ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കീടാണുവിനെ പറ്റിച്ചേ..!

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണുവിനെ പറ്റിച്ചേ..!
ഒരു ദിവസം മിന്നു അച്ഛനമ്മമാരുടെ കൂടെ ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറി. "ആദ്യം കൈകഴുകാം ..” അച്ഛൻ പറഞ്ഞു. അവർ വാഷ് ബേസിനടുത്തേക്ക് നടന്നു. അപ്പോൾ ഒരു കീടാണു വാഷ്ബേസിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. “ഹി..ഹി..ഇവൾക്ക് അസുഖം വരുത്തിയേക്കാം...” കീടാണുവിന് സന്തോഷമായി.

കൈകഴുകിയതിനുശേഷം മിന്നു വാഷ്ബേസിൽ പിടിച്ചതും കീടാണു കൈയിലേക്ക് ഒറ്റച്ചാട്ടം. പ്ഠും..അപ്പോഴാണ് അച്ഛനതു ശ്രദ്ധിച്ചത്. "മിന്നു കൈകഴുകിയ ശേഷം വാഷ്ബേസിൽ തൊടുന്നത് നല്ലതല്ല.അവിടെയുള്ള കീടാണു കൈയിൽ കയറും.” അച്ഛൻെറ വാക്കുകൾ ശ്രദ്ധിച്ച മിന്നു ഉടനെ വാഷ്ബേസിനു സമീപത്തു നിന്നും മാറി നിന്നു. എന്നിട്ട് കൈ ഒന്നുകൂടി കഴുകി. വെള്ളം വീണതും കൈയിലിരുന്ന കീടാണു തെറിച്ച് താഴേക്കു വീണു. “പ്ഠും". ഇളിഭ്യനായ കീടാണു വേഗം സ്ഥലം വിട്ടു. മിന്നു അച്ഛനമ്മമാരുടെ കൂടെയിരുന്ന് സന്തോഷത്തോടെ ആഹാരം കഴിച്ചു.

ആർദ്ര മനോജ്
2 എ ആലക്കാട് എസ്.വി.എൽ.പി.സ്കൂൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ