ഗവ.എൽ പി ബി എസ് കിടങ്ങൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

നാട്ടിൽ വന്ന മഹാമാരി
കോവിഡെന്നാണതിൻ പേര്
മനുഷ്യ ജീവനു ഭീഷണിയായ്
കൊറോണ വൈറസ് പടരുന്നു.
മനുഷ്യകുലത്തെയൊന്നാകെ
കൊന്നു മുടിക്കാൻ ഇവനാകും
ലോകം മുഴുവൻ ഭീതി പരത്തി
ഉറഞ്ഞു തുള്ളും കൊറോണയെ
തുരത്തിയോടിച്ചീടാനായ്
എളുപ്പമാർഗം പറയാം ഞാൻ
ഇടയ്ക്കിടക്ക് സോപ്പും കൊണ്ട്
കൈ കഴുകീടുക മടിയാതെ
പുറത്തിറങ്ങിപ്പോകുമ്പോൾ
മാസ് കു ധരിച്ചു നടക്കേണം
ആൾക്കൂട്ടത്തിൽ പോകരുത്
കൂട്ടം കൂടി നടക്കരുത്
അകലം പാലിച്ചിടേണം
അതീവ ജാഗ്രതയോടെ നാം
ഇങ്ങനെ നമ്മൾ ചെയ്തീടിൽ അതിജീവിക്കാം കോ വി ഡിനെ

അനന്യ ജയൻ
4 എ ഗവ.എൽ പി ബി എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത