ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ശുചിത്വം പുതിയ കാലത്തിന്റെ പ്രതിരോധം
ശുചിത്വം -പുതിയ കാലത്തിന്റെ പ്രതിരോധം
ശുചിത്വം എന്നത് പുതിയ കാലത്തിന്റെ പ്രതിരോധം തന്നെയാണ് .അത് പാലിക്കുക എന്നതാണ് നാം ഓരോരുത്തരുടെയും കടമ. കോവിഡ് 19 എന്ന കൊറോണ വൈറസ് നമുക്ക് തരുന്ന നല്ല ഒരു പാഠമാണ് ശുചിത്വത്തിന്റെ പ്രാധാന്യം. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ക്ഡൗൺ കാലത്തെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു ശുചിത്വം പാലിക്കുക എന്നത്. വീടും ,പരിസരവും ശുചിയായി വയ്ക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുക, ചപ്പുചവറുകൾ വലിച്ചെറിയുക തുടങ്ങിയ തെറ്റായ ശീലങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇത്തരം പ്രവർത്തികൾ നമ്മെ മാത്രമല്ല നമുക്ക് ചുറ്റും ഉള്ളവരേയും, പൊതുസമൂഹത്തെയും ദോഷകരമായി ബാധിക്കും. രോഗങ്ങളുടെ വളർത്തു കേന്ദ്രങ്ങൾ ആണ് ഇത്തരം അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ. ഒത്തുചേർന്ന് പ്രയത്നിച്ചാൽ നമുക്ക് രക്ഷപ്പെടാം .ഇല്ലെങ്കിൽ കൊറോണ പോലുള്ള മഹാമാരികളെ നാം ഇനിയും നേരിടേണ്ടി വരും. മഴക്കാലം സാധാരണ പകർച്ചവ്യാധികളുടെ കാലം ആണ്.ഈ സമയം ശുചീകരണ പ്രവർത്തനങ്ങൾക്കായി നമുക്ക് ചിലവഴിക്കാം. ശുചിത്വം എന്ന പ്രക്രിയ ഓരോ പൗരന്റെയും ആവശ്യമായി കഴിഞ്ഞിരിക്കുന്നു. പലതരത്തിലുള്ള രോഗങ്ങൾ വീണ്ടും വീണ്ടും നമ്മെ ചൂണ്ടി കാണിച്ചു തരുന്നത് ശുചിത്വത്തിന്റെ ആവശ്യകതയാണ്. മാലിന്യ മുക്തമായ ,ശുചിത്വമുള്ള ഒരു നല്ല നാളെയ്ക്കായി നമുക്ക് പ്രയത്നിക്കാം, അതിനായി പ്രാർത്ഥിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം