ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/ശ‌ുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തി ശുചിത്വം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരും വ്യക്തിശുചിത്വം പാലിക്കണം. വ്യക്തി ശുചിത്വം പലതരത്തിലുള്ള രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. അതിനാൽ നാം ദിവസവും കുുളിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യണം. നഖം വളരുമ്പോൾ മുറിക്കണം,ചെരുപ്പ് ധരിക്കണം, ടോയ്‌ലറ്റിൽ പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .അലക്ഷ്യമായി തുപ്പരുത്, പ്ലാസ്റ്റിക്കുകൾ വലിച്ചെറിയരുത് ,ഇപ്പോൾ കോവിഡ് 19 എന്ന രോഗം പടർന്നു ഇരിക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തികൾ തമ്മിലും അകലം പാലിക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം ആലിംഗനവും ഹസ്തദാനവും ഒഴിവാക്കണം. ഈ രോഗത്തിൽ നിന്നും നാം മുക്തി നേടി കഴിയുമ്പോഴും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം കൃത്യമായി പാലിക്കണം.

വി.എസ്. വിനീത് രാജ്
2A ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം