പള്ളിത്തുറ. എച്ച്.എസ്.എസ്/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ് യുവാക്കളുടെ ആരോഗ്യബോധം, സേവന മനോഭാവം, സൗഹൃദം എന്നിവ വളർത്താൻ പ്രവർത്തിക്കുന്ന ഹുമാനിറ്റേറിയൻ സംഘടനയാണ്. നമ്മുടെ സ്കൂളിൽ JRC വിദ്യാർത്ഥികളിൽ കരുണയും സാമൂഹിക ബാധ്യതയും സജീവബോധവുമുളവാക്കുന്ന പ്രസ്ഥാനമായി പ്രവർത്തിക്കുന്നു.
ഞങ്ങളുടെ ദൗത്യം
കാരുണ്യ പ്രവൃത്തികൾ, ആരോഗ്യപരിപാലനം, ബോധവൽക്കരണ പരിപാടികൾ എന്നിവ മുഖാന്തിരം സേവനഭാവവും മാനുഷികതയും വിദ്യാർത്ഥികളിൽ വളർത്തുകയാണ് JRCയുടെ പ്രധാന ലക്ഷ്യം. ഒരു ആരോഗ്യമുള്ള, കരുണയുള്ള സമൂഹം നിർമ്മിക്കാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കുന്നു.
ഞങ്ങളുടെ JRC ടീം
JRC പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഡോ. ജിനു എൽ, രജിനി ടൈറ്റസ് എന്നീ കൗൺസിലേഴ്സാണ്. നിലവിൽ പത്താം ക്ളാസിൽ (C ലെവൽ) രണ്ട് യൂണിറ്റുകളും, ഒൻപതാം ക്ലാസിലും എട്ടാം ക്ലാസിലും ഓരോ യൂണിറ്റുകളുമാണ് സജീവമായിരിക്കുന്നത്. വർഷംതോറും വിദ്യാർത്ഥികൾ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു.
2024–25 അധ്യയന വർഷത്തിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ
2024–25 അധ്യയന വർഷത്തിൽ ഞങ്ങളുടെ JRC അംഗങ്ങൾ നിരവധി പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്തി. ബെനഡിക്റ്റ് മിന്നി സൈക്കോ-സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുകയും, ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ് നടത്തുകയും, സ്കൂളിൽ തന്നെ ഒരു കിച്ചൻ ഗാർഡൻ സ്ഥാപിച്ചു. വിദ്യാർത്ഥികളിൽ കരുണയും ആരോഗ്യബോധവും വളർത്തുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.