ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/അപ്പുവിന്റെ അവധിക്കാലം
അപ്പുവിന്റെ അവധിക്കാലം
അപ്പുവും കുട്ടനും ഉറ്റ ചങ്ങാതിമാരായിരുന്നു. അവർ ഒത്തു ചേർന്നു കളിക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അതാ വരുന്നു ഒരു വാർത്ത, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഠിത്തം ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ സമയം കളിക്കാമല്ലോ എന്നോർത്തു സന്തോഷിച്ച അപ്പു അടുത്ത വാർത്തകേട്ടപ്പോൾ വല്ലാതെ വിഷമിച്ചു, നാളെ മുതൽ വീടിനു പുറത്തെക്കിറങ്ങാൻ പാടില്ല. മറ്റ് ആൾക്കാരുമായി സമ്പർക്കം പുലർത്താൻ പാടില്ല. വാർത്തകൾ ഒക്കെ കേട്ടപ്പോൾ ഉടനെ എങ്ങും കുട്ടനോടൊപ്പം കളിക്കാൻ പറ്റില്ല എന്നോർത്തു അപ്പു ഏറെ വിഷമിച്ചു. കൊറോണ എന്ന വൈറസ് പടർത്തുന്ന ഈ രോഗം മരണത്തിനു വരെ കാരണമാകുമെന്നും ഇതിനെ ചെറുക്കാൻ ഏറെ ശുചിത്വം പാലിക്കണമെന്നും അപ്പുവിന് മനസ്സിലായി. സങ്കടം മാറാൻ അവൻ തന്റെ പശു നന്ദിനിയോടൊപ്പം കൂടുതൽ സമയം ചിലവഴിച്ചു. തീറ്റ കൊടുത്തും, കുളിപ്പിക്കാൻ സഹായിച്ചും ഒക്കെ അപ്പു തന്റെ സങ്കടം പതിയെ മറന്നു. അധികം താമസിയാതെ കുട്ടനോടൊപ്പം കളിക്കാൻ പറ്റും എന്ന പ്രതീക്ഷയിൽ അപ്പു ദിവസങ്ങൾ തള്ളി നീക്കി...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |