എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ചലച്ചിത്ര പ്രദർശനം

എസ് എൻ എസ് എം എച്ച് എസ് എസിലെ ഹൈസ്കൂൾ വിഭാഗം arts club ,വിദ്യാരംഗവും മലയാളസമാജവും സംയുക്തമായി തിങ്കളാഴ്ച നല്ല ദിവസം എന്ന പത്മരാജൻ സിനിമയുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്ക് തിരക്കഥയായി പഠിക്കുവാനുള്ള തിങ്കളാഴ്ച നല്ല ദിവസം എന്ന പാഠവുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് നടന്നത്.30/06/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന പ്രദർശനം കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി.

SCHOOL KALOLSAVAM

കൗമാരപ്രതിഭ മാറ്റുരച്ച കലോത്സവത്തിന് ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ കോടിയേറി.

09/10/2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്ന കലോത്സവ ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ശ്രീ.കൃഷ്ണൻകുട്ടി അധ്യക്ഷനായി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എസ്.ഡി. അഭിലാഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി.അനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രശസ്ത ഗായികയും സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയുമായ ശ്രീമതി അഞ്ജന സുബ്രഹ്മണ്യം മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ശ്രീ.ആർ. അനന്തകൃഷ്ണൻ മുഖ്യഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. സി.എം.സൈഫുദ്ദീൻ, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ശ്രീജ ബഷീർ, സ്റ്റാഫ്സെക്രട്ടറിമാരായ ശ്രീ. പ്രവീൺകുമാർ, ശ്രീ. ആർ.മനീഷ്, ശ്രീമതി ബിന്ദു, ശ്രീമതി വർഷ കെ ആർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനു നന്ദി രേഖപ്പെടുത്തി. തുടർന്ന് വിവിധ മത്സര ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.