ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ രാമുവിന്റെ വീട്

രാമുവിന്റെ വീട്

അങ്ങകലെ ഒരു ഗ്രാമത്തിൽ രാമു എന്ന് പേരായ ഒരു കുട്ടിയുണ്ടായിരുന്നു. നിറയെ മരങ്ങളും ചെടികളും ഒക്കെ നിറഞ്ഞതായിരുന്നു രാമു വിന്ടെ വീട്. ദിവസവും രാമു പച്ചപ്പാർന്ന ചെടികൾക്കിടയിലൂടെ ഓടി നടക്കുകയും മരങ്ങളിലേക്ക് വലിഞ്ഞുകയറി കളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. രാമുവിന് മരങ്ങളും ചെടികളും ഒക്കെ വളരെയേറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ രാമു തന്റെ വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തൊട്ടടുത്തുള്ള രാജു വിന്റെ പറമ്പിലായിരുന്നു. ഒരു ദിവസം രാമു നടക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ രാജുവിന് സുഖമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് കണ്ടു. മലിനമായ ചുറ്റുപാടിൽ വളരുന്നത് കൊണ്ടാണ് രാജുവിന് അസുഖം വരുന്നത് എന്ന് കൂടി നിന്നവർ പറയുന്നത് രാമുകേട്ടു. ഉടൻതന്നെ രാമു തന്റെ കയ്യിലിരുന്ന കവറിലേക്ക് നോക്കി. മാലിന്യങ്ങൾ കവറിൽ നിറച്ച്, കളയാനായി എടുത്ത് തായിരുന്നു. രാമു ചപ്പുചവറുകൾ നിറഞ്ഞ കവറുമായി തിരികെ വീട്ടിലേക്ക് എത്തി. അമ്മയോട് പറഞ്ഞു നമുക്ക് ഇനിമുതൽ വീട്ടിലെ ചവറുകൾ പൊതുവിടങ്ങളിൽ വലിച്ചെറിയാതെ നമുക്ക് അത് വളമാക്കി മാറ്റാം. പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കാം... രോഗങ്ങളെ തടയാം.

രാമുവിന്റെ വീട് ഏറെ താമസിയാതെ ആ നാട്ടിലെ ഏറ്റവും മനോഹരമായ വീടായി മാറി.

മുഹമ്മദ് സഫ്വാൻ.
6 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ