ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്

ഡോ. ബീനയുടെ വർത്തമാനങ്ങൾ

വീട്ടിൽ മക്കളോട് എന്തൊക്കെയാണ് നമ്മൾ സംസാരിക്കുക. നമ്മുടെ കടബാധ്യതകൾ പറയാറുണ്ടോ? അമ്മയുടെ കണ്ണിലും കണ്ണുനീരുണ്ടെന്ന് പറയാറുണ്ടോ? നമ്മളാരാണെന്ന് അവരോട് പറഞ്ഞിട്ടുണ്ടോ? ജീവിതമൂല്യങ്ങളെയും സ്നേഹ പാഠങ്ങളെയും പരിചയപ്പെടുത്തിയിട്ടുണ്ടോ? അവരെ അഭിനന്ദിക്കാറുണ്ടോ? ഭക്ഷണമെനു തയ്യാറാക്കുമ്പോഴും പുതിയ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും അണിയുന്നതിലും അവരുടെ അഭിപ്രായങ്ങൾ തേടാറുണ്ടോ? അവരുടെ ഇരിപ്പ്, നടപ്പ്, ഇടപെടൽ എന്നിവ നിരീക്ഷിച്ച് പോരായ് മകളുണ്ടെങ്കിൽ അവരറിഞ്ഞും അവരറിയാതെയും തിരുത്താൻ ശ്രമിച്ചിട്ടുണ്ടോ? ഗൃഹപാഠങ്ങൾ ചെയ്യാൻ സഹായിക്കാറുണ്ടോ? കുടുംബ ബഡ്ജറ്റ് തയാറാക്കുമ്പോൾ അവരോടൊപ്പം ചർച്ച ചെയ്യാറുണ്ടോ? ആരോഗ്യ ശീലങ്ങൾ പങ്കുവയ്ക്കാറുണ്ടോ? പ്രസക്തമായ ചില ചോദ്യങ്ങളും അതിൻ്റെ ഉത്തരം തേടലുമായിരുന്നു ഒന്നര മണിക്കൂർ നീണ്ട വർത്തമാനത്തിൻ്റെ ഉള്ളടക്കം. ആറുവയസു വരെയുള്ള കുട്ടികൾ ഗൃഹാന്തരീക്ഷത്തിൽ വിവിധ മാനസിക പ്രക്രിയകളിലൂടെ കടന്നു പോകുന്നവരാണ്. സ്കൂളിലെ അവരുടെ അധ്യാപകർ അതിഥികൾ മാത്രമായി മാറുന്നു. അങ്ങനെയാവരുത്. അധ്യാപകർ അടുത്തു നിൽക്കുന്ന അമ്മയും സുഹൃത്തും വഴികാട്ടിയുമായി മാറണം. രക്ഷിതാക്കൾ അധ്യാപകരെ സഹായിക്കണം. ഇതിനുള്ള പ്രാഥമിക പാഠങ്ങൾ വീട്ടിൽ നിന്ന് ആർജിക്കണമെന്ന ഓർമപ്പെടുത്തലോടെയാണ് വർത്തമാനം അവസാനിപ്പിച്ചത്. നന്ദി ഡോ. ബീന വിദ്യാകിരണം മിഷൻ.

ഗവ. യു.പി. എസ് നേമം

നാടിന്റെ അഭിമാന വിദ്യാലയം