ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം (03/06/2025)

2025 -2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ ആഘോഷങ്ങളോടെ നടന്നു.പുതിയ കുട്ടികളെ വരവേൽക്കുന്നതിനായി വിദ്യാലയം വളരെയധികം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. വിദ്യാലയവും പരിസരവും കുരുത്തോലകൾ കൊണ്ട് അലങ്കരിച്ചത് ഏറെ ആകർഷകമായി. ആൺകുട്ടികൾ പ്രവേശനം നേടിയ ആദ്യ പ്രവേശനോത്സവം ആയതിനാൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് അവരെ ക്ലാസ് മുറികളിലേക്ക് സ്വീകരിച്ചത്.

    മുൻസിപ്പൽ  ചെയർപേഴ്സൺ ശ്രീമതി വി എം സുബൈദ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ യാഷിക് മേച്ചേരി, വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമ രാജീവ് പ്രിൻസിപ്പൽ അലി സർ , എച്ച് എം ഇൻ ചാർജ് അംബിക ടീച്ചർ , മുൻ ഹെഡ് മാസ്റ്റർ മധുസൂദനൻ സർ എന്നിവർ ആശംസകൾ അർപ്പിച്ചു . തുടർന്ന് നാടൻപാട്ട് കലാകാരൻ ശ്രീ പ്രശാന്ത് മാങ്ങാട്ടിന്റെ   പാട്ടരങ്ങ് നടന്നു. മധുര പലഹാര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.

പരിസ്ഥിതി  ദിനാചരണം (05/06/2025)