പ്രവേശനോത്സവം

2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായി നടന്നു.HM സ്വാഗതം പറഞ്ഞുകൊണ്ട് പ്രവേശന പരിപാടികൾക്ക് തുടക്കം കുറിച്ചു പി.ടി.എ പ്രസിഡൻറ് ബുഷ്റുദ്ദീൻ തടത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ചു, മാനേജർ ഡോ.സിറാജുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.എം.ടി. എ പ്രസിഡൻറ് വിലാസിനി,പൂർവ്വ വിദ്യാർത്ഥികൾ,നാട്ടുകാർ രക്ഷിതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.പൊതു പരിപാടിയിൽ ഈ വർഷം എല്ലാ ക്ലാസ്സുകളിലും ഹിന്ദി ഭാഷാ പഠനം തുടങ്ങുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സൗജന്യ ഹിന്ദി ടെക്സ്റ്റ് ബുക്ക് വിതരണവും അതോടൊപ്പം ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർക്കുള്ള പഠനാപകരണ കിറ്റ് വിതരണവും നടത്തി.ഒന്നാം ക്ലാസിലെ കുട്ടികളുടെ കുഞ്ഞടയാളപ്പെടുത്തൽ "LITTLE SIGNS" എന്ന പേരിൽ ഉദ്ഘാടനം മാസ്റ്റർ സ്വാലിഹ് നിർവഹിച്ചു. ശേഷം എസ്.ആർ.ജി കൺവീനർ സാജിത ടീച്ചർ നന്ദിപറഞ്ഞ് പൊതു പരിപാടികൾ അവസാനിപ്പിച്ചു. കുട്ടികൾക്കുള്ള മധുരവിതരണവും കുട്ടികളുടെ  കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.


പരിസ്ഥിതിദിനം

ജൂൺ 5 ലോക പരിസ്ഥിതിദിനം ആചരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു ഹെഡ്മാസ്റ്റർ പരിസ്ഥിതി ദിനത്തെക്കുറിചുള്ള അറിവ് കുട്ടികൾക്ക് പകർന്നു നൽകി.ശേഷം എടരിക്കോട് കൃഷിഭവനിൽ നിന്നും കൃഷി ഓഫീസർ മുഹമ്മദ് ഫാരിസ് "പാഠം ഒന്ന് കൃഷിയാണ് ജീവൻ" എന്ന ടൈറ്റിലിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. കുട്ടികളും കൃഷി ഓഫീസറുമായുള്ള അഭിമുഖം നടന്നു കൃഷി ഓഫീസർ വിദ്യാലയത്തിന് സമ്മാനമായി കൊണ്ടുവന്ന റമ്പൂട്ടാൻ സ്കൂൾ തോട്ടത്തിൽ അധ്യാപകരും കുട്ടികളും ഓഫീസറും ചേർന്ന് നട്ടു. വിദ്യാലയത്തിന്റെ തുടർന്നുള്ള പാഠം ഒന്ന് കൃഷിയാണ് ജീവൻ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.



വായനദിനം

ജൂൺ 19 വായനദിനം ആചരിച്ചു പ്രത്യേകം അസംബ്ലി വിളിച്ചുചേർത്തു വായനയുടെ പ്രാധാന്യത്തെക്കുറിച്ച് HM കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. നഴ്സറി ടീച്ചർ ജിസി സ്കൂൾ ലൈബ്രറിയിലേക്ക്‌ 2 പുസ്തകങ്ങൾ സംഭാവന ചെയ്തു. അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ അവർ വായിച്ച പുസ്തക പരിചയം നടത്തി. ഒരാഴ്ച വായനാവാരം ആചരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും വായന മത്സരം നടത്തി.

മൈലാഞ്ചിയിടൽ മത്സരം

ബലിപെരുന്നാൾ പ്രമാണിച്ച് സ്കൂളിൽ മൈലാഞ്ചി മത്സരം നടത്തി 3,4,5 ക്ലാസിലെ കുട്ടികളാണ് പങ്കെടുത്തത്. നുസ്ഹ & സിദ്ര ഒന്നാം സ്ഥാനം കരസ്ഥമാക്കി രണ്ടാം സ്ഥാനം സനഹ& ഇന്ഷ യും മൂന്നാം സ്ഥാനം ഷഹ്ബ & ആയിഷ എന്നിവരും കരസ്ഥമാക്കി.നാലാംക്ലാസിൽ നിന്നും മികച്ച പെർഫോമൻസ്ന് ആഫിയ & ഹിന ഇവർക്ക് സമ്മാനവും നൽകി.


ലഹരി വിരുദ്ധ ദിനം

ജൂൺ 21 ലഹരി വിരുദ്ധ ദിനം ആചരിച്ചു .കുട്ടികൾക്ക് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന ഈ വലിയ വിപത്തിനെ നമ്മുടെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുന്നതിനും സുരക്ഷിതമായിരിക്കുന്നതിനും വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.


ബഷീർ ദിനം

ജൂലൈ 5 സ്കൂളിൽ ബഷീർ ദിനം ആചരിച്ചു രാവിലെ അസംബ്ലിയിൽ ബഷീർ ദിനവുമായി ബന്ധപ്പെട്ട് കഥാപാത്രം പരിചയപ്പെടുത്തൽ. കൃതികൾ പരിചയപ്പെടുത്തൽ. ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ നടന്നു.


അലിഫ് അറബിക് ടാലൻറ് ടെസ്റ്റ്

അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് സ്കൂൾതലം 2025 ജൂലൈ 3ന് സ്കൂളിൽ നടന്നു ഫാത്തിമ ഹുദ, റിഷാന ഫെബിൻ, മുഹമ്മദ് ഇഷാൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ മുഹമ്മദ് നവാൽ സി ഒന്നാം സ്ഥാനവും ഷഹബ മറിയം രണ്ടാം സ്ഥാനവും ഫാത്തിമ ഫിൽസ, ഫാത്തിമ ഫാത്തിമ ത്വീബ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി ൽ,യു പി വിഭാഗങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയവർ ജൂലൈ 12ന്  ജി എച്ച് എസ് എസ് ഒതുക്കങ്ങലിൽ വച്ച് നടന്ന സബ്ജില്ലാ തല ടാലൻറ് ടെസ്റ്റിൽ പങ്കെടുപ്പിച്ചു. സ്കൂൾ തല വിജയികൾക്ക് സർട്ടിഫിക്കറ്റും അവാർഡ് നൽകി.


സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 - 26

2025 26 അധ്യായനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 15 ചൊവ്വാഴ്ച നടന്നു.സ്കൂൾ ലീഡർ, ഹെൽത്ത് ലീഡർ,മാഗസിൻ ലീഡർ, സ്പോർട്സ് ലീഡർ എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത് ജൂലൈ 11 ആയിരുന്നു നോമിനേഷൻ നൽകേണ്ട അവസാന തീയതി.52 കുട്ടികൾ നോമിനേഷൻ നൽകിയതിൽ നിന്നും 21 കുട്ടികളെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തു സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ വളരെ മികച്ച രീതിയിൽ കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് വോട്ട് അഭ്യർത്ഥന നടത്തി. ജൂലൈ 15 11 മണിക്ക് പോളിംഗ് ആരംഭിച്ചു വളരെ ആവശ്യത്തോടെ ആയിരുന്നു കുട്ടികൾ വോട്ട് ചെയ്യാൻ ബൂത്തുകളിൽ എത്തിയിരുന്നത് പോളിംഗ് ഓഫീസർമാരായി കുട്ടികളെ തന്നെയാണ് നിയമിച്ചത്.കുട്ടികൾക്ക് ഇലക്ഷൻ എന്താണെന്നും എങ്ങനെയാണ് ഇതിൻറെ നടത്തിപ്പ് എന്നും മനസ്സിലാക്കുന്നതിന് വേണ്ടി സാധാരണ ഒരു ഇലക്ഷൻ നടക്കുന്നതെങ്ങനെയാണോ അതേ രീതിയിൽ തന്നെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷനും നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി വോട്ടിംഗ് അവസാനിച്ചു 272 കുട്ടികളാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 5A ക്ലാസിലെ ആയിഷ എ ആണ് ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് 5C ക്ലാസ്സിൽ നിന്നും സനാദ് മാഗസിൻ ലീഡർ സ്ഥാനത്തേക്ക് 5C ക്ലാസിൽ നിന്നും ഫിൽസ ഫാത്തിമ ഹെൽത്ത് ലീഡർ സ്ഥാനത്തേക്ക് 5B ക്ലാസ്സിൽ നിന്നും ആൻഹ ഫാത്തിമ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്കൂൾ പാർലമെൻറ് ഇലക്ഷന് നേതൃത്വം നൽകിയത് ശ്രീ അബ്ദുള്ള മാസ്റ്റർ ആയിരുന്നു.അടുത്ത ദിവസം അസംബ്ലിയിൽ സത്യപ്രതിജ്ഞ ചൊല്ലി കുട്ടികൾ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.


എക്കോ ഫ്രണ്ട്

ഹരിത പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഈ വർഷം പുതുതായി കൊണ്ടുവന്ന പദ്ധതിയാണ് എക്കോ ഫ്രണ്ട്. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ നറുക്കെടുപ്പിലൂടെ തന്നെ എക്കോ ഫ്രണ്ട്നെ കണ്ടെത്തുന്നു. തുടർന്ന് കുട്ടികൾ എക്കോ ഫ്രണ്ടിന് തൈ കൈമാറി വീട്ടിൽ കൊണ്ടുപോയി നട്ട് പരിപാലിക്കുന്നു. നട്ട തൈയുടെ പരിപാലനം കുട്ടികൾ ഗ്രൂപ്പിൽ പങ്കുവെക്കുന്നു.


വാങ്മയം ഭാഷാ പ്രതിഭ ക്വിസ്

ജൂലൈ വാങ്മയം ഭാഷാ പ്രതിഭ ക്വിസ് നടന്നു എൽ പി, യു പി രണ്ട് വിഭാഗങ്ങളായാണ് നടന്നത് യു പി വിഭാഗത്തിൽ നിന്നും 41 കുട്ടികളും എൽ പി വിഭാഗത്തിൽനിന്ന് 48 കുട്ടികളുമാണ് പങ്കെടുത്തത്.യു പി വിഭാഗം ഒന്നാം സ്ഥാനം നജാത്ത് ആലിയയും രണ്ടാം സ്ഥാനം ആയിഷയും മൂന്നാം സ്ഥാനം സിയാദ് ഫാത്തിമ നശ  എന്നിവരും കരസ്ഥമാക്കി.എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം ഫാത്തിമ രണ്ടാം സ്ഥാനം ഫാത്തിമ ആദം ഇഹ്‌സാൻ മൂന്നാം സ്ഥാനം  ഫാത്തിമ ഹുദ എന്നിവരും കരസ്ഥമാക്കി.


അറബിക്ക് കലോത്സവം 2025 - 26

2025 26 അധ്യായന വർഷത്തെ അറബിക്ക കലോത്സവം 2025 ജൂലൈ 30 ബുധനാഴ്ച സ്കൂളിൽ വച്ച് നടന്നു. അറബിക്ക്ഗാനം,അറബിക്ക് പദ്യം, അറബിക്ക് സംഘഗാനം,ഖുർആൻ പാരായണം, പത നിർമ്മാണം,അഭിനയ ഗാനം അറബിക്ക് കയ്യെഴുത്ത് കഥകഥനം തുടങ്ങിയ മത്സരങ്ങൾ നടന്നു വിജയികൾക്ക് സർട്ടിഫിക്കറ്റും അവാർഡും നൽകി.


സ്കൂൾ ശാസ്ത്രമേള/ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് അന്നേദിവസം സ്കൂൾതല ശാസ്ത്രമേളയും നടത്തി. ഒന്നു മുതൽ അഞ്ചു വരെയുള്ള എല്ലാ ക്ലാസ്സുകളിലും ക്ലാസ് തലത്തിലാണ് ശാസ്ത്രമേള നടന്നത്. ജീവശാസ്ത്രം ഗണിതം സാമൂഹ്യശാസ്ത്രം എന്നീ മൂന്ന് വിഷയങ്ങളിൽ നിന്നായി ധാരാളം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ലഘു പരീക്ഷണങ്ങൾ കരകൗശല വസ്തുക്കൾ ചാർട്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രദർശനമായിരുന്നു ഓരോ ക്ലാസിലും ഉണ്ടായിരുന്നത്.ഓരോ ക്ലാസിലും വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഓരോരുത്തർക്കും ലഭിച്ചത് അതുപോലെ തന്നെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട റോക്കറ്റ് നിർമ്മാണവും ചാർട്ട് നിർമ്മാണവും വീഡിയോ പ്രദർശനവും ഇതോടൊപ്പം ഉണ്ടായിരുന്നു.


ലോക പരിസ്ഥിതി സംരക്ഷണ ദിനം

ജൂലൈ 28 ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതോടൊപ്പം പാഠം ഒന്ന് കൃഷിയാണ് ജീവൻ എന്ന തനത് പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ കൃഷിത്തോട്ടം ഒരുക്കുകയും ചെയ്‌തു.


ഹിരോഷിമ നാഗസാക്കി ദിനം

ഒക്ടോബർ 8 സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു വൈകിട്ട് പ്രത്യേകം അസംബ്ലിക് കൂടി കുട്ടികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഞ്ചാം ക്ലാസിൽ നിന്നും കുട്ടികൾ യുദ്ധ വിരുദ്ധ  പ്രസംഗം നടത്തി.ശേഷം ബുൾബുൾ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള നൃത്തച്ചുവടുകൾ വച്ചു.അതുപോലെ കുട്ടികൾക്ക് സഡാക്കോ കൊക്ക് നിർമ്മാണവും പ്രദർശനവും നടത്തി.

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം വളരെ വിപുലമായിതന്നെ നടന്നു. കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ് മേഹറുന്നീസ ടീച്ചർ പതാക ഉയർത്തി ശേഷം ടീച്ചർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ശേഷം പി.ടി.എ പ്രസിഡൻറ്, എം.ടി.യെ പ്രസിഡൻറ്,മാനേജർ തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ശേഷം മധുര വിതരണവും നടന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവമായി പങ്കാളിത്തം ഉണ്ടായിരുന്നു.


സ്കൂൾ കായികമേള

സെപ്റ്റംബർ 25 സ്കൂൾ കായികമേള നടത്തി.സ്കൂളിൽ സ്ഥലപരിമിതി ഉള്ളതിനാൽ വാരിയത്ത് പടിയുള്ള അലിഫ് മഡ് ടർഫിൽ വച്ചാണ് ഈ വർഷത്തെയും കായികമേള നടന്നത്. രാവിലെ കൃത്യം 10.30 ന് മത്സരങ്ങൾ ആരംഭിക്കുകയും വൈകിട്ട് 4 മണിയോടെ അവസാനിക്കുകയും ചെയ്തു. എൽ പി വിഭാഗത്തിന് 50 മീറ്റർ 100 മീറ്റർ ഓട്ട മത്സരവും സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, ലോങ് ജമ്പ്,റിലേ എന്നീ ഇനങ്ങളും യു പി വിഭാഗത്തിന് 100 മീറ്റർ 200 മീറ്റർ ഓട്ടമത്സരവും ലോങ്ങ് ജമ്പ്, റിലേ  എന്നീ ഇനങ്ങളും  നടത്തി.മത്സരങ്ങൾക്ക് ശേഷം അവാർഡ് ദാനവും നടന്നു.


അമീബിക്ക് മസ്തിഷ്ക ജ്വരം ബോധവൽക്കരണ ക്ലാസ്

സെപ്റ്റംബർ 29 തിങ്കൾ മലപ്പുറം ജില്ലയിൽ വ്യാപകമായി പടർന്നു പിടിക്കുന്ന അമീബിക് മസ്തിഷ്കജ്വരം എന്ന ഈ രോഗത്തിൽ നിന്നും രക്ഷിതാക്കളെയും കുട്ടികളെയും ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂൾതലത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. രക്ഷിതാക്കളെയും കുട്ടികളെയും ആണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ഉച്ചക്ക് 3 മണിക്ക് ക്ലാസ് ആരംഭിചു.എടരിക്കോട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സുധീഷ് സാറാണ് ക്ലാസ് നൽകിയത്. വളരെ കൃത്യമായ രീതിയിൽ തന്നെ ഈ മാറാരോഗത്തിൽ നിന്നും രക്ഷ നേടുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ അദ്ദേഹം വിശദീകരിച്ചുകൊടുത്തു.


സ്കൂൾ കലാമേള

ഒക്ടോബർ 6,7 ദിവസങ്ങളിലായി സ്കൂൾ കലാമേള നടന്നു.1,2 ക്ലാസുകൾ 6 ആം തീയതിയും 3,4  ക്ലാസുകൾ 7 ആം തീയതി രാവിലെയും അഞ്ചാം ക്ലാസ് 7 ആം തീയതി ഉച്ചയ്ക്ക് ശേഷവുമായിയാണ് നടത്തിയത്. കുട്ടികൾ വളരെ മനോഹരമായി തന്നെ എല്ലാ ഇനങ്ങളിലും പങ്കെടുക്കുകയും വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. മാപ്പിളപ്പാട്ട്,മലയാളം കവിത, ഇംഗ്ലീഷ് പോയം, മലയാളം പ്രസംഗം, ദേശഭക്തിഗാനം, മോണോ ആക്ട്, ആക്ഷൻ സോങ് തുടങ്ങിയ ഇനങ്ങളി ലെല്ലാം മത്സരങ്ങൾ നടന്നു.