ഗവ എൽ പി എസ് കൊല്ലായിൽ/ക്ലബ്ബുകൾ/2025-26/നല്ല പാഠം
ദൃശ്യരൂപം
നല്ല പാഠം 2025
വളരെ മികച്ച ഒരു നല്ല പാഠം യൂണിറ്റ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി മാതൃകാ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നടക്കുന്നു.
നല്ല പാഠം കൺവീനർ ഷംല ബീഗം ഇ എസ്

പ്രകൃതിയുടെ നല്ലപാഠം
സ്കൂളിലെ ജൈവവൈവിധ്യ പാർക്കിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് നമ്മുടെ കുഞ്ഞുങ്ങൾ.

നന്മയുടെ നല്ല പാഠം

നന്മയുടെ സന്ദേശവുമായി നല്ല പാഠം യൂണിറ്റ് അംഗങ്ങൾ കെ പി കരുണാകരൻ ഫൗണ്ടേഷൻ സ്നേഹവീട് സന്ദർശിച്ചു. പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് ഒരു ആശ്വാസമാണ് ഇവിടം. കുട്ടികൾ ഏറെ നേരം അവിടത്തെ അപ്പുപ്പന്മാരോടും അമ്മൂമ്മമാരോടും ഒപ്പം പാട്ടും നൃത്തവും ഒക്കെയായി ചെലവഴിച്ചു. കളിയും ചിരിയും തമാശയും വായനയും അറിവും ഒക്കെയായി മറക്കാനാകാത്ത ഒരു ദിവസമായിരുന്നു. കാരുണ്യത്തിന്റെ വിത്തു പാകി നന്മയുടെ കരങ്ങളായി വളർന്നു വലുതാകട്ടെ നമ്മുടെ മക്കൾ.

