ജി.എച്ച്.എസ്സ്.എസ്സ്. വളയം/സയൻസ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
ബഹിരാകാശക്വിസ്സ്
ബഹിരാകാശദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മൽസരത്തിൽ ആരുഷ് എസ് ജി ഒന്നാം സ്ഥാനവും, വേദ എസ് രണ്ടാം സ്ഥാനവും, ആർദ്ര പിപി മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവർ സ്കൂളിനെ പ്രതിനിധീകരിച്ച് സബ്‍ജില്ലാമൽസരത്തിൽ പങ്കെടുത്തു.
ശാസ്ത്ര ക്വിസ്
കേരള സംസ്ഥാന യുവജനക്ഷേമബോർഡ് നടത്തുന്ന സ്കൂൾതല ശാസ്ത്ര ക്വിസ് മൽസരം 23/07/2025 ഉച്ചയ്ക്ക് 1.30 ന്, സ്മാർട്ട്റൂമിൽ വെച്ച് നടത്തി. മത്സരത്തിൽ ആരുഷ് എസ് ജി ഒന്നാംസ്ഥാനവും, അലോക് എസ് ബിജിത്ത് രണ്ടാം സ്ഥാനവും, അൻഷിയ രതീഷ് മൂന്നാം സ്ഥാനവും നേടി.
ശാസ്ത്രപഥം

വൈഐപി 8.0 ശാസ്ത്രപഥം ഓറിയന്റേഷൻ ക്ലാസ്സ് 2025 ജൂലൈ 23 ബുധൻ രാവിലെ 10 മണിക്ക് സ്മാർട്ട്റൂമിൽ, ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർമാരായ ശ്രീകല എൽ കെ, ഷീജ കെ ,രമ്യ എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.