ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025

SSLC ICT PhaseII DRG ട്രെയിനിംഗ് 2025

ഡി ആർ ജി പരിശീലനം

തിരുവനന്തപുരം കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ച് 2025 ജൂലായ് മാസം 14 തിങ്കളാഴ്ച നടന്ന ഡി ആർ ജി ട്രെയിനിംഗിൽ സോഷ്യൽ സയൻസ് അധ്യാപികയും സ്കൂളിലെ ഐ ടി കോർഡിനേറ്ററുമായ ലിസി ടീച്ചർ കാട്ടാക്കട ഉപജില്ലയ്ക്ക് വേണ്ടി പങ്കെടുത്തു.മാസ്റ്റർ ട്രെയിനർ ജിനേഷ് സാറിന്റെ നേതൃത്വത്തിൽ നടക്കുന്ന കാട്ടാക്കട ഉപജില്ലാ പരിശീലനത്തിലെ ആർ പിയായുള്ള പരിശീലനത്തിൽ റോബോട്ടിക്സാണ് പഠിച്ചത്.പ്രിയ ടീച്ചറും ശ്രീജ ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു.എൽ ഇ ഡി പ്രകാശിപ്പിക്കുന്നത്,ആർഡിനോയുടെ സഹായത്തോടെ എൽ ഇ ഡി മിന്നി പ്രകാശിക്കുന്നത്,ആർഡിനോയും ഐ ആർ സെൻസറും ഉപയോഗിച്ച് സെർവോ മോട്ടോർ പ്രവർത്തിപ്പിക്കുന്നത്,സാനിറ്റൈസർ ഡിസ്പെൻസർ റോബോട്ടിക്സ് പ്രവർത്തനത്തിലൂടെ തയ്യാറാക്കുന്നത് മുതലായവ പരിശീലനത്തിലുണ്ടായിരുന്നു.

കൃത്യമായ സ്റ്റാഫ് മീറ്റിംഗുകൾ

സ്റ്റാഫ് മീറ്റിംഗ് 2025 ജനുവരി 3

കൃത്യമായ സ്റ്റാഫ് മീറ്റിംഗുകളിലൂടെ സ്കൂൾ സംബന്ധമായ കാര്യങ്ങൾ കാര്യക്ഷമമായ ചർച്ചകളിലൂടെ നിർവഹിച്ചു വരുന്നു.മാത്രമല്ല അക്കാദമിക കാര്യങ്ങളിൽ എസ് ആർ ജി കൂടി കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ സ്റ്റാഫ് സ്കൂളിന്റെ വളർച്ചയ്ക്കായി പ്രയത്നിക്കുന്നു.