ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ക്ലാസ്തലത്തിൽ നടത്തി.ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഡിങ് ഗ്രാഫ്റ്റിങ് ,ലയറിങ് തുടങ്ങിയ കൃഷിരീതികൾ മുട്ടിക്കടവ് ഫാമിലെ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ശ്രീ ശ്രീജിത്ത് ടി പി പരിചയപ്പെടുത്തി .
ആഗസ്ത് 1 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിൻറെ ഭാഗമായുള്ള നിറയെ പച്ചപ്പ് എന്ന പദ്ധതിയുടെ ഭാഗമായി ഹരിത ക്ലബ്ബ് കൺവീനർ പ്രശാന്തി ടീച്ചറുടെ നേതൃത്വത്തിൽ കുളനിർമാണത്തിന് തുടക്കം കുറിച്ചു
ജൂലൈ 30 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിൻറെ ഭാഗമായിട്ടുള്ള നിറയെ പച്ചപ്പ് എന്ന പദ്ധതിയുടെ ഭാഗമായി ഹരിത ക്ലബ്ബ് കൺവീനർ പ്രശാന്തി ടീച്ചറുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ഒരുക്കാൻ പച്ചക്കറി തൈ നട്ടു