പ്രമാണം:Bus shelter.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 450 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 720 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 169 കെ.ബി., മൈം തരം: image/jpeg)
നമ്മുടെ സ്കൂളിന്റെ ചിരകാല അഭിലാഷമായിരുന്ന ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.00 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ വേണുഗോപാലൻ നായർ നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. ബസ് ഷെൽട്ടർ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ശിലാഫലകത്തിന്റെ അനാച്ഛാദനകർമ്മവും അദ്ദേഹം നിർവഹിച്ചു ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഇ. നസീർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജസി ജലാൽ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം കെ വേണുഗോപാലൻ നായർ ഉദ്ഘാടന പ്രസംഗം നടത്തി. വാർഡ് മെമ്പർ തോന്നയ്ക്കൽ രവി മുഖ്യപ്രഭാഷണം നടത്തി.. എസ്. എം.സി. ചെയർമാൻ ജി ജയകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ,പി.ടി.എ അംഗങ്ങളായ വി മധുസൂദനൻ നായർ വിനയ്. എം. എസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മദർ പി. ടി. എ പ്രസിഡന്റ് അനിലകുമാരി പി.ടി.എ,എസ്.എം.സി. അംഗങ്ങളായ സുചേതകുമാർ, സുരേഷ് ബാബു, അനുപ്രിയ,ശ്രീകല, സീനിയർ അസിസ്റ്റന്റ് ബിന്ദു. എൽ. എസ്, യു.പി. സീനിയർ അസിസ്റ്റന്റ് കല കരുണാകരൻ യു.പി.സ്‌റ്റാഫ് സെക്രട്ടറി സരിത. ആർ. എസ്, സ്കൂൾ ബസ്സിന്റെ ചാർജ് വഹിക്കുന്ന രാജ്കുമാർ എസ്, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായ ചടങ്ങിന് സ്കൂൾ സ്‌റ്റാഫ് സെക്രട്ടറി സിന്ധുകുമാരി ഐ. എസ് നന്ദി അറിയിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 13:16, 21 സെപ്റ്റംബർ 2025 | 1,280 × 720 (169 കെ.ബി.) | 43004thonnakkal (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.