ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/വിമുക്തി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിമുക്തി ക്ലബ്ബിന്റെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ

രൂപീകരണം

2025 ജൂൺ 24 ന് വിമുക്തി ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് നടത്തി. പ്രസിഡന്റായി 9B യിലെ നന്ദന എസ് ദിലീപ് നെയും സെക്രട്ടറിയായി 8A യിലെ ശ്രീനന്ദ എസ് നെയും തിരഞ്ഞെടുത്തു.

വിമുക്തി ക്ലബ് അംഗങ്ങൾ

ക്ലാസ്സ് 8 ക്ലാസ്സ് 9 ക്ലാസ്സ് 10
ശ്രീനന്ദ ആരതി ആർ അനന്തു ആർ
ഫിദ മോൾ അനാമിക ഷാബു അയന എച്ച്
റിക്സൺ ലൂയിസ് ശ്രേതു പി എസ് നാദിയ എൻ
തമീം കെ താഹ മൈഥിലി എം
നിധിൻ രാജ് അഹിനി ബിനീഷ്
സഞ്ജയ് സൈജു മുഹമ്മദ് സാബിർ
നന്ദന എസ് ദിലീപ്

ഉദ്‌ഘാടനം

2025 ജൂൺ 30 എച്ച് എം ശ്രീലേഖ എസ് വിമുക്തി ക്ലബ്ബിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം

2025 ജൂൺ  26

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വീയപുരം ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ പോലീസ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റുകളുടെയും സ്കൂളിലെ SPC, വിമുക്തി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവയുടേയും  സഹകരണത്തോടെ വിവിധ പ്രവർത്തനങ്ങൾ (ബോധവത്കരണ ക്ലാസ്സ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ഒപ്പുശേഖരണം, പോസ്റ്റർ രചന മത്സരം, ഫ്ലാഷ് മോബ്) നടത്തുകയുണ്ടായി .

സ്കൂൾ പ്രിൻസിപ്പൽ ഡി. ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണ യോഗം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുതന പഞ്ചായത്ത് പ്രസിഡൻ്റ് എബി മാത്യൂ, വീയപുരം പഞ്ചായത്ത് മെമ്പർ ഇഗേഷ് എം, വീയപുരം പോലീസ് SHO ഷഫീക്ക് എ, SI പ്രദീപ്, വീയപുരം ഹെൽത് ഇൻസ്പെക്ടർ സുനിൽ സുധാകരൻ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുയും ചെയ്തു. വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. രാജീവ് നന്ദി പ്രകാശിപ്പിച്ചു. വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ആയ ശ്രീ. രാജീവ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.

തുടർന്ന് നടന്ന ലഹരി വിരുദ്ധ റാലി വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വീയപുരം സ്കൂളിൽ നിന്നും ആരംഭിച്ച ലഹരിവിരുദ്ധ റാലി വീയപുരം ജംഗ്ഷനിൽ എത്തിച്ചേരുകയും പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തു. റാലിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ജംഗഷനിലെ ഓട്ടോ തൊഴിലാളി യൂണിയൻ്റെ നേതൃത്ത്വത്തിൽ ലഘുഭക്ഷണം വിതരണം ചെയ്തു.

ലഹരിക്കെതിരേയുള്ള ഒപ്പു ശേഖരണം വീയപുരം പോലീസ് SHO ഷെഫീക്ക് എ തുടങ്ങി വച്ചു. ജനപ്രതിനിധികൾ, പി. റ്റി. എ പ്രതിനിധികൾ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പ്രസ്തുത പ്രവർത്തനത്തിൽ പങ്കാളികളായി.

ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ പോസ്റ്റർ രചനാ മത്സരം സംഘടപ്പിച്ചു. ടി മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജിയ സൂസൻ (9B) 1-ാം സ്ഥാനവും, അനാമിക ഷാബു (9A) 2-ാം സ്ഥാനവും കരസ്ഥമാക്കി, യു. പി വിഭാഗത്തിൽ ഹൈഫ രാജീവ് (6B), അനുഷ ഹരിദാസ് (6B ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

.

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 1

ജൂലൈ

സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ. ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ തുടർച്ചയായി ജൂലൈ ആദ്യവാരം സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ  യുടെ നേതൃത്ത്വത്തിൽ ഹൈസ്കൂൾ  വിഭാഗത്തിൽ ലഹരിവിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും കുട്ടികളെ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 2

2025 ആഗസ്റ്റ്   5

എക്സൈസ് ഇൻസ്പെക്ടർ ശ്രീ. അരുൺ കുമാർ വി. ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു.

എക്സൈസ് ഇൻസ്പെക്ടർ ശ്രീ. അരുൺ കുമാർ വി. 8, 9 ക്ലാസ്സിലെ കൂട്ടികൾക്ക്  ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ക്ലാസ് നൽകി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 3

2025 ഒക്ടോബർ 8

ട്രാൻസ്ഫോർമേഴ്‌സ് എന്ന സംഘടന, സ്കൂൾ വിമുക്തി ക്ലബുമായി ചേർന്ന് കുട്ടികൾക്കായി ഒരു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്ത സെറിൻ അലക്സ് ലഹരിയുടെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് വിശദമാക്കി.

പോസ്റ്റർ രചനാ മത്സരം

2025 നവംബർ 18

ശിശുദിനത്തോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി വിഭാഗം വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. "എൻറെ സ്വപ്നം"  എന്നതായിരുന്നു വിഷയം. യു പി വിഭാഗത്തിൽ നിന്നും 24 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 7 ആം ക്ലാസ്സിൽ പഠിക്കുന്ന സിയ മേരി, വേദലക്ഷ്മി പി, ജവാദാ ഷഫീക് എന്നിവർ 1, 2, 3 സ്ഥാനങ്ങൾ നേടി.

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 4

2025 നവംബർ 19

കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ സജീവ് കുമാർ എസ്, SPC, വിമുക്തി ക്ലബ്‌ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ക്ലാസ്സിന് അവസാനം സജീവ് സർ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു.