ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
         ഹിന്ദി  ക്ലബ്ബ്
                    രാഷ്‍ട്രഭാഷാസ്നേഹം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കുന്നതിനായി ഹിന്ദി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കൺവീനറായ ഷീജ ടീച്ചറിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പുതുമകളോടെ മുന്നേറുന്നു.

ഹിന്ദി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ആ‍ഴ്ചയിലൊരു ദിവസം ഹിന്ദി അസംബ്ലി നടന്നുവരുന്നു.ജ‍ൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം നടത്തി.സെപ്റ്റംബർ പതിനാല് ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.അതിന്റെ ഭാഗമായി കഥ,കവിത രചന മത്സരങ്ങളും ദേശഭക്തിഗാനമത്സരവും നടത്തി.സമ്മാനർഹരാ‍യ കുട്ടികളെ തെരഞ്ഞെടുത്തു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തിഗാന മത്സരം നടത്തി.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഹിന്ദി ക്ലബ്ബിന്റെ സജീവ സാന്നിദ്ധ്യം തുടർന്നുകൊണ്ടേയിരിക്കുന്നു.