യു.പി.എസ്. ചിറക്കടവ്/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗൺ കാലം


ആമി 3ാം ക്ലാസ്സ്‌ പഠിക്കുന്നു. പരീക്ഷക്കുള്ള ടൈം ടേബിൾ കിട്ടി കഴിഞ്ഞു. പരീക്ഷ കഴിഞ്ഞാൽ ഇനി 2 മാസം വീട്ടിൽ ഇരുന്നു കളിക്കാo. ഒരുപാട് കൂട്ടുകാർ ഉണ്ട് അവിടെ. ക്ലാസ്സ്‌ കഴിഞ്ഞു അവൾ അമ്മയോട് എല്ലാം പറഞ്ഞു. 2ദിവസം കഴിഞ്ഞാണ് ആ വാർത്ത വന്നത്... പരീക്ഷകൾ നിർത്തി വെച്ചു. സ്കൂൾ, കോളേജ് എല്ലാം അടച്ചു. എന്താ എന്ന് ആമിക്ക് മനസ്സിൽ ആയില്ല. അച്ഛൻ ജോലിക് പോകാതെ വീട്ടിൽ ഇരിക്കുന്നു. അവൾ നോക്കിയപ്പോൾ അനുവിന്റെയും ഉണ്ണിയുടെയും ഒക്കെ വീട്ടിൽ എല്ലാവരും ഉണ്ട്. പുറത്ത് ഇറങ്ങാൻ കൂടി പറ്റുന്നില്ല. എല്ലാവർക്കും വേനൽ അവധി ആണോ എന്ന് ആമി ഓർത്തു. കളിക്കാൻ ആരും വരാതെ ആയി. എന്തോ പനിയാണെന്ന് മാത്രം ആമിക്കു മനസ്സിൽ ആയി. വീട്ടിൽ ഒറ്റക്ക് ഇരുന്ന് എന്ത് ചെയ്യാൻ ആണ്? പാട്ട് പാടിയും പടം വരച്ചും ദിവസം മുന്നോട്ടു പോയി. കളിക്കാൻ അച്ഛനും അമ്മയും ഒപ്പം കൂടി. പതിയെ പനിയുടെ പേടി കുറഞ്ഞു. എല്ലാവരിൽ നിന്നും അസുഖം മാറി. വീണ്ടും റോഡിലും വഴിയിലും തിരക്ക് ആയി. അച്ഛൻ ജോലിക് പോകാൻ തുടങ്ങി. കളിക്കാൻ കൂട്ടുകാർ വന്നു. ആമിക്കു സന്തോഷം ആയി. ഇനി അവൾ സ്കൂൾ തുറക്കാൻ ഉള്ള കാത്തിരിപ്പ് ആണ്.

അനുശ്രീ പി നായർ
5 എ യു.പി.എസ്. ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ