ഗവ. വി എച്ച് എസ് എസ് ചുനക്കര/സീഡ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ 2024-25

ശുചിത്വം സുകൃതം പദ്ധതി ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി പേപ്പറും മൈദയും ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച വേസ്റ്റ് ബാസ്കറ്റ്

ഐ ലവ് പ്ലാസ്റ്റിക് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ കോമ്പൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് പേനകൾ സീഡ് ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറി..

തുണിസഞ്ചികൾ തയ്ച്ചു കടകൾക്ക് നൽകി സീഡ് അംഗങ്ങൾ ജി വി എച്ച് എസ് എസ് ചുനക്കര "പച്ചത്തുരുത്ത് "സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമീപ പ്രേദേശത്തെ കടകളിൽ തുണിസഞ്ചികൾ വിതരണം ചെയ്തു.വർണം സ്റ്റോർ ഉടമ ശ്രീമതി. സുനിക്ക് സീഡ് അംഗങ്ങൾ തുണിസഞ്ചി കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നടത്തി.സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് റിട്ട. അധ്യാപിക ശ്രീമതി. തങ്കമണിയുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമ്മാണ ശില്പ ശാല നടത്തിയിരുന്നു.ശില്പ ശാലയിൽ പങ്കെടുത്ത കുട്ടികൾ തയ്ച്ച തുണിസഞ്ചികളാണ് വിതരണം ചെയ്തത്.പ്ലാസ്റ്റിക് സഞ്ചികൾക്കു പകരം തുണിസഞ്ചി എന്ന ക്യാമ്പയിന്റെഭാഗമായാണ് സ്കൂൾ സീഡ് ക്ലബ്ബ് ഈ പ്രവർത്തനവുമായി മുന്നേറുന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. അജിത ആർ, സീഡ് കോഡിനേറ്റർ ശ്രീമതി. ശാന്തിനി എൽ, സീനിയർ അസിസ്റ്റന്റ് ശ്രീമതി. സുമ കെ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി. രേഖാകുമാരി അധ്യാപകരായ ശ്രീ. രഘുദാസ് ,ശ്രീ. ജോസഫ് ജോർജ്, ശ്രീമതി. മോണിക്ക. എസ്, ഓഫീസ് സ്റ്റാഫ്‌ ശ്രീമതി. ദിവ്യ, സീഡ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.