ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./2025-28
പ്രലിമിനറി ക്യാമ്പ് 2025 - 2028 ബാച്ച്
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ച് കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26/09/2025 വെള്ളിയാഴ്ച സ്കൂൾ ഐ.ടി. ലാബിൽവച്ച് നടത്തി . കോട്ടയം കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ശ്രീ.രാഹുൽ.ടി ആണ് ക്യാമ്പിന് ക്ലാസ്സ് എടുത്തത്. വളരെ രസകരമായി കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഈ ക്ലബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിച്ചു. തുടർന്നുള്ള ഓരോ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താൽപര്യത്തോടെ പങ്കാളികളായി. ക്വിസ് മത്സരത്തിലും അനിമേഷൻ നിർമ്മിക്കുന്നതിലുംആർഡിനോ കിറ്റ് ഉപയോഗിച്ച് നടത്തിയ പ്രവർത്തനങ്ങളിലും വളരെ താൽപര്യത്തോടു കൂടി അവർ പങ്കെടുത്തു. വൈകുന്നേരം 3.30 തോടെ കുട്ടികളുടെ ക്ലാസ്സ് കഴിഞ്ഞു. തുടർന്ന് രക്ഷിതാക്കളുടെ മീറ്റിങ്ങ് ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ പറ്റിയും അതിന്റെ പ്രാധാന്യത്തെ കുറിച്ചും മാതാപിതാക്കൾക്ക് വിശദീകരിക്കുകയും, ക്യാമ്പിൽ കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ രണ്ട് അദ്ധ്യാപകരും രാവിലെ മുതൽ ക്യാമ്പിൽ സജീവമായി പങ്കു ചേർന്നു.