ജി.എച്ച്.എസ്സ്.എസ്സ്. വളയം/ആർട്‌സ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

കചടതപ

ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 26 വെള്ളിയാഴ്ച, പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ശ്രീ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. രസകരമായ കഥയിലൂടെ ഉദ്ഘാടകൻ, കുട്ടികളുടെ ഭാവനകളെ തൊട്ടുണർത്തുകയും, പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. പിടിഎ പ്രസി‍‍ഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ മനോജ്‍മാസ്റ്റർ സ്വാഗതവും, എച്ച്.എം മഹേഷ്‍മാസ്റ്റർ നന്ദിയും പറഞ്ഞു. ഖാലിദ് മാസ്റ്റർ , അഷിന ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. തംബുരു, സാരംഗി, സിത്താർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മൽസരങ്ങൾ.