എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25
സമുദ്രദിനാഘോഷം
“Waves of change collective action for the ocean” എന്ന മുദ്രാവാക്യവുമായി ജൂൺ 8 ലോക സമുദ്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. കൃത്യം മൂന്നു മണിക്ക് ഹെഡ്സ്ട്രസ് സിസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത സമുദ്ര ദിന സന്ദേശ സൈക്കിൾ റാലി ചെട്ടിക്കാട് കടപ്പുറത്തേക്ക് പുറപ്പെട്ടു. സാമൂഹ്യശാസ്ത്ര അധ്യാപിക സിസ്റ്റർ വിൻസി വി ഡി കടൽത്തീരത്ത് നടന്ന സമുദ്ര ദിന പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ ചെട്ടിയാട് കടപ്പുറം പ്ലാസ്റ്റിക് വിമുക്ത തീരമാക്കി. ശേഷം സാമൂഹ്യശാസ്ത്ര അധ്യാപികയായ ശ്രീമതി. റാണിമോൾ ഏ വി കടൽത്തീരത്ത് വെച്ച് കുട്ടികൾക്കായി സമുദ്രദ ദിനത്തിന്റെ സന്ദേശം പങ്കുവെച്ചു. ശ്രീ. ജോസഫ് പി എൽ കൃതജ്ഞത അർപ്പിച്ചു
സോഷ്യൽ സയൻസ് ക്ലബ് ഉദ്‌ഘാടനം
മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂൾ പൂമ്കാവിൽ 2024-25അധ്യയന വർഷത്തിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ഉദ്ദ്ഘാടനം ജൂൺ 11ബുധനാഴ്ച സിസ്റ്റർ ലിൻസി ഫിലിപ്പ് നിർവഹിച്ചു.യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 8,9ക്ലാസ്സ് കളിലെ സോഷ്യൽ സയൻസ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ അധ്യക്ഷപ്രസംഗത്തിൽ കൺവീനർ റാണിമോൾ ഏ വി വിശദീകരിച്ചു.
സ്കൂൾ സാമൂഹ്യശാസ്ത്രമേള
2024 -25 അധ്യയന വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്രമേള സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ , അത്‍ലസ് മേക്കിങ് തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിവിധ ഹൗസുകളിൽ നിന്നുള്ള നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
2024 -25 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മാതൃകയിൽ ഇ.വി.എം, കൺട്രോൾ യൂണിറ്റ് എന്നിവ തയാറാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയർ ഇതിനായി ഉപയോഗിച്ചു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിൻറെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. ബാലറ്റ് ഒഴിവാക്കി പൂർണമായും ഇലക്ട്രോണിക് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ പാർലമെൻറ് ഭാവിയിൽ അഭിമുഖീകരിക്കേണ്ട പൊതു തിരഞ്ഞെടുപ്പിന്റെ അനുഭവമാണ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്.
വിജ്ഞാന പേടകം 3.1
കഴിഞ്ഞ മൂന്നു വർഷങ്ങളായി നടന്നു വരുന്ന വിഞാനപേടകം ഇത്തവണയും സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിഞാനപേടകം പ്രവത്തനങ്ങൾ നടന്നു വരുന്നത്. ഉദ്‌ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ഇത്തവണ പാരീസ് ഒളിംപിക്സുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വിജ്ഞാന പേടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. അസംബ്ലിയിൽ കുട്ടികൾക്കായി യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്ന് യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാലി സംഘടിപ്പിക്കപ്പെട്ടു. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രൂപം കയ്യിലേന്തിയാണ് കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തി വിടുകയുണ്ടായി.
പഠനയാത്ര - സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ എട്ടാം ക്‌ളാസിലെ കുട്ടികൾക്കായി പഠനയാത്ര നടത്തപ്പെട്ടു. കോട്ടയം ജില്ലയിലെ നീണ്ടൂർ ഫാമിലേയ്ക്ക് ആണ് പ്രകൃതി പഠന യാത്ര സംഘടിപ്പിക്കപ്പെട്ടത്. വിവിധയിനം വളർത്തുമൃഗങ്ങളും, സസ്യങ്ങളും കാണാനും അവയുടെ പ്രത്യേകതകൾ മനസിലാക്കാനും ഈ യാത്രയിലൂടെ സാധിച്ചു.