സെപ്തംബർ മാസത്തെ പ്രവർത്തനങ്ങൾ
ആത്മഹത്യാ വിരുദ്ധ ദിനം

സെപ്റ്റംബർ10 ആത്മഹത്യാ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജീവൻ്റെ മാഹാത്മ്യത്തെ കുറിച്ചും അതിൻ്റെ വിലയെ കുറിച്ചും ബോധവത്കരണ ക്ലാസ്സും ഷോർട്ട് ഫിലിം പ്രദർശനവും നടത്തി. സൈക്കോ സോഷ്യൽ കൗൺസിലർ ആയ്ഷ രഹ്ന ടി വി ക്ലാസ്സ് നയിച്ചു.
പത്രവിസ്മയം ആഗസ്റ്റ് മാസ മത്സരം
സെപ്തംബർ 12 നു ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ആഗസ്റ്റ് മാസത്തിലെ മത്സരം സെപ്റ്റംബർ12ന് നടന്നു.തീർത്ഥ പി കെ ഒന്നാം സ്ഥാനവും ഹരിദേവ് എ കൈ രണ്ടാം സ്ഥാനവും നേടി. അനീഷ് വി ആയിരുന്നു ക്വിസ് മാസ്റ്റർ.


അക്ഷരമുറ്റം ക്വിസ്
സെപ്റ്റംബർ16 നു ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു. തീർത്ഥ പി കെ ഒന്നാം സ്ഥാനവും സംവൃത പി പി രണ്ടാം സ്ഥാനവും നേടി. മുഹമ്മദ് സാബിന് കെ എം ക്വിസ് മാസ്റ്ററായിരുന്നു.

PTA ജനറൽ ബോഡി
സെപ്റ്റംബർ18 നു PTA പ്രസിഡണ്ട് ശ്രീ എം അജയകുമാറിൻ്റെ അധ്യക്ഷതയിൽ 2025-26 വർഷത്തെ PTA ജനറൽ ബോഡി ചേർന്നു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ബിനു ആമുഖ പ്രഭാഷണം നടത്തി. ഹരിദാസൻ എൻ റിപ്പോർട്ടും വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു. റീന ഇ ടി നന്ദി പറഞ്ഞു. പുതിയ PTA, SMC & MPTA കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
PTA -പ്രസിഡണ്ട്-എം അജയകുമാർ
SMC
ചെയർപേഴ്സൺ-ഷംന കെ വി
വൈസ് ചെയർപേഴ്സൺ-രാജീവൻ പി പി
MPTA - പ്രസിഡണ്ട്-സവിത കെ
സ്ക്കൂൾ സ്പോർട്സ് ഡേ
സെപ്റ്റംബർ19 നു സ്ക്കൂൾ സ്പോർട്സ് ഡേ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. PTA പ്രസിഡണ്ട് എം അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ബിനു പതാക ഉയർത്തി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. ഹരിദാസൻ എൻ നന്ദി പറഞ്ഞു. മുൻ PTA പ്രസിഡണ്ട് രാജൻ തെക്കേൽ, അനീഷ് വി , മുഹമ്മദ് സാബിത് കെ എം , മനുലാൽ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


