ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരണം

2023 - 24 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്ട്യൻ നിർവ്വഹിച്ചു. ക്ലബ് കൺവീനർ ആയ സിസ്റ്റർ വിൻസി സ്വാഗതം ആശംസിച്ചു. സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീ. ജോസഫ് സാർ, ശ്രീ. അജേഷ് സാർ എന്നിവർ ക്ലബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശ്രീമതി റാണിമോൾ ടീച്ചർ നന്ദി അർപ്പിച്ചു.

സോഷ്യൽ സയൻസ് ക്വിസ്

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് നടത്തപ്പെട്ടു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി ആർ ആണ് കുട്ടികൾക്കായി ക്വിസ് നടത്തിയത്.

സമുദ്രദിനാചരണം

ജൂൺ 8 ലോകസമുദ്രദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "സമുദ്രജല ജീവികൾ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ പ്രെസൻറ്റേഷൻ മത്സരം നടത്തി.

ജനസംഖ്യാ ദിനം - ഡിബേറ്റ്

ലോക ജനസംഖ്യാദിനത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും , ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി ആർ ആണ് ഡിബേറ്റിൽ മോഡറേറ്ററായി നിന്നത്.

ഹിരോഷിമ നാഗസാക്കി ഓർമ്മദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് അസംബ്ലിയിൽ കുട്ടികൾക്കായി യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്ന് യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാലി സംഘടിപ്പിക്കപ്പെട്ടു. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രൂപം കയ്യിലേന്തിയാണ് കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തത്. സ്കൂൾ മാനേജർ സിസ്റ്റർ ലിസി റോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തി വിടുകയുണ്ടായി.

ഹിരോഷിമ നാഗസാക്കി ഓർമ്മദിനം-വീഡിയോ ലിങ്ക്

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാവി പൗരന്മാരായ കുട്ടികൾക്ക് ജനാധിപത്യ പ്രക്രിയയിലെ അവിഭാജ്യഘടകമായ തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പ് മനസിലാക്കുന്നതിന് വേണ്ടി സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തപ്പെട്ടു. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി എൽ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയും, ക്ലാസ് ടീച്ചേർസ് പ്രിസൈഡിങ് ഓഫിസർമാരായും , വിദ്യാർത്ഥികൾ പോളിംഗ് ഓഫിസർമാരായും പ്രവർത്തിച്ച് ക്ലാസ് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി. തുടർന്ന് സ്‌കൂൾ ലീഡറിനെയും ചെയർ പേഴ്‌സണിനെയും തെരെഞ്ഞെടുത്തു. സ്‌കൂൾ ലീഡർ ആയി മാസ്റ്റർ അമൽ കെ കുര്യാക്കോസും ചെയർ പേഴ്‌സൺ ആയി കുമാരി ഡെസ്റ്റിനി എലിസബത്തിനെയും തെരഞ്ഞെടുത്തു.

സോഷ്യൽ സയൻസ് ക്വിസ്

സെപ്റ്റംബർ 18 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചതിരി‍ഞ്ഞ് സോഷ്യൽ സയൻസ് ക്വിസ് നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസിന് നേതൃത്വം നൽകിയത്. പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയും ആനുകാലിക സംഭവങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള വിജ്ഞാനപ്രദമായ ക്വിസ് ആണ് നടത്തപ്പെട്ടത്.

അറിവുത്സവം

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ആഗസ്ത് 11 നു കുട്ടികൾക്കായി അറിവുത്സവം നടത്തപ്പെട്ടു. ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടത്തപ്പെട്ടു.

സാമൂഹ്യശാസ്ത്ര മേള

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല മേള നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന മേള ഉദ്‌ഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ നടത്തപ്പെട്ടത്. നിരവധി കുട്ടികൾ വിവിധ ഇനങ്ങളിലായി പങ്കെടുത്തു.

സ്കൂൾ ശാസ്ത്രമേള മുന്നൊരുക്കം

സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രമേള മുന്നൊരുക്കം നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പേര് റെജിസ്റ്റർ ചെയ്ത കുട്ടികൾക്കായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രമേളയുടെ പ്രധാന മത്സര ഇനങ്ങൾ ആയ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റസ് , റിസർച് ടൈപ്പ് പ്രോജക്ട് എന്നിവയെ കുറിച്ച് കുട്ടികൾക്കായി സയൻസ് അധ്യാപകർ ക്ലാസ് എടുത്തു നൽകി.

പരിസ്ഥിതി പഠനയാത്ര

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 16 നു ഒരു പരിസ്ഥിതി പഠനയാത്ര നടത്തപ്പെട്ടു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ. ദയാൽ സാറിന്റെ ഭവനം, പാതിരാമണൽ ദ്വീപ്, തണ്ണീർമുക്കം ബണ്ട് എന്നിവടങ്ങളിൽ കുട്ടികൾ സന്ദർശനം നടത്തി. ക്ലബിൽ അംഗങ്ങളായ 61 കുട്ടികൾ, പി.റ്റി.എ പ്രതിനിധികൾ, അധ്യാപകർ എന്നിവർ പഠനയാത്രയിൽ പങ്കെടുത്തു.