നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സ്കൗട്ട്&ഗൈഡ്സ്/2024-25
ഭാരത് സ്കൗട്ട്സിന്റെ ഒരു യൂണിറ്റ് കഴിഞ്ഞ 14 വർഷമായി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2024-25 വർഷത്തിൽ രാജ്യപുരസ്കാർ ടെസ്റ്റിംഗ് ക്യാമ്പ് നാഷണൽ ഹൈസ്കൂളിൽ വച്ച് നടന്നു.കോട്ടയം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലകളിലെ 250ൽ പരം കേഡറ്റുകൾ ഈ ക്യാമ്പിൽ പങ്കെടുത്തു.പങ്കെടുത്ത നമ്മുടെ എട്ടു കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി.ഉണ്ണി കൃഷ്ണൻ.എ,ആദിത്യ വി നായർ, ആദർശ് എസ് പിള്ള,അഭിനവ്. എസ്, അഭിനവ്. എസ്, ഡാനി ജേക്കബ് ജോമോൻ,ബിന്റോ. കെ. ബിജുമോൻ,ഫെബിൻ ഫിലിപ്പ് ഇടിക്കുള.
2024-25 അധ്യയന വർഷം guides വിഭാഗത്തിൽ 7 കുട്ടികളാണ് ഉണ്ടായിരുന്നത്.
2024 ജൂൺ 7,8,9 തീയതികളിലായി St. Thomas HSS ഇരുവെള്ളിപ്രയിൽ വെച്ച് നടന്ന തൃതീയ സോപാൻ test ൽ കുട്ടികളെ പങ്കെടുപ്പിച്ചു. രാജ്യപുരസ്കാർ പരീക്ഷയിലേക്ക് എല്ലാ കുട്ടികളും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.2024 ഒക്ടോബർ 18 മുതൽ 20 വരെ scout& ജനുവരി 10,11,12 തീയതികളിലായി പത്തനംതിട്ട സീതത്തോട് KRPMHSS ൽ വെച്ച് നടന്ന രാജ്യപുരസ്കാർ പരീക്ഷക്ക് 7കുട്ടികളെ പങ്കെടുപ്പിക്കുകയും, അവർക്ക് എല്ലാം തന്നെ രാജ്യപുരസ്കാർ കരസ്ഥമാക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.