ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/മറ്റ്ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

മുകളിൽ പറഞ്ഞ ക്ലബുകൾക്ക് പുറമെ വിവിധ ലാംഗ്വേജ് ക്ലബ്ബുകളും , വർക്ക് എക്സ്പീരിയൻസ് ക്ലബും പ്രവർത്തനം നടത്തിവരുന്നു.... ഭാഷാപരമായ പുരോഗതിയും, പ്രവർത്തനപരമായ പുരോഗതിയും ലക്ഷ്യമിട്ട് പദ്ധതികൾ വിഭാവനം ചെയ്തു പ്രവർത്തിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

  • വായനാദിനം 2025

ജൂൺ 19,2025 വായനാദിനത്തോടനുബന്ധിച്ച് ഹെെസ്കൂൾ വിദ്യാർത്ഥികൾക്ക് Ruskin Bond ൻറെ " The Day Grandfather tickled a tiger", "Dust on the Mountain", "Cricket for the Crocodile "എന്നീ കഥകളാണ് വായിക്കാനായി നൽകിയത്. കൂടാതെ യു.പി വിഭാഗ‍ം കുട്ടികൾക്ക് മോറൽ സ്റ്റോറീസ് ആണ് വായിക്കുവാൻ നൽകിയത്.

അറബിക് ക്ലബ്

അറബിക് ക്ലബ് അസിസ്റ്റന്റ് കൺവീനർ അംന അമീനിനെ HM ബാഡ്ജ് അണിയിക്കുന്നു

കുമരനെല്ലൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ അലിഫ് എന്ന പേരിലുള്ള അറബിക് ക്ലബ്‌ രൂപീകരണം 13 -06-25ന് നടക്കുകയുണ്ടായി. കുട്ടികളുടെ സർഗാത്‌മക കഴിവുകളെ മെച്ചപ്പെടുത്താനും ഓരോ ഇനങ്ങളിലും കുട്ടികൾക്ക്  പ്രത്യേകം പരിശീലനം നൽകാനും ലക്ഷ്യമിട്ടുകൊണ്ട് ഈ വർഷവും അറബിക് ക്ലബ്‌ ഒരുങ്ങുകയായി. മുൻവർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. വളരെ മികച്ചരീതിയിൽ തന്നെ തന്നെയായിരുന്നു ക്ലബ്‌ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനു ക്ലബ്ബംഗങ്ങളുടെ effort എടുത്തുപറയത്തക്കം വിധമായിരുന്നു.ഡിസംബർ -18 അന്താരാഷ്ട്ര അറബിഭാഷാദിനം വളരെ വിപുലമായിത്തന്നെ നടത്താൻ കഴിഞ്ഞു. ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചു.അതിൽ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, സെക്രട്ടറി,ജോയിൻ സെക്രട്ടറി, കൺവിനർമാർ,ചീഫ് എഡിറ്റർ, സബ് എഡിറ്റേഴ്സ്, എന്നീ സ്ഥാനങ്ങളിലേക്കായ് UP വിഭാഗത്തിൽ നിന്നും HS വിഭാഗത്തിൽ നിന്നും കുട്ടികളെ സെലക്ട്‌ ചെയ്തു.

ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ വ്യവസ്ഥാപിതമായി കൊണ്ടുപോകാനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകി. ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുമാറ് ഭംഗിയായി നടത്താനും അതിനു വേണ്ടി അവരുടെ (അറബി പഠിക്കുന്ന  എല്ലാകുട്ടികളുടെയും ) ഇടപെടലുകളും പങ്കാളിത്തവും ഉറപ്പുവരുത്തി.

       ഈ വർഷവും ക്ലബിന് മുമ്പത്തെക്കാളും ഒട്ടും കോട്ടം വരാതെ മുന്നോട്ട് പോവാൻ കഴിയും എന്ന വിശ്വാസത്തോടെ പരിസ്ഥിതി ദിനാചരണ ത്തോടെ ഈ വർഷത്തെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ശേഷം ബക്രീദ് ദിനത്തോടനുബന്ധിച്ചുള്ള മെഹന്തി fest നടത്തി. വായനാ ദിനവും വിപുലമായി ആചരിച്ചു

അറബിക് ക്ലബ് കൺവീനർ മുഹമ്മദ് ആദിൽ നെ HM ബാഡ്ജ് അണിയിക്കുന്നു







ഹിന്ദി ക്ലബ്

വർക്ക് എക്സ്പീരിയൻസ് ക്ലബ്