ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സ്വതന്ത്ര സോഫ്ററ് വെയർ ദിനം 2025
ഫ്രീഡം ഫസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 മുതൽ 26 വരെ വിവിധ ഐടി അധിഷ്ഠിത പരിപാടികൾ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് എന്ന നേതൃത്വത്തിൽ സംഘടിപ്പിച്ചു
സെപ്റ്റംബർ 22
ട്ടാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ അഭിരാമി രാജേഷ് ,മുഹമ്മദ് റിജാഹ്, മുഹമ്മദ് ഫായിസ് ,മുഹമ്മദ് സർഫ്രാസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി .സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ചും 8 ,9, 10 ഐടി പാഠപുസ്തകത്തിൽ കുട്ടികൾ പഠിക്കുന്ന പ്രധാന സോഫ്റ്റ്‌വെയറുകളെയും രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.
അതേ ദിവസം തന്നെ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കുമായി BMI കാൽക്കുലേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു . Udise plus വിവരണ ശേഖരണാർത്ഥം 10 A, B ഡിവിഷനിലെ കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . ലിറ്റിൽ കൈറ്റ് റൂട്ടീൻ ക്ലാസിന്റെ ഭാഗമായി MIT App inventor -ൽ നിർമ്മിച്ച മൊബൈൽ ആപ്പിൽ ആയിരുന്നു പ്രവർത്തനം .കുട്ടികളുടെ ഉയരം ഭാരം എന്നിവ കണക്കാക്കി ബിഎംഐ കണ്ടെത്തുകയും നോർമൽ വെയ്റ്റിന് താഴെയും മുകളിലും ഉള്ളവർക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു.
സെപ്റ്റംബർ 23
സെപ്റ്റംബർ 23ന് ചേർന്ന് പ്രത്യേക സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ 8 എ ഡിവിഷനിലെ ലിറ്റിൽ കൈറ്റ് അംഗമായ ആരവ് ചൊല്ലിക്കൊടുത്തു .സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തിൽ 8 എ ഡിവിഷനിലെ അസ്മ പ്രസംഗം അവതരിപ്പിച്ചു.
കൈറ്റ് വികസിപ്പിച്ച ആപ്ലിക്കേഷൻ സ്കൂൾ പോൾ ഉപയോഗിച്ച് സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു .ഇലക്ഷന്റെ വിവിധ ഘട്ടങ്ങൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി .8 9 10 A ,B ഡിവിഷൻ ക്ലാസുകളിലെ ലീഡർമാരെ തിരഞ്ഞെടുക്കുകയും ലേഡി വൈസ് ചെയർമാനെ തെരഞ്ഞെടുത്തതും ഈ ആപ്പ് ഉപയോഗിച്ചായിരുന്നു.
വിജയിക്കപ്പെട്ട പ്രതിനിധികളിൽ നിന്നും 10 ബി യിലെ ആദിദേവ് എം സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.
ഇതേ ദിവസം ഉച്ചയ്ക്ക് ചേർന്ന ഒമ്പതാം ക്ലാസ് പിടിഎ -യിൽ റോബോട്ടി കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഗ്യാസ് ലീക്കേജ് ഡിറ്റക്ഷൻ സിസ്റ്റം രക്ഷിതാക്കൾക്ക് മുൻപിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായ പ്രഭവ്, ശ്രീനന്ദ് ഷെഹ് സാൻ, സെൻഹാൻ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.
സെപ്റ്റംബർ 24
സെപ്റ്റംബർ 24ന് എട്ടാം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് കിറ്റിലുള്ള ഓരോ ഐറ്റവും സ്ലൈഡുകളുടെ സഹായത്തോടെ പരിചയപ്പെടുത്തി . പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഹാഫിദ് ഹാമിദ് റിൻഷാൽ റോബർട്ട് ,ഭൂവൻ എന്നിവർ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു.
സെപ്റ്റംബർ 26
ഉബണ്ടു 22.04 ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ലാബിലെ ഡെസ്ക്ടോപ്പുകളിൽ 22.04 ഇൻസ്റ്റാൾ ചെയ്തു. 9 ലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രവർത്തനത്തിൽ പങ്കാളികളായി.