ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃഭൂമി സീഡ് പദ്ധതി

ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും നടന്നു.06/08/2025 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ചടങ്ങിൽ ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ആർ.ജയലക്ഷ്മി അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി.അനിൽകുമാർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. പാരിസ്ഥിതികാവബോധവും ശുചിത്വസംസ്കാരവും അടക്കമുള്ള മഹനീയമൂല്യങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ സീഡ് പോലെയുള്ള മാതൃഭൂമിയുടെ പദ്ധതികൾ വളരെയധികം സഹായിക്കുന്നുവെന്ന് പ്രിൻസിപ്പാൾ ചൂണ്ടിക്കാട്ടി. ഹൈസ്കൂൾ വിഭാഗം സീഡ്കോഡിനേറ്റർ ആയ അധ്യാപിക ശ്രീമതി എസ്.ബിന്ദു സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു സംസാരിച്ചു. തുടർന്ന് 'ഗുരുനാഥർക്കൊരു തൈ'പദ്ധതി പ്രകാരം കുട്ടികൾ അധ്യാപകർക്ക് വൃക്ഷത്തൈകൾ സമർപ്പിച്ചു. ഹയർസെക്കൻഡറി വിഭാഗം സീഡ്കോഡിനേറ്റർ ആയ അധ്യാപിക ശ്രീമതി സുജാകുമാരി. സി.ആർ നന്ദി രേഖപ്പെടുത്തി.

നല്ല പാഠം നന്മ പാഠം

കേരളത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസം ലക്ഷ്യമിട്ട് മലയാള മനോരമ ഏർപ്പെടുത്തിയ പദ്ധതിയായ നല്ല പാഠം ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ 06/08/2025 ബുധനാഴ്ച ആരംഭിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു അധ്യക്ഷനായിരുന്നു. നല്ലപാഠം പദ്ധതിയുടെ സ്കൂൾതലകൺവീനർ ശ്രീമതി ആർ.അനുലക്ഷ്മി പദ്ധതിവിശദീകരണം നടത്തി. നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിലുള്ള 'സ്കൂളിന് ഒരു ഉദ്യാനം പദ്ധതി'യുടെ ഭാഗമായുള്ള തൈവിതരണവും നടന്നു. തുടർന്ന് പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി. ഈ അധ്യയന വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങളുടെ കൃത്യമായ വിവരങ്ങൾ നൽകിക്കൊണ്ടാണ് ചടങ്ങ് അവസാനിച്ചത്






പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സയൻസ് അവയർനെസ് പ്രോഗ്രാം

ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ 12ഡിസംബർ 2025 ന് പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സയൻസ് അവയർനെസ് പ്രോഗ്രാം സംഘടിപ്പിച്ചു.

ശ്രീ.റെജിനാൾഡ് (ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ,NGC കൊല്ലം) പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബി. അനിൽകുമാർ, ഹെഡ്മാസ്റ്റർ ശ്രീ.മനു. ആർ , പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി അഞ്ചു. ഐ എന്നിവർ സംസാരിച്ചു.തുടർന്ന് Sajeev.T.K (Text Book writer &former SRG in SCERT),Ramesh.K.V (former NCSC State Coordinator)Dr.C.K.Biju(Scientist Botanical Garden Palode )തുടങ്ങിയ ആർ പി മാർ സയൻസ് അവയർനസ് ക്ലാസുകൾ നയിച്ചു. സമീപപ്രദേശത്തെ പ്രമുഖ വിദ്യാലയമായ കെ.ജി.വി.യു പി എസിലെ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് വിജ്ഞാന പ്രദമായ ക്ലാസുകൾ ആണ് ആർ പിമാരുടെ നേതൃത്വത്തിൽ നടന്നത്. കൗതകമുണർത്തുന്ന പരീക്ഷണങ്ങളിലും ചോദ്യോത്തരങ്ങളിലും പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകുകയും ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി അഞ്ചു. ഐ നന്ദി പ്രകാശിപ്പിച്ചു.

.
.








പരിസ്ഥിതിക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി

ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലീനിങ് ആൻഡ് അവയർനസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി നടന്ന റാലി കുണ്ടറ സബ് ഇൻസ്പെക്ടർ ശ്രീ.കിരൺ എസ് എസ് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി.അനിൽകുമാർ എച്ച് എം ശ്രീ.ആർ.മനു, പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി ഐ.അഞ്ചു, എൻ സി സി ഓഫീസർ ശ്രീ.എസ്. ശരത് ശശി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. റാലിയിൽ പങ്കെടുത്ത പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ, ഇളമ്പള്ളൂർ വേലുത്തമ്പി ദളവ സ്മാരകത്തിൽ എത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന് വിദ്യാലയ ഓഡിറ്റോറിയത്തിൽ പരിസ്ഥിതി ശുചിത്വം സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നടന്നു. ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. പി.പ്രജീഷ് രാജാണ് ആണ് ക്ലാസ് കൈകാര്യം ചെയ്തത്. പരിസ്ഥിതി ദിനാചരണ സന്ദേശം ഉയർത്തിക്കാട്ടിയ കുട്ടികളുടെ നൃത്ത പരിപാടിയും നടന്നു. ക്ലബ്ബ് കൺവീനർ ശ്രീമതി.ഐ.അഞ്ചു നന്ദിഭാഷണം നടത്തി.

.