എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ കുസൃതി പൂക്കൾ Part 1.

Schoolwiki സംരംഭത്തിൽ നിന്ന്
കുസൃതി പൂക്കൾ Part 1.
  ലോകം ഇന്ന് ഒരു മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. Covid 19 എന്ന മഹാ വൈറസ്. നിറകണ്ണുകളോടെ മാത്രം ലോകജനതയ്ക്ക് സ്വീകരിക്കാൻ കഴിഞ്ഞ കൊറോണ. ജാതിയോ മതമോ നോക്കിയല്ല ഈ വൈറസ് നമ്മിലേക്ക് ചേർന്നത്. വർണ്ണ വിവേചനങ്ങൾ ഒന്നുമില്ലാതെ ഏവരും ഒരുപോലെ കണ്ണുനീർ  തൂ കേണ്ടി വന്ന അനർഘനിമിഷങ്ങൾ. ഭൗതിക സുഖാ സ്വാദനത്തിൽ വലിയ മാളികകൾ വെച്ച് ചുറ്റുമതിൽ കെട്ടി അഹങ്കരിച്ചവർക്ക് കൊറോണ ഒരു വലിയ ചോദ്യമാണ്. ജാതിയുടെയും മതത്തിനെയും പേരിൽ മനുഷ്യ രക്തത്തുള്ളികൾക്ക് പുല്ലുവില പോലും കൽപ്പിക്കാത്ത ഈ ആധുനിക യുഗത്തിൽ ഒത്തൊരുമയുടെ ഒരു വലിയ പാഠവും ഈ വൈറസ് നൽകുന്നു. ലോകമെമ്പാടും വലിയ ഭീതിയിലാണ്.  ഭീതിയെക്കാൾ നമുക്കാവശ്യം ജാഗ്രതയാണ്. അമേരിക്കയും സ്പെയിനും മറ്റു ഒട്ടുമിക്ക രാജ്യങ്ങളിലും എല്ലാം വളരെ ഗുരുതരാവസ്ഥ തരണം ചെയ്യുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും covid കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു... പുത്തൻ ഉടുപ്പിട്ട് പുത്തൻ ബാഗുമായി സ്കൂളുകളിലേക്ക് അണയാൻ ഇരിക്കുന്ന കൊച്ചു മിടുക്കികളും മിടുക്കന്മാരും വലിയ സങ്കടത്തിലാണ്. എല്ലാവരും നന്നായി enjoy  ചെയ്യുന്ന കാലംഎന്നുപറഞ്ഞാൽ, സ്കൂളുകളും മറ്റു പഠന സ്ഥാപനങ്ങളും അടക്കുന്ന ഈ കാലമാണ്. എന്നാൽ കുട്ടികളും മുതിർന്നവരും അധ്യാപകരും എല്ലാം covid ഭീതിയിൽ lock downൽ ആണ്.  ആളൊഴിഞ്ഞ മാർക്കറ്റുകൾ,  പട്ടണങ്ങൾ,  റോഡുകൾ, കടകൾ എല്ലാം  ശൂന്യം. എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കുക. വീടുകളിൽ തന്നെ ഇരുന്നു പരസ്പരം സഹകരിച്ചും സന്തോഷിച്ചും കഴിയുക. വിവേചനങ്ങൾ ഒഴിവാക്കി ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒരുമിച്ച് കൈകോർക്കുക. നല്ലൊരു നാളേക്ക് വേണ്ടി  നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.....
  # ആശങ്ക വേണ്ട, ജാഗ്രത മതി#
   എന്ന് സ്നേഹപൂർവ്വം


ആമിന. A
8 C എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി,
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ