സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2025
സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിന പരിപാടികൾ -2025
സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി സെന്റ് ജെമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രതിജ്ഞ, സ്വതന്ത്ര സോഫ്റ്റ്വെയറും സൈബർ സുരക്ഷിതത്വവും അവയർനസ് ക്ലാസ് , കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് മത്സരങ്ങൾ, സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ്, റോബോട്ടിക് ഫെസ്റ്റ് എന്നിവ നടത്തപ്പെട്ടു. സ്വാതന്ത്ര സോഫ്റ്റ്വെയർ ഫെസ്റ്റ് 2025ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജിമോൾ ഇ എ നിർവഹിച്ചു.കൈറ്റ് മെന്റർമാരായ ദീപ്തി.പി, സിസ്റ്റർ. ഷിനിമോൾ എന്നിവർ നേതൃത്വം നൽകി.