എ എം എച്ച്എസ്എസ് വേങ്ങൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ സമുചിതമായി ആഘോഷിച്ചു. സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു വിദ്യാർഥികളെ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുടെ പ്രാധാന്യത്തെ പറ്റി ബോധവൽക്കരിച്ചു. ഫ്രീഡം ഡേയുടെ ഭാഗമായിട്ടുള്ള പ്രത്യേക പ്രതിജ്ഞയും നടന്നു. ഹെഡ്മാസ്റ്റർ ടി സലാം ഉദ്ഘാടന കർമ്മം നിർവഹിച്ചു. സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു. കൈറ്റ് മെൻറർമാരായ ഇർഫാൻ ഹബീബ് സി ടി , നദീറ എ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.