ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ .സ്കൂൾ കലോത്സവം "ഹർഷം 2025" സ്റ്റേജിതര മത്സരങ്ങൾ ആരംഭിച്ചു.

സ്കൂൾ കലോത്സവം മത്സരങ്ങൾ

സർഗധനരായ  കുട്ടികളുടെ വിദ്യാലയമാണ് അസംപ്ഷൻ. സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ നമ്മുടെ കുട്ടികൾ ഓരോ വർഷവും നിസ്തുല നേട്ടങ്ങൾ സ്വന്തമാക്കാറുണ്ട്. ഇത്തവണ നമുക്ക് കുറച്ചു കൂടി നന്നായി ഒരുങ്ങുന്നു. കലോത്സവം തിങ്കളാഴ്ച മുതൽ 3 ഘട്ടങ്ങളിലായി നടക്കുകയാണ്. പഠനപ്രവർതനങ്ങളെ ബാധിക്കാത്ത വിധമാണ്  ആദ്യഘട്ട മത്സരങ്ങൾ  നടത്തുന്നത്.ഒരു വിദ്യാർത്ഥിക്ക് 3 രചന മത്സരങ്ങളിലും 3 സ്റ്റേജ് ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും പങ്കെടുക്കാം.

സാഹിത്യോത്സവം

ജൂൺ 23 , 24 , 25 (തിങ്കൾ, ചൊവ്വ, ബുധൻ)ദിവസങ്ങളിൽ  യഥാക്രമം മലയാളം കഥ, കവിത , ഉപന്യാസം മത്സരങ്ങൾ നടത്തുന്നതാണ്. ( 4 മണി മുതൽ 5 മണി വരെ) കുട്ടികൾ എഴുതാനുള്ള പേപ്പർ കൊണ്ടു വരണം. ഇതര ഭാഷകളിലെ രചനാമത്സരങ്ങൾ വ്യാഴാഴ്ച മുതൽ നടക്കും.തീയ്യതിയും സമയക്രമവും  പിന്നീട് അറിയിക്കും.ഭാഷാധ്യാപകരുടെ കൈവശം പേരു കൊടുത്ത കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.പ്രധാന സ്റ്റേജ് ഉൾപ്പെടെ 4 വേദികൾ കലാ പരിപാടികൾക്കായി സജ്ജീകരിക്കും..........കൂടുതൽ വായിക്കാം

ഓഗസ്റ്റ് 7."ഹർഷം 2025" സ്കൂൾ കലോത്സവം ആരംഭിച്ചു.

പ്രമുഖ സീരിയൽ ആർട്ടിസ്റ്റ് ശ്രീ .മഹേഷ് മോഹൻ കലോത്സവം ഉദ്ഘാടനം ചെയ്യുന്നു .

അസംപ്ഷൻ ഹൈസ്കൂളിൽ കലയുടെ മാമാങ്കം സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു.ഹർഷം 2025 എന്ന് പേരിട്ടിരിക്കുന്ന സ്കൂൾകലോത്സവം പ്രമുഖ സീരിയൽ മിമിക്രി ആർട്ടിസ്റ്റ് മഹേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 ന് ആയിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.സ്കൂൾ മാനേജർ റവ ഫാതോമസ് മണക്കുന്നേൽ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ വിനു തോമസ്പരിപാടിക്ക് സ്വാഗതമോതി. പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഗീത തുടങ്ങിയവർ ആശംസകൾ അറിയിച്ചു .സ്റ്റേജിതര മത്സരങ്ങൾ നേരത്തെ നടത്തി പൂർത്തിയാക്കിയിരുന്നു.ഉദ്ഘാടന ചടങ്ങിന് ശേഷം സംഘഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത് .പ്രധാന ഗ്രൂപ്പിനങ്ങളും നാടകവും ഒന്നാം ദിവസം തന്നെ പൂർത്തിയാക്കി.ഓഗസ്റ്റ് 7 വ്യാഴാഴ്ച ആരംഭിച്ച കലോത്സവം രണ്ട് ദിവസം നീണ്ടുനിൽക്കും.മേളയുടെ സുഗമമായ നടത്തിപ്പിന് സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി ,എൻസി,പസി തുടങ്ങിയ സംഘടനകളുടെ സേവനം ലഭ്യമാക്കി.നേരത്തേ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിവിധ ഹൗസുകളുടെ ക്യാപ്റ്റന്മാരുടെ അവരോധന ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു .പ്രത്യേക അസംബ്ലിയിലാണ് ഹൗസ് ക്യാപ്റ്റൻമാരുടെ അവരോധന ചടങ്ങുകൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികളെ 4 ഹൗസുകൾ ആയി തിരിച്ച് ഹൗസ് ക്യാപ്റ്റൻമാരെ നിശ്ചയിച്ച്  കലോത്സവത്തിന് കൂടുതൽ മത്സര സ്വഭാവം നൽകുകയായിരുന്നു ഉദ്ദേശം. ഹൗസ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ പ്രത്യേക പരീശീലന പരിപാടകൾ ആസൂത്രണം ചെയ്യുകയും ചെയ്തു .

സ്കൂൾ കലോത്സവം ഉദ്ഘാടനം വീഡിയോ കാണാം താഴെ link ൽ click.

https://www.facebook.com/100057222319096/videos/1001060375343866