19/06/2025 നു നടന്ന യോഗത്തിൽ വെച്ച് പേരാമംഗലം സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയ ശ്രീ രതീഷ് സി കെ , ലഹരി എന്ന വിപത്തിനെ കുറിച്ചും ലഹരിയുടെ ഉപയോഗത്തിലേക്കു കുട്ടികൾ എത്തിപ്പെടുന്ന നിരവധി സാഹചര്യങ്ങളെ കുറിച്ചും ലഹരിയിൽ അടിമപ്പെടുന്ന കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ലഹരിയിൽ നിന്നും നാളത്തെ തലമുറയെ രക്ഷിക്കേണ്ട കടമ ഓരോ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും സമൂഹത്തിനും ഉണ്ടെന്നും ,കേരളത്തിന്റെ വരും തലമുറയെ ലഹരിയുടെ കൈകളിൽ നിന്നും മുക്തമാക്കാൻ ലഹരിക്കെതിരെ നാം ഒത്തൊരുമിച്ചു മുന്നേറണമെന്നും അദ്ദേഹം നിറഞ്ഞ സദസ്സിലെ കുട്ടികളോടും മാതാപിതാക്കളോടും സംസാരിച്ചു. നമ്മുടെ യുദ്ധം ലഹരി എന്ന വിപത്തിനെതിരെയാണെന്നും അതിൽ പെട്ടുപോയ കുഞ്ഞുങ്ങളോടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.