എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പേ വിഷബാധ ബോധവൽക്കരണം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജൂൺ മുപ്പത് തിങ്കളാഴ്ച സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.രോഗം പടർത്തുന്ന മൃഗങ്ങൾ,രോഗം പകരുന്ന രീതി എന്നിവ സംബന്ധിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകി.പേവിഷബാധ അതീവ മാരകമായതിനാൽ രോഗപ്രതിരോധത്തെക്കുറിച്ചും,കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും,റാബിസ് വാക്സിനേഷനെക്കുറിച്ചും കുട്ടികൾക്ക് അറിവ് നൽകി.വീട്ടിൽ വളർത്തുന്ന അരുമ മൃഗങ്ങളിൽ നിന്നായാലും,നായ,പൂച്ച എന്നിവയുടെ കുഞ്ഞുങ്ങളിൽ നിന്നായാലും കടി,മാന്തൽ എന്നിവയുണ്ടായാൽ ;ചെറിയ പോറൽ ഉണ്ടായാൽ പ്രഥമ ശുശ്രൂഷ ഉടനടി ചെയ്യുകയും പ്രതിരോധ കുത്തിവെപ്പുകൾ കൃത്യസമയത്ത് മുഴുവൻ ഡോസുകളും എടുക്കുകയും ചെയ്യേണ്ടതാണെന്നും കുട്ടികൾക്ക് അവബോധം നൽകി.അസംബ്ലിയിൽ നിന്ന് ലഭിച്ച അറിവുകൾ വീട്ടിലെ കുടുംബാംഗങ്ങൾക്ക് പകർന്നു നൽകേണ്ട ചുമതല കുട്ടികൾക്ക് നൽകി.കൂടാതെ ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നൽകിയ ബ്രോഷറിന്റെ പിഡിഎഫ് ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തു.അദ്ധ്യാപികയായ എം കെ നിഷയാണ് ബോധവൽക്കരണ ക്ലാസ് നടത്തിയത്.