ഉള്ളടക്കത്തിലേക്ക് പോവുക

ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

ജൂൺ 2 പ്രവേശനോത്സവം

2025- 26 അധ്യായന വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 2 തിങ്കളാഴ്ച രാവിലെ 9: 30 മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് ലൈവ് ഷോ കുട്ടികളെയും രക്ഷകർത്താക്കളെയും കാണിച്ചുകൊണ്ട് ആരംഭിച്ചു.യോഗ പരിപാടികൾ കൃത്യം 10 മണിക്ക് ആരംഭിച്ചു. പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ ജെൻസൺ സേവിയർ, പിടിഎ പ്രസിഡൻറ് കനിഷ്കൻ, വാർഡ് മെമ്പർ ബിജു, പള്ളി സെക്രട്ടറി ജോയ് സ്റ്റീഫൻ സാർ, സ്കൂൾ എച്ച് എം മാഗ്ലിൻ സ്വീഫ്റ്റി ടീച്ചർ എന്നിവർ എന്നിവർ പങ്കെടുത്തു.പുതിയ അധ്യായന വർഷത്തിൽ എത്തിച്ചേർന്ന എല്ലാ കുഞ്ഞുങ്ങളെയും കിരീടം അണിയിച്ചും പൂക്കൾ നൽകിയും അധ്യാപകർ വരവേറ്റു. സ്കൂളും പരിസരവും ക്ലാസ് മുറികളും ഹരിതാഭ ശോഭയോടു കൂടി അലങ്കരിച്ചിരുന്നു.പുതിയതായി എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും സ്കൂൾ ബാഗും പഠനോപകരണം കിട്ടും വിതരണം ചെയ്തു.