ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

മികവ് പ്രവർത്തനങ്ങൾ 2025-26

  • അവധിക്കാല ക്ലാസുകൾ
         അവധിക്കാല ക്ലാസുകൾ ആഹ്ളാദ പ്രദമാക്കാൻ ചെമ്പൂര് എൽ. എം. എസ്. ഹയർ സെക്കന്ററി സ്കൂൾ നമ്മുടെ വിദ്യാർഥികൾക്കായി മെയ് 5 മുതൽ 10 വരെ അവധിക്കാല ക്ലാസുകൾ ഒരുക്കി. മധുരം മലയാളം, സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി ബോലോ, കായിക പരിശീലനം, ചിത്ര രചന, സംഗീതം, കമ്പ്യൂട്ടർ പരിശീലനം, പൊതു വീജ്ഞാനം തുടങ്ങി പല മേഖലകളെയും ഉൾപ്പെടുത്തി വിധക്തർ നൽകിയ ക്ലാസുകൾ പുതിയ വർഷം ആത്മവിശ്വാസത്തോടും ആവേശത്തോടും പുതിയ അധ്യയനവർഷം കടന്നു വരുന്നതിനു സഹായകമായി കുട്ടികൾക്ക് എല്ലാ ദിവസവും ലഘുഭക്ഷണവും നൽകി. 
   അവധിക്കാലത്ത് ഹിന്ദി പ്രചാരണ സഭയുടെ പ്രഥമ, ദൂസരി ക്ലാസുകൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിൽ തുടർച്ച നിലനിർത്താനും പഠനപിന്നോക്ക വിഭാഗങ്ങളിൽ വരുന്ന കുട്ടികൾക്ക് അധികപാഠം നൽകാനും അവധിക്കാല ക്ലാസുകളിലൂടെ കഴിഞ്ഞു.
  • പഠനോപകരണ വിതരണം
           പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മെയ് 6ാം തിയതി പുതുതായി അഡ്മിഷൻ എടുത്ത എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി. ടി. എ. പ്രസിഡന്റ്‌ ശ്രീ. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീജ TL സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ലാൽകൃഷ്ണൻ പഠനോപകരണം 5ാം ക്ലാസ്സിൽ പഠിക്കുന്ന  ഏ‌‍ഞ്ജൽ  ന് നൽകി ഉത്ഘാടനം നിർവഹിച്ചു. എസ്. എം. സി. ചെയർമാൻ ശ്രീ. അനീഷ് ചൈതന്യ, പി. ടി. എ. വൈസ് പ്രസിഡന്റ്‌ ശ്രീമതി ദീപ, ലോക്കൽ മാനേജർ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികൾക്കാവശ്യമായ ബാഗ്, നോട്ട് ബുപ്രമാണം:BS TVM 44066 152c.jpegക്കുകൾ, ബെൽറ്റ്‌, സോക്സ് എന്നിവ നൽകാൻ അധ്യാപകർ, പി. ടി. എ അംഗങ്ങൾ, അഭ്യുദയകാംഷികൾ എന്നിവർ സഹായിച്ചു. ഇതിനുള്ള പ്രത്യേക നന്ദി അർപ്പിക്കുന്നു.
  • എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് 100% വിജയം
       തുടർച്ചയായി 7ാം വർഷവും എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് 100% വിജയം കരസ്ഥമാക്കി. അന്നേദിവസം എല്ലാ വിഷയങ്ങൾക്കു 10A⁺, 9⁺ നേടിയ വിദ്യാർത്ഥികളുടെ വീടുകളിൽ അധ്യാപകരും പി. ടി. എ അംഗങ്ങളും സന്ദർശിച്ചു മധുരം നൽകിയും പൊന്നാട അണിയിച്ചും അനുമോദിച്ചു. 
          പ്ലസ്ടു വിഭാഗത്തിൽ ഫുൾ A⁺, 5A⁺ നേടിയ 10 വിദ്യാർത്ഥികളെ അനുമോദിച്ചു കൂടാതെ ആയിരത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കിയ 19 വിദ്യാർഥികൾക്കും പ്രത്യേകം അനുമോദനങ്ങൾ നൽകി. 
                ഒന്നാംവർഷ കോമേഴ്‌സ് വിദ്യാർത്ഥികളിൽ ബിസിനസ്‌ സ്റ്റഡീസ്, അക്കൗണ്ടൻസി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ശ്രുതി വി എസ്- ന് അസോസിയേഷൻ ഓഫ് കോമേഴ്‌സ് ടീച്ചേർസ് TVM സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വച്ച് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി അജിത മാഡത്തിൽ നിന്നും അനുമോദനം ഏറ്റുവാങ്ങി.
  • പ്രവേശനോത്സവം
         2025 - 2026 അക്കാദമിക് വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി വിപുലമായി ആഘോഷിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് ചെമ്പൂര് എൽ എം എസ് എൽ പി എസ് സ്കൂളിൽ വച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി സനൂജ ടീച്ചറിന്റെ പ്രഭാഷണത്തോടെ ആരംഭിച്ചു. ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജാകുമാരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജീവൻ കുമാർ, പി.ടി.എ പ്രസിഡന്റ്‌ ശ്രീ ജോസഫ് എസ്. എം. സി. ചെയർമാൻ ശ്രീ അനീഷ് ചൈതന്യ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വർണ്ണത്തൊപ്പികളും ബലൂണുകളുമായി നവാദകരെ സ്വാഗതം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുഞ്ഞുങ്ങൾക്ക് അനുമോദനം നൽകി. എല്ലാവർക്കും മധുരം നൽകി പ്രവേശനോത്സവം വിജയകരമായി നടത്തപ്പെട്ടു
  • പാഠം ഒന്ന് നല്ല പാഠം നല്ല മനുഷ്യരാവുക
          സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പാഠപുസ്തകത്തിനപ്പുറമുള്ള പഠനത്തിനായി വിദ്യാഭ്യാസ വകുപ്പ് അധ്യായന വർഷാരംഭത്തിൽ നടപ്പിലാക്കിയ 10 ദിവസത്തെ പഠന പരിപാടിയുടെ ഭാഗമായി നമ്മുടെ സ്കൂളിലും പാഠം ഒന്ന് നല്ല പാഠം ക്ലാസ്സുകൾ ആരംഭിച്ചു. വ്യത്യസ്ത മേഖലകളിലായി അധ്യാപകരും അതാതു മേഖലകളിലെ വിദഗ്ധരും ക്ലാസുകൾ കൈകാര്യം ചെയ്തു മാർക്കീനപ്പുറം ജീവിതത്തിൽ നല്ല പാഠങ്ങൾ കൂടെ പഠിപ്പിച്ചു നല്ല സ്വഭാവത്തിന്റെ ഉടമകളായി വളർത്താൻ ഈ ക്ലാസുകൾ ഉപകരിച്ചു. പുതു കാര്യങ്ങൾ, മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരായി ക്ലാസ് നയിച്ചത് ശ്രീ പ്രദീപ്. എസ് (നെയ്യാർ ഡാം AS I ) ആയിരുന്നു ജൂൺ മൂന്നിന് രാവിലെ 10 മുതൽ 11 30 വരെ ഹൈസ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി. 
      Rules and Regulations, Low and Order എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ശ്രീ വിഷ്ണു ദേവ് ( BBA LLB) ക്ലാസ് എടുത്തു

ജൂൺ നാലാം തീയതി 01: 30 മുതൽ 3:00 pm വരെ വിദ്യാർഥികൾക്ക് ക്ലാസ് നൽകി. ജൂൺ 5 വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത വിദ്യാലയം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഹെൽത്ത് സെന്ററിലെ നേഴ്സ് നിഷ ക്ലാസുകൾ എടുത്തു.ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ ആസ്പദമാക്കി ജൂൺ പത്താം തീയതി SITCഷീന ഹെലൻ നിഷാറാണി എന്നിവർ ക്ലാസ്സ് എടുത്തു.ആരോഗ്യം, കായികക്ഷമത, വ്യായാമം എന്ന വിഷയത്തെ ആസ്പദമാക്കി ജൂൺ 9 ന് കായിക അധ്യാപകൻ ശ്രീ ജോയി ക്രിസ്റ്റഫർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.കുട്ടികളെ മാതൃകാപരമായി വളർത്തിയെടുക്കാനും, നല്ല ശീലങ്ങൾ വളർത്താനും ജീവിതത്തിനു വേണ്ടി അടിത്തറ ഉണ്ടാക്കിയെടുക്കാനും ഈ പഠന പദ്ധതിയിലൂടെ സഹായകമായി.

  • പരിസ്ഥിതി ദിനാചരണം
             ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ടീം ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്നതായിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിനാഘോഷത്തിൽ പ്രതിജ്ഞ ചൊല്ലി.  ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ജീവൻ കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. അസംബ്ലിക്ക് ശേഷം പിടിഎ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എസ് എം സി ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ. ജീവൻ കുമാർ സ്കൂൾ കോമ്പൗണ്ടിൽ മാവിൻ തൈ നട്ട് പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ചെടികൾ, നട്ടുപിടിപ്പിക്കുകയും പൂന്തോട്ടം വൃത്തിയാക്കുകയും ചെയ്തു ദിനാചരണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ക്വിസ് മത്സരം എന്നിവ നടത്തി വിദ്യാർഥികൾക്ക് സമ്മാനം നൽകി
  • വരവേൽപ്പ് - 2025
                ഹയർസെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും 2025 ജൂൺ 18 ബുധനാഴ്ച ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. ജോസഫ് അധ്യക്ഷത വഹിച്ച യോഗം ലോക്കൽ മാനേജർ റവറന്റ് സന്തോഷ് കുമാർ അച്ഛന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു സ്റ്റാഫ് സെക്രട്ടറി ബൈജു ടി ആർ സ്വാഗതം ആശംസിച്ചു. ബഹു. പാറശ്ശാല എം.എൽ.എ.ശ്രീ. ഹരീന്ദ്രൻ ഉദ്ഘാടനകർമ്മം വഹിച്ചു. വിശിഷ്ടാതിഥി ശ്രീമതി സി.എം. പ്ര? Eela (അസിസ്റ്റന്റ് കമ്മിഷണർ ഇൻകം ടാക്സ് ) മുഖ്യപ്രഭാഷണം നൽകി ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഉഷാകുമാരി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വഴി ശ്രീ. ലാൽ കൃഷ്ണൻ ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജീവൻ കുമാർ,  ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ, ശ്രീ. അനീഷ് ചൈതന്യ (എസ്.എം.സി ചെയർമാൻ( എന്നിവർ ആശംസകൾ അറിയിച്ചു
  • വായന ദിനം
         മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ പി.എൻ. പണിക്കരുടെ സ്മരണയിലാണ് ഓരോ വർഷവും ജൂൺ 19 വായനദിനമായി ആചരിക്കുന്നത്. വായനയുടെ മഹത്വം ഓർമ്മപ്പെടുത്തുകയും വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുകയും ചെയ്യുന്നതിനായി ഈ വർഷവും വായനദിനം ഗംഭീരമായി ആചരിച്ചു
       വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാഘോഷ പരിപാടികൾ ജൂൺ 19 വ്യാഴാഴ്ച 09:30ന് ആരംഭിച്ചു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ നമ്മുടെ പ്രഥമാധ്യാപിക ശ്രീമതി ഷീജ T. L ടീച്ചർ അധ്യക്ഷപദം അലങ്കരിച്ചു. Dr. വിജീഷ് വിജയൻ വായനാദിനം ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി സുനിജ ടീച്ചർ വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
         വിശിഷ്ടാതിഥി ശ്രീ Dr. വിജീഷ് വിജയൻ വായന എങ്ങനെ തുടങ്ങാം, അത് എങ്ങനെ പരിപോഷിപ്പിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. സാറിന്റെ ടീം അംഗങ്ങളായ (AIMS TEAM ) ശ്രീ. ലാലു, സാർ അന്നേദിവസം പത്രം 2 ടീമിനു നൽകി സാർ പറയുന്ന അതിലെ വാക്കുകൾ ആദ്യം കണ്ടെത്തുന്ന വർക്ക് സമ്മാനം നൽകി. തുടർന്ന് വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന രണ്ട് ഗാനങ്ങൾ ശ്രീ. അജയ് മോഹനൻസർ പഠിപ്പിച്ചു. തുടർന്ന് വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന "മാജിക് ഷോ", "പപ്പക്ഷോ" എന്നിവ നടത്തി. വായന വാരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, പോസ്റ്റർ രചന, കവിതാലാപനം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി. അജന്ത ടീച്ചറിന്റെ കൃതജ്ഞതയോടെ വായനദിനം പരിപാടികൾ അവസാനിച്ചു
  • വായനാദിനം - സംസ്കൃതം
         സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിച്ചു സംസ്കൃത വിദ്യാർത്ഥികൾക്കായി കയ്യെഴുത്ത് മത്സരം, വായനാദിന പോസ്റ്റർ രചന, വായനാ മത്സരം, വായനാദിന ക്വിസ് വായനക്കുറിപ്പ് തുടങ്ങിയ മത്സരങ്ങൾ നടത്തി ജൂൺ 19 മുതൽ കുട്ടികൾക്ക് വായിക്കാൻ നൽകിയ പുസ്തകങ്ങൾ

1. രാമായണം2. മഹാഭാരതം3. പുരാണങ്ങൾ4. അഭിജ്ഞാനശാകുന്തളം5. വേദങ്ങൾ6. പഞ്ചതന്ത്ര കഥകൾ 7. യോഗദർശനം വായനാദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

  • ആധുനിക ടോയ്ലറ്റ് സമുച്ചയം
         തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഒരു എയ്ഡഡ് സ്കൂളിന് ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും ഞങ്ങളുടെ സ്കൂളിനും ലഭിച്ചുവരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ബഹുമാനപ്പെട്ട മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ ശ്രീ ലാൽ കൃഷ്ണയുടെ ഫണ്ടിൽ നിന്നും ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക ടോയ്ലറ്റ് സമുച്ചയം നിർമ്മിച്ചു നൽകി. 18/06/2025 -ൽ ഇതിന്റെ ഉദ്ഘാടനം ശ്രീ. ലാൽ കൃഷ്ണൻ =ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) നിർവഹിച്ചു. പെരുങ്കടവിള ബ്ലോക്ക് ഭരണസമിതിയോടും, ലാൽ കൃഷ്ണ സാറിനോട് ഉള്ള ഹൃദയം നിറഞ്ഞ നന്ദി
  • നല്ല പാഠം
        പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നല്ല പാഠം പദ്ധതി കുട്ടികളുടെ വ്യക്തി വികസനത്തിനും സാമൂഹിക ബോധമുള്ള പൗരന്മാരായ വളരുന്നതിനും ഗുണകരമായി. ഈ അധ്യായന വർഷം നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആന്റോ ബ്ലെസ്സൻ ന്റെ കരൾ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി 50,000/- രൂപ സഹായം നൽകാൻ സാധിച്ചു. കൂടാതെ 11 മാസം മാത്രം പ്രായമുള്ള അനുനന്ദയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും നല്ലപാഠം പദ്ധതിയുടെ ഭാഗമായി ചികിത്സാസഹായം നൽകാൻ കഴിഞ്ഞു
  • യോഗദിനം
        അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ഏറെ ഉത്സാഹത്തോടെ ആചരിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും സമരൂലിതമായ വികസനത്തിനായുള്ള യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി നൽകാൻ യോഗ ക്ലാസിലൂടെ കഴിഞ്ഞു. സ്കൂൾ കായികാധ്യാപകന്റെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടന്നു ആധുനിക ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സാർ അഭിമുഖ പ്രഭാഷണം നടത്തി യോഗയുടെ ഡെമോൺസ്ട്രേഷൻ നൽകാൻ ക്ലാസ്സിലെ     സഹായിച്ചു. യോഗാസനങ്ങൾ യോഗാദ്ധ്യാപകന്റെ നേതൃത്വത്തിൽ നടത്തുകയും എല്ലാ വിദ്യാർത്ഥികളും നല്ല പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. വിദ്യാർഥികളിൽ ആത്മവിശ്വാസം, ശ്രദ്ധ, ആരോഗ്യ ബോധം എന്നിവ വർദ്ധിപ്പിക്കുവാനും ദിനംപ്രതി യോഗ ചെയ്യുന്ന ശീലം ഉണ്ടാക്കാനും ഇതിലൂടെ സഹായകമായി
  • യോഗദിനം NCC
       ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചത് അനുസരിച്ച് കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി എല്ലാവർഷവും ജൂൺ 21 യോഗ പരിശീലനം നൽകി വരുന്നു. 
       എൻ. സി. സി. വിദ്യാർത്ഥികൾക്കായി ഒരു യോഗ ക്ലാസ് ജൂൺ 21 രാവിലെ 7 മണി മുതൽ ജനാർദ്ദനപുരം സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. യോഗ ട്രെയിനർ ശ്രീമതി സിന്ധു ക്ലാസ് കൈകാര്യം ചെയ്തു. യോഗ ദിവസവും ചെയ്യുന്നതിന്റെ ഗുണങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു, കുട്ടികൾക്ക് സ്ഥിരം ചെയ്യാനുള്ള യോഗസനങ്ങൾ ചെയ്യിപ്പിച്ചു. 50 എൻ സി സി കേഡറ്റ് ക്ലാസിൽ പങ്കെടുത്തു 08:30 ന് ക്ലാസ് അവസാനിപ്പിച്ചു കുട്ടികൾക്ക് ലഘുഭക്ഷണവും നൽകി
  • ലഹരി വിരുദ്ധ ദിനാചരണം
        കുട്ടികളടക്കം ലഹരി മരുന്ന് റാക്കറ്റുകളുടെ കരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നാം ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ്  എല്ലാവർഷവും ജൂൺ 26 ലോകമെമ്പാടും ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. അമിത ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ സാമൂഹിക പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും ചെമ്പൂര് ജംഗ്ഷൻ വരെ റാലി സംഘടിപ്പിച്ചു. NCC, NSS കുട്ടികൾ, സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ റാലിയിൽ സംബന്ധിച്ചു ലഹരി വിരുദ്ധ മുദ്രാവാക്യം കുട്ടികൾ വിളിച്ചും കൊണ്ട് ലഹരിവിരുദ്ധ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു അനൗൺസ്മെന്റ് വാഹനത്തിന് പിന്നാലെ കുട്ടികൾ അണിനിരന്നു ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് നൽകി. 

ഉച്ചയ്ക്ക് ശേഷം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. സിവിൽ പോലീസ് ഓഫീസർ പ്രദീപ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജൂൺ 25ന് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 'ഉണർവ്' പ്രോഗ്രാം നടത്തപ്പെട്ടു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കാട്ടാക്കട സി ഐ ബാദുഷ സാർ നൽകിയ ക്ലാസുകൾ വളരെ പ്രയോജനപ്രദമായിരുന്നു.

  • മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് എൽ. എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
        ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഹൈസ്കൂൾ വിഭാഗം അവാർഡിന് ചെമ്പൂര് എൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കനകക്കുന്നിൽ വച്ചു നടന്ന അവാർഡ് ദാനച്ചടങ്ങിൽ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി പ്രസ്തുത ചടങ്ങിൽ വച്ച് പ്രശസ്ത നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ പ്രേംകുമാറിൽ നിന്നും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. സ്കൂളിനു ലഭിച്ച ഈ മികച്ച അംഗീകാരത്തിനായി പ്രയത്നിച്ച ബിനു ജോൺ, ജൂബിലി മോഹൻ, ഷീന ഹെലൻ, ജിജിമോൾ എന്നീ അധ്യാപകർക്ക് പ്രത്യേകം നന്ദി
  • സൂര്യകാന്തി മികവുത്സവം 2025
     സമഗ്ര വിദ്യാഭ്യാസ സമന്വയ  പദ്ധതിയുടെ ഭാഗമായി പാറശ്ശാല നിയോഗ മണ്ഡലം എം.എൽ.എ ശ്രീ. സി.കെ.  ഹരീന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ 2025 ജൂലൈ 1 ഗോൾഡൻ പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കുന്നത്തുകാലിൽ വച്ച് പ്രതിഭാ സംഗമം, കരിയർ ഗൈഡൻസ്, ഗുരുവന്ദനം, ഗാനമേള എന്നിവ സംഘടിപ്പിച്ചു. ബഹു. കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ.  ബാലഗോപാൽ,  അഡ്വക്കേറ്റ്. വി. ജോയ് എം.എൽ.എ., ബഹു. തിരൂർ ജില്ലാ കളക്ടർ, ശ്രീമതി അനിൽകുമാരി ഐഎഎസ് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ച് നമ്മുടെ സ്കൂളിന് 100 മേനി വിജയത്തിന്റെ ട്രോഫി ഏറ്റുവാങ്ങി. കൂടാതെ സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയം എഗ്രേഡ് കരസ്ഥമാക്കിയ അഭിരാം.വി എസ്, എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾ, യു.എസ്. എസ്. വിജയികൾ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.
  • 'സൂംബ ഡാൻസ്
      ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അപരിചിതമായ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ സൂംബ, എയ്റോബിക്, യോഗ തുടങ്ങിയ കായിക വ്യായാമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തി. നമ്മുടെ സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷത്തെ തുടർന്ന് സൂംബ പരിശീലനം നൽകി. അതിനായി സൂംബ വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പരിശീലിപ്പിച്ചു വരികയും നിർദിഷ്ട ദിവസങ്ങളിൽ ജിജി ടീച്ചറിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു
  • 'ഹിരോഷിമ നാഗസാക്കി ദിനം
          2025 ആഗസ്റ്റ് 6, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം വിവിധ പ്രവർത്തനങ്ങളോടെ സംഘടിപ്പിച്ചു. ആണവായുധങ്ങളുടെ ഭീകരതയും യുദ്ധം മാനവരാശിക്ക് സൃഷ്ടിക്കുന്ന ദുരന്തഫലങ്ങളും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു. പ്രത്യേക അസംബ്ളി ചേർന്നു യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി പോസ്റ്റർ രചന ഉപന്യാസരചന പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സമാധാനം നിലനിർത്തേണ്ട ആവശ്യകതയും ആണവായുധ നിരോധനത്തിൻ്റെ പ്രസക്തിയും വിദ്യാർത്ഥികളിൽ ഉറപ്പിക്കാൻ ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു
  • 'ക്ളാസ് പീ.ടീ.എ

20-7-2025 ഉച്ചയ്ക്ക് ആദ്യ ക്ലാസ് PTA യോഗം ചേർന്നു. PTA പ്രസിഡന്റ് ശ്രീ ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്കൽ മാനേജർ റവ. ബാൽരാജ്, SMC ചെയർമാൻ ശ്രീ അനീഷ് ചൈതന്യ, PTA പ്രതിനിധികൾ എന്നിവർ സാന്നിഹിതരായിരുന്നു. HM സ്വാഗതം ആശംസിച്ചു കുട്ടികളുടെ പഠന പുരോഗതി നിലവാരം പെരുമാറ്റം എന്നിവയെ കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെ കുറിച്ചും വക്തമായി വിശദീകരിച്ചു കുട്ടികളുടെ പഠന ശീലങ്ങൾ മെച്ചപ്പെടുത്തേണ്ട ആശ്യകതയും. അതിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കും വിശദമാക്കി കൊണ്ട് ലോക്കൽ മാനേജർ അവൻ സംസാരിച്ചു. നമ്മുടെ സ്കൂളിന് സ്റ്റാഫ് സംഭാവനയായി നൽകിയ Cube. ഉം codeless മൈക്കും അച്ചൻ പ്രാർത്ഥിച്ച് ഉദ്ഘാടനം നടത്തി. തുടർന്ന് SMC ചെയർമാൻ PTA വൈസ് പ്രസിഡൻ്റ് MPTA പ്രസിഡൻ്റ് എന്നിവർ സംസാരിച്ചു തുടർന്ന് ക്ലാസ് കളിലേക്ക് പോകാനായി രക്ഷിതാക്കൾ പിരിഞ്ഞു.

  • 'ചാന്ദ്രദിനം
         വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധവും ബഹിരാകാശത്തെ കുറിച്ചുള്ള കൗതുക വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ചാന്ദ്രദിനം ഭംഗിയായി ആഘോഷിച്ചു. ചന്ദ്രൻ്റെ പ്രാധാന്യത്തെ കുറിച്ചും ചാന്ദ്രപര്യവേഷണങ്ങളെ കുറിച്ചും വിശദീകരിച്ചു തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ചാന്ദ്രയാൻ മോഡലുകളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രസംഗം ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ അനുമോദിച്ചു. ചാന്ദ്രദിനാഘോഷം കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്തുന്നതിനും പഠനം ആസ്വാദ്യകരമാക്കുന്നതിനും സഹായകമായി
  • ഹരിത വിദ്യാലയം
      സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ചു നൂറിലധികം ചെടികൾ വാങ്ങി റോസ് ജമന്തി തെറ്റി ഇല ചെടികൾ വിഗോണിയ ബോഗയിൻ വില്ല എന്നിവ നട്ടുപിടിപ്പിച്ചു സ്കൂളുകളും പരിസരവും ഭംഗിപ്പെടുത്തി. അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനായി അഗ്രോ ബാഗുകളും ചട്ടികളും വാങ്ങി പച്ചക്കറി കൃഷി. പയർ,വെണ്ട, ചീര, കോളിഫ്ലവർ, മുളക്, വെള്ളരി തുടങ്ങിയവ കൃഷി ചെയ്തു. വിത്തുകളും പച്ചക്കറി തൈകളും മണ്ണാങ്കോണം കൃഷിഭവനിൽ നിന്നും എത്തിച്ചു.  കൃഷിയിലൂടെ ലഭിക്കുന്ന വിഭവങ്ങൾ ഉച്ചഭക്ഷണ കറികളിൽ ഉൾപ്പെടുത്തുന്നു. പൂർണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷി രീതിയാണ് അവലംബിക്കുന്നത്
  • '' ഉച്ചഭക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങൾ
        * ലോക കൈകഴുകൽ ദിനം ആചരിച്ചു
         * ഹെൽത്ത് ചെക്കപ്പ് സംഘടിപ്പിച്ചു
        * സ്കൂളിന്റെ വിവിധ ഇടങ്ങളിൽ ഷുഗർ ബോർഡുകൾ
        * ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി 
        * പ്രിപ്പയർ ഫുഡ് വിത്ത് ഫയർ എന്ന വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ രുചികരമായ ഭക്ഷണങ്ങൾ സ്കൂളിൽ  വച്ച് തയ്യാറാക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു
        *ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു. 
  • 'സ്കൂൾ പാർലമെൻ്റ്തിരഞ്ഞെടുപ്പ്
        2025 ആഗസ്റ്റ് 14-ാം തീയതി SS ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  സ്കൂൾ ഇലക്ഷൻ ജനാധിപത്യരീതിയിൽ നടന്നു. രാവിലെ 10 മണിക്ക് ക്ലാസ് ഇലക്ഷൻ ആരംഭിച്ചു. ബൂത്തുകളിൽ കുട്ടികൾ എത്തി അവരുടെ പേരിനു നേരെ ഒപ്പ് രേഖപ്പെടുത്തി ചൂണ്ടുവിരലിൽ മഷിതേച്ചു ബാലറ്റ് പേപ്പറുമായി ക്യാബിനിൽ പ്രവേശിച്ചു വോട്ട് രേഖപ്പെടുത്തി. Polling ഓഫീസർ ഏജൻ്റ്മാർ എന്നിവർ ഇലക്ഷനു നേതൃത്വം നൽകി. എല്ലാ കുട്ടികളും പോട്ട് രേഖപ്പെടുത്തിയ ശേഷം അധ്യാപകരുടെയും Polling officers സ്ഥാനാർത്ഥി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണലിനു ശേഷം വിജയികളെ പ്രഖ്യാപിച്ചു. 12.30 ന് ക്ലാസ് ലീഡേഴ്സ് ചേർന്ന് സ്കൂൾ ലീഡർ ആയി ശീതൾ  നെ തിരഞ്ഞെടുത്തു
  • 'സ്വാതന്ത്ര്യ ദിനാഘോഷം
         2025 ഓഗസ്റ്റ് പതിനഞ്ചാം തീയതി സ്വാതന്ത്ര്യദിനാഘോഷം നമ്മുടെ സ്കൂളിലും ഗംഭീരമായി ആഘോഷിച്ചു പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ്, ലോക്കൽ മാനേജർ Rev സന്തോഷ് കുമാർ, എസ് എം സി ചെയർമാൻ മറ്റു പിടിഎ പ്രതിനിധികൾ അധ്യാപകർ എന്നിവർ ഇതിൽ പങ്കെടുത്തു. എൻസിസി വിദ്യാർത്ഥികളുടെ പരേഡോടെ ദിനാഘോഷത്തിന് തുടക്കം കുറിച്ചു. ലോക്കൽ മാനേജർ പതാക ഉയർത്തി തുടർന്ന് വർണ്ണശബളമായ ഘോഷയാത്ര ചെമ്പൂർ ജംഗ്ഷൻ വരെ പോയി. സ്വാതന്ത്ര്യദിന സന്ദേശം നൽകി ദേശഭക്തിഗാനം, പോസ്റ്റർ രചന, വന്ദേമാതരം തുടങ്ങിയ മത്സരങ്ങൾ നടത്തി വിദ്യാർഥികളിൽ ദേശസ്നേഹവും ഐക്യവും വളർത്താൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു എല്ലാ കുട്ടികൾക്കും മധുരവാനീയം നൽകി.
  • ഓണ ചങ്ങാതി
       കാട്ടാക്കട ബി ആർ സിയുടെ നിർദ്ദേശപ്രകാരം ഈ വർഷവും ഓണ ചങ്ങാതി പ്രോഗ്രാം സംഘടിപ്പിച്ചു. 2025 ഓഗസ്റ്റ് 29 ആം തീയതി നമ്മുടെ സ്കൂളിൽ പഠിക്കുന്ന ആരോൺ ആർ ഷൈനിന്റെ വീടായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. രാവിലെ 11:30 യോടെ അവിടെ എത്തിച്ചേർന്നു ജന്മനാ കിടക്കയിൽ കഴിയുന്ന ആരുടെ ഭവനത്തിൽ സമ്മാനങ്ങളുമായി വിദ്യാർഥികളും അധ്യാപകരും എത്തി. ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജാകുമാരി ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു ഓണത്തിന്റെ സൗഹൃദവും ഐക്യവും സ്നേഹവും പ്രകടിപ്പിക്കാൻ ഓണച്ചങ്ങാടി പ്രോഗ്രാമിലൂടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
  • ഓണാഘോഷം
      2025 ഓഗസ്റ്റ് 27ാം തീയതി നമ്മുടെ സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഭംഗിയായി സംഘടിപ്പിച്ചു. ഓണപ്പാട്ട്, തിരുവാതിര, അത്തപ്പൂക്കളം, ഊഞ്ഞാൽ,വടംവലി തുടങ്ങിയ പരിപാടികളോടെ ആഘോഷം വർണ്ണാഭമാക്കി മാറ്റി. വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ സത്യയും ഒരുക്കി  മഹാബലി ചക്രവർത്തിയുടെ സന്ദേശമായ ഐക്യവും സമത്വവും സൗഹൃദവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഓണാഘോഷം ക്രമീകരിച്ചത്
  • സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
           സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 സെപ്റ്റംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങളുടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, സി ഡബ്ല്യു എസ് എൻ കുട്ടികൾക്കുള്ള ഐടി ക്ലാസ്, എൽ പി കുട്ടികൾക്കുള്ള ഐടി ക്ലാസ്, 22.04 ഇൻസ്റ്റലേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,, സൈബർ സുരക്ഷാ ക്ലാസ്, റിയൽസ് നിർമ്മാണം എന്നിവയിൽ പരിശീലനങ്ങളും ക്ലാസുകളും നൽകി. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യവും ഉപയോഗസാധ്യതകളും പരിചയപ്പെടുത്തുകയും സാങ്കേതിക നയിപൂണി വളർത്തുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത്.  സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം വളരെ ഭംഗിയായി ആചരിക്കാൻ കഴിഞ്ഞു
  • 'ശാസ്ത്ര ഗണിത - സാമൂഹ്യ ശാസ്ത്ര ഐ.ടി പ്രവർത്തിപരിചയമേള
               സ്കൂൾ ശാസ്ത്രമേളയിൽ യിൽ പങ്കെടുത്ത് വിജയികളായവരെ. ഒക്ടോബർ 16, 17, 18 തീയതികളിൽ P R വില്യം ഹയർ സെക്കൻ്ററി കാട്ടാക്കട സ് കൂളിൽ വച്ച് നടന്ന കാട്ടാക്കട ഉപജില്ല ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചു. Stuffed toys Paper craft, wood carving, metal engraving, Pottery Paintng ,electronics, Electrical wiring തുടങ്ങിയ മേഖലകളിൽ ഒന്നും രണ്ടും സ്ഥാനം നേടി Agrade കരസ്ഥമാക്കി സകൂളിനു അഭിമാനമായി മാറിയ 10 കുട്ടികൾ റവന്യൂ ജില്ലാ ശാസ്ത്ര മേളയിൽ പങ്കെടുത്തു Agrade കരസ്ഥമാക്കി papercraft ൽ I Agrade കരസ്ഥമാക്കിയ കെസിയ(+2) സംസ്ഥാന. പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്തു Agrade കരസ്ഥമാക്കി സ്കൂളിനു അഭിമാനമായി മാറി
[[|thumb|200px|center|]]
  • 'ഗാന്ധിജയന്തി
   ഒക്ടോബർ 2 ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.SMC ചെയർമാൻ ശ്രീ. അനീഷ് ചൈതന്യ സന്ദേശം നൽകി. സത്യവും അഹിംസയും മനുഷ്യസ്നേഹവും ഉൾക്കൊള്ളുന്ന ഗാന്ധിജിയുടെ ആദർശങ്ങളെ ഓർമ്മിപ്പിച്ചു. അധ്യാപകരും വിദ്യർത്ഥികളും പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പുതു തലമുറയ്ക്ക് പ്രചോദനമായി മാറട്ടെ എന്നു ആശംസിച്ചു തുടർന്ന് ക്വിസ് മത്സരം പോസ്റ്റർ രചന, പ്രസംഗം, പുസ്തകപരിചയം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
  • 'കായികമേള
       സ്കൂൾ കായിക മേള ഒക്ടോബർ 3, 4 തീയതികളിലായി സ്കൂൾ മൈതാനത്തിൽ വച്ച് നടത്തപ്പെട്ടു. ചുവപ്പ്, നീല, മഞ്ഞ, പച്ച എന്ന് 4 ഹൗസുകളായി തിരിച്ചാണ് കായിക മേള നടത്തിയത് ഹൗസ് അടിസ്ഥാനത്തിൽ ഉള്ള കളർ ടീഷർട്ട് ധരിച്ച് അദ്ധ്യാപകരും യൂണിഫോമിൽ മാർച്ച് പാസ്റ്റിലും റാലിയിലും പങ്കെടുത്തു. കായികമേളയുടെ ഉദ്ഘാടനം. പി.ടി.എ. പ്രസിഡൻ്റ് നിർവഹിച്ചു.ദീപശിഖാ പ്രയാണവും വർണശബളമായ ഘോഷയാത്രയും ചെമ്പൂര് ജംഗ്ഷൻ വരെ പോയി കാണികൾക്ക് കൗതുകമായി ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം 100 m 200m 1500m ഹൈജംമ്പ് ലോംഗ് ജംബ് ജാവലിംഗ്ത്രോ ഡിസ്കസ് ത്രോ റിലേ തുടങ്ങിയ മത്സരങ്ങൾ നടത്തി എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു മത്സരങ്ങൾ പി ടി അധ്യാപകനായ ശ്രീ. ജോയ് ക്രിസ്റ്റഫർ. സാറിൻ്റെ മേൽനോട്ടത്തിൽ വളരെ ഭംഗിയായി നടത്തപ്പെട്ടു. വിജയികൾക്ക് മെഡലും ട്രോഫിയും നൽകി അനുമോദിച്ചു
  • 'സ്വരംലയം 2025 കലോത്സവം
          2025 ഒക്ടോബർ 6, 7, 8,തീയതികളിലായി ഈ വർഷത്തെ സ്കൂൾ കലോത്സവം നടത്തപ്പെട്ടു. 5.ാം ക്ലാസ് മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ഈ കലോത്സവത്തിൽ രചനാ മത്സരങ്ങൾ സംഗീതം നൃത്തം അഭിനയം ചിത്രരചന. ചെണ്ടമേളം തുടങ്ങി നിരവധി ഇനങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. മികച്ച പങ്കാളിത്തം സംഘാടന മികവു കൊണ്ട് ഈ വർഷത്തെ കലോത്സവം വിജയകരമായി നടത്താൻ സാധിച്ചു
  • 'പഠനയാത്ര
           ഈ വർഷം പത്താം സ്റ്റാൻഡേർഡിലെ വിദ്യാർത്ഥികൾക്കായി വാഗമൺ ക്രമീകരിച്ച് രണ്ടുദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചു. പാഞ്ചാലിമേട്, മൊട്ടക്കുന്ന്,അഡ്വഞ്ചർ പാർക്ക്, പരുന്തൻപാറ, പൈൻ മരക്കാട് തുടങ്ങിയ സന്ദർശിച്ചു. ആവേശവും അറിവു പകരുന്ന അനുഭവവുമായി ഈ വിനോദയാത്ര മാറി പരസ്പര സൗഹൃദവും സൗഹൃദ മനോഭാവവും വളർത്തുന്നതോടൊപ്പം പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വിദ്യാർത്ഥികളിൽ ഉണർത്താൻ ഈ യാത്ര സഹായിച്ചു. പ്രകൃതി സൗന്ദര്യവും ചരിത്ര പ്രാധാന്യവും ഉള്ള സ്ഥലങ്ങളും അടുത്തറിയാൻ ഈ വിനോദയാത്രയിലൂടെ സാധിച്ചു. പഠനത്തിനപ്പുറം അനുപവാധിഷ്ഠിത അറിവുകൾ നേടുന്നതിനും മാനസിക ഉല്ലാസത്തിനും ഈ വിനോദയാത്രയിലൂടെ സാധിച്ചു. യുപി വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം കേന്ദ്രമാക്കി ഒക്ടോബർ 24ന് മറ്റൊരു വിനോദയാത്രയും സംഘടിപ്പിച്ചു
  • 'U S S Exam
  • 'വാങ്മയംപ്രതിഭാ പരീക്ഷ
         പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം ഭാഷാ പ്രതിഭാപരീക്ഷ 2025 ജൂലൈ പതിനേഴാം തീയതി സ്കൂളുകളിൽ സംഘടിപ്പിച്ചു. നമ്മുടെ സ്കൂളിലെ യുപി,എച്ച്എസ് വിദ്യാർഥികൾക്ക് ഭാഷാ പ്രാവണ്യവും ചിന്താശേഷിയും പ്രകടിപ്പിക്കാൻ ഈ പരീക്ഷ സഹായകമായി ഇതിൽ മികച്ച Amazing കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ ജില്ലാതരങ്ങളിൽ പങ്കെടുപ്പിച്ചു. വിദ്യാർത്ഥികളിൽ ഭാഷ സ്നേഹവും ആശയവിനിമയ കഴിവുകളും വളർത്തുന്നതിൽ വാങ്മയം പരീക്ഷ പ്രത്യേകമായ പങ്കുവഹിച്ചു
  • ശാസ്ത്ര ക്വിസ്
     കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച പാറശ്ശാല നിയോജകമണ്ഡലം ശാസ്ത്ര ക്വിസ് മത്സരത്തിൽ എൽ എം എസ് എച്ച്എസ്എസ് ചെമ്പൂര് സ്കൂളിലെ വിദ്യാർത്ഥികൾ ശീതൾ. എസ്. ആർ,അഭിന എം.പി. യും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർഥികളുടെ ഈ വിജയം സ്കൂളിന് അഭിമാനമാണ്

ഭിന്നശേഷി കലോത്സവം

     അഞ്ചാം ക്ലാസിൽ പഠിക്കുന്ന ജോഷ്ണ ആർജ്ജി വെള്ളറട ഗ്രാമപഞ്ചായത്ത് നടത്തിയ ഭിന്നശേഷി കലോത്സവത്തിൽ ലളിതഗാനം, ഫാൻസി, ഡ്രസ്സ്, പെയിന്റിങ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങൾ
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]
  • 'പ്രതിഭാ പരീക്ഷ
        എൽ എൻ എസ് കോർപ്പറേറ്റ് മാനേജ്മെന്റ് എല്ലാവർഷവും സംഘടിപ്പിക്കുന്ന പ്രതിഭാ പരീക്ഷ 2025 ഡിസംബർ അഞ്ചിന് സ്കൂൾതലവും 2026 ജനുവരി മൂന്നിന് മഹാ ഇടവക തലവും നടന്നു. ഈ പരീക്ഷയിൽ മഹായിടവക തലത്തിൽ ശീതൾ എസ് ആർ പത്താം ക്ലാസ് ഒന്നാം റാങ്കും സാജൻ ആറാം സ്റ്റാൻഡേർഡ് മൂന്നാം റാങ്കും അനീഷ് സ്റ്റാൻഡേർഡ് 9 റാങ്കും കരസ്ഥമാക്കി. പ്രതിഭാ പരീക്ഷയിലൂടെ വിദ്യാർഥികൾക്ക് അവരുടെ അക്കാഡമിക് മികവുകൾ തെളിയിക്കാനും ഭാവിയിലെ പഠനസാധ്യതകൾക്ക് തയ്യാറെടുക്കാനും അവസരം ലഭിച്ചു
  • All india trekking camp Arakkuvally Andhrapradesh
          Ncc air wing നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ncc cadets നെ ചേർത്തുകൊണ്ട് all indian trekking ക്യാമ്പ് ആന്ധ്രാപ്രാദേശിലെ അറക്കുവാലിയിൽ വച്ചു നടത്തുകയുണ്ടായി. അതിൽ LMSHSS CHEMBOOR സ്കൂളിൽ നിന്നും 9 B യിൽ പഠിക്കുന്ന Abhishek A S  എന്ന കുട്ടിയെ select ചെയ്യുകയുണ്ടായി.26/9/25 മുതൽ 4/10/25 വരെ  10 ദിവസത്തെ camp ആയിരുന്നു.
[[|thumb|200px|center|]]
  • ' രക്തദാന ക്യാമ്പ്

എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു രക്തദാന ക്യാമ്പ് 24-09-2025 ൽ വിജയകരമായി സംഘടിപ്പിച്ചു. പോലീസ് വകുപ്പിന്റെ സഹകരണത്തോടെയും ആരോഗ്യപ്രവർത്തകരുടെ പിന്തുണയോടെയും നടന്ന പരിപാടിയിൽ എൻഎസ്എസ് വോളണ്ടിയർമാരും അധ്യാപകരും നാട്ടുകാരും സജീവമായി പങ്കെടുത്തു. ജീവൻ രക്ഷിക്കാനുള്ള hb മഹത്തായ ദൗത്യത്തിൽ പങ്കാളികളാകാൻ എൻഎസ്എസ് യൂണിറ്റിലെ കുട്ടികൾക്ക് കഴിഞ്ഞു. മികച്ച

|

  • 'രക്ഷകർതൃ ബോധവൽക്കരണ ക്ലാസ്
2025 ജൂലൈ 28 ആം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ഐസിഡിഎസ് പെരുങ്കടവിള അഡീഷണൽ വുമൺ ആൻഡ് ചൈൽഡ് ഡിപ്പാർട്ട്മെന്റ് അജിത സുഗിനി ജി എസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ ആരോഗ്യവും മാനസികവികസനവും ശാരീരിക ക്ഷേമവും സംബന്ധിച്ച വിവിധ വിഷയങ്ങൾ ക്ലാസിൽ വിശദീകരിക്കപ്പെട്ടു. രക്ഷിതാക്കൾക്ക് കുട്ടികളെ കൂടുതൽ മനസ്സിലാക്കാനും അവരുടെ വളർച്ചയ്ക്ക് അനുയോജ്യമായ പിന്തുണ നൽകുവാനും ഈ ക്ലാസ്സിലൂടെ സാധിച്ചു
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]
  • 'ചങ്ങാതി വായനക്കൂട്ടം
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയും പുസ്തകങ്ങളോടുള്ള സ്നേഹം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ചങ്ങാതി വായനക്കൂട്ടം പരിപാടിയിൽ വിവിധ വായന പരിപാടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ബിആർടി കാട്ടാക്കടയുടെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് പതിനാലാം തീയതി രാവിലെ 11: 30 ന് മത്സരങ്ങൾ നടത്തപ്പെട്ടു. വിശിഷ്ടാതിഥിയായി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജോണി മുഖ്യാതിഥി ആയിരുന്നു എസ്.എം.സി ചെയർമാൻ അനീഷ് ചൈതന്യ ആശംസകൾ നേർന്നു.  കുട്ടികളെ നയിക്കുന്ന ഒരു അർത്ഥവത്തായ അനുഭവമായി മാറി ചങ്ങാതി വായനക്കൂട്ടം
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]
  • 'ജീവിതോത്സവം
      കേരള ഗവൺമെന്റും എൻഎസ്എസ് ചേർന്ന് നടത്തുന്ന ഒരു ക്യാമ്പയിൻ ആണ് ജീവിതോത്സവം 2025. കുട്ടികളെ സമൂഹവുമായുള്ള ബന്ധത്തിൽ ഏർപ്പെടുന്നതിനും അവരുടെ ദിവസേനയുള്ള കാര്യങ്ങളെ ചിട്ടപ്പെടുത്തുന്നതിനും സഹായമാണ് ഈ 21 ദിവസം  നിൽക്കുന്ന 21 ചലഞ്ചുകൾ ലഹരി മറയ്ക്കുന്ന പുതിയ സ്കൂളുകൾ ബാഗുകളുടെ കാപട്യത്തിൽ നിന്ന് ഇഷ്ടങ്ങളുടെയും നല്ല സൗഹൃദങ്ങളുടെയും സർഗ്ഗവാസനകളുടെയും ഒരുപാട് ആഹ്ലാദത്തിന്റെയും പഴമയെ തേടിയാണ് ഈ യാത്ര സ്വാതന്ത്ര്യം വീണ്ടെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഡിജിറ്റൽ ജീവിതപരിവർത്തനത്തിന്റെ അനിവാര്യതകൾക്കിടയിലും മൂല സംസ്കാരത്തിന്റെ മണ്ണടൊരു കളിൽ മൺമറഞ്ഞ പിതൃക്കളും അവരുടെ സുകൃതങ്ങളും അവശേഷിപ്പിച്ചു പോയ ആത്മബോധം നേടുകയാണ് നമ്മൾ. എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനങ്ങൾ ഒരു പുത്തൻ ഉണർവേകാൻ സഹായകമായി
  • 'ക്രിസ്മസ് ആഘോഷം
         2025 ഡിസംബർ 12-ാം തീയതി 12.30 ന് പ്രസ്മസ് പരിപാടികൾക്ക് തുടക്കം കുറിച്ചു . ക്രിസ്മസ് ട്രീ കരോൾ ഗാനമത്സരം ക്രിസ്മസ്പാപ്പ ഡാൻസ് തുടങ്ങിയ പ്രോഗ്രാമുകൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി പി.ടി.എ. യുടെയും അധ്യാപകർ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച പരിപാടികൾ വളരെ ഭംഗിയായി നടന്നു. എല്ലാവർക്കും ചിക്കൻ ബിരിയാണി നൽകി സ്നേഹവും ഐക്യവും പങ്കിടലും നിറഞ്ഞ ക്രിസ്മസ് സന്ദേശം എല്ലാവരിലു പകരാൻ ക്രിസ്മസ് ആഘോഷങ്ങളിലൂടെ കഴിഞ്ഞു    
  • ' റിപ്പബ്ളിക് ദിനാഘോഷം
         ഇന്ത്യയുടെ 76-ാം മത് റിപ്പബ്ളിക് ദിനാഘോഷം ജന്യവരി 26ന് ഭംഗിയായി നടന്നു മാനേജർ പ്രതിനിധി റവ.സത്യരാജ് അച്ചൻ ദേശീയപതാക ഉയർത്തി വിദ്യാർത്ഥികൾ ദേശീയഗാനം ആലപിച്ചു. പി.ടി.എ പ്രസിഡൻ്റ് റിപ്പബ്ളിക് ദിനസന്ദേശം നൽകി. ഇന്ത്യൻ ഭരണഘടനയുടെ മഹത്വവും സ്വാതന്ത്യത്തിൻ്റെ വിലയും വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. നമ്മുടെ രാജ്യത്തിൻ്റെ ഐക്യവും വൈവിധ്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കാണെന്ന് സത്യരാജ് അച്ചൻ ഓർമ്മിപ്പിച്ചു. തുടർന്ന് NCC വിദ്യാർത്ഥികളുടെ പരേഡ് നടന്നു. ദേശഭക്തി ഗാനം, ക്വിസ്, പ്രസംഗം മത്സരങ്ങൾ നടത്തി എല്ലാവർക്കും മധുരം നൽകി. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും മനസിൽ നിറച്ച് ഞങ്ങൾ സ്ൂളിൽ നിന്ന് മടങ്ങി
[[|പ്രമാണം:BS TVM 44066 inde2.jpegthumb|200px|center|]]
[[|thumb|200px|center|]]
  • 'ഗാന്ധിഭവൻ സന്ദർശനം
       24/1 /2025 ശനിയാഴ്ച NSS ൻ്റെ നേതൃത്വത്തിൽ ഗാന്ധിഭവൻ സന്ദർശിച്ചു. പ്രകൃതിയുടെ സൗന്ദര്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ കാൽ വച്ച നിമിഷം തന്നെ അനുഗ്രഹകരമായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങളായ സത്യവും അഹിംസയും സേവനവും ഇവരുടെ ഓരോപ്രവർത്തനങ്ങളിലും പ്രകടമായിരുന്നു അവിടെ കഴിയുന്ന അഗതികളെ കണ്ടപ്പോൾ മനസിൽ കരുണയും സഹാനുഭൂതിയും ഉണർന്നു. അവരുടെ ജീവിത കഥകൾ ഞങ്ങളെ  ദുഃഖത്തിലാഴ്ത്തി അമ്മമാരുടെ സങ്കടങ്ങളിൽ ഞങ്ങളും പങ്കു ചേർന്നു. അവിടെയുള്ള ജീവനക്കാരുടെ ആത്മാർത്ഥതയും സേവനമനോഭാവവും അത്ഭുതപ്പെടുത്തി മനസിൽ കരുണയും സ്നേഹവും നിറച്ച് പടിയിറങ്ങുമ്പോൾ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ ഞങ്ങൾക്കു സമ്മാനിച്ചവരോടുള്ള നന്ദി മാത്രം
  • 'രക്ഷകർതൃ കലോത്സവം
       2026 ജനുവരി പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ രക്ഷകർത്താക്കൾക്കായി കലാകായിഗോത്സവം സംഘടിപ്പിച്ചു ധാരാളം രക്ഷിതാക്കൾ ആവേശത്തോടെ അതിൽ സംബന്ധിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ രക്ഷകർത്താക്കൾ അധ്യാപകർ എന്നിവ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന കലോത്സവത്തിൽ ചിത്രരചന,കഥരചന,ഉപന്യാസരചന,ലളിതഗാനം, കവിതാലാപനം, നൃത്തം തുടങ്ങിയ മത്സര ഇനങ്ങളും 100 മീറ്റർ ജാവലിംഗ് throw, റിലേ, jawaling throw, short put തുടങ്ങിയ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. രക്ഷകർതൃ കലോത്സവം രക്ഷിതാക്കളുടെ ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിന് ഏറെ സഹായകരമായ ഒരു അനുഭവമായി മാറി.
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]
  • 'കൗൺസലിംഗ് ക്ലാസ്
         SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയും ശരിയായ പഠനമാർഗ്ഗനിർദ്ദേശവും നൽകുന്നതി. നായി നമ്മുടെ സ്കൂളിൽ . പ്രത്യേക കൗൺസലിംഗ് ക്ലാസ് സംഘടിപ്പിച്ചു വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്ത പരീക്ഷഭയം എങ്ങനെ നിയന്ത്രിക്കാം സമയം ഫലപ്രദമായി ഉപയോഗിക്കുനുള്ള മാർഗങ്ങൾ ആരോഗ്യകരമായ പഠന ശീലങ്ങൾ എന്നിവയെ കുറിച്ച് വിശദമായ ക്ലാസുകൾ എടുത്തു വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിക്കാനും സ്വന്തം ബുദ്ധിമുട്ടുകൾ പങ്കു വയ്ക്കാനും അവസരം ലഭിച്ചു . ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ ഏറെ സഹായകമായി
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]
  • 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ
          പെരുങ്കടവിള ബ്ലോക്ക്, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് എയ്ഡഡ് സ്കൂളിന് ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിച്ചുവരുന്നു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് രണ്ടര ലക്ഷം രൂപ വീതം ചിലവഴിച്ച് ആൺകുട്ടികൾക്കായി രണ്ട് ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിച്ചു നൽകി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ബഹുമാനപ്പെട്ട മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലാൽ കൃഷ്ണയുടെ ഫണ്ടിൽ നിന്നും യുപി പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക ടോയ്ലറ്റ് സമുച്ചയവും കഴിഞ്ഞവർഷം ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചെലവഴിച്ച മറ്റൊരു ആധുനിക ടോയ്ലറ്റും നിർമ്മിച്ചു നൽകി. ആര്യങ്കോട് പഞ്ചായത്തിൽ നിന്നും രണ്ട് ടോയ്ലറ്റുകൾ (2 ലക്ഷം രൂപ) ചെലവഴിച്ച് നിർമ്മിച്ചു നൽകി കൂടാതെ മാലിന്യ സംസ്കരണ യൂണിറ്റ്, 2 കമ്പോസ്റ്റ് കുഴികൾ 2 ലക്ഷം രൂപ എന്നിവ നിർമ്മിച്ചു നൽകി ഇങ്ങനെ സ്കൂളിന്റെ അതീക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനായി ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ നൽകിവരുന്ന എല്ലാ സഹായ സഹകരണങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]
  • 'ബെഞ്ച് ഡെസ്ക് വൈറ്റ് ബോർഡ്
        ഞങ്ങളുടെ സ്കൂളിന് എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റ് സ്നേഹപൂർണ്ണമായ പിന്തുണ നൽകി നമ്മുടെ വിദ്യാർത്ഥികൾക്ക് വൈറ്റ് ബോർഡ് എന്നിവ അനുവദിച്ചു. പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ പഠനാന്തരീക്ഷം ഒരുക്കാൻ സഹായിച്ചതിന് മാനേജ്മെന്റിനോടുള്ള നന്ദി അറിയിക്കുന്നു. ജനുവരി പത്താം തീയതി അമരവിള എൽ എം എസ് ഹയർ സെക്കൻഡറിയിൽ വച്ച് നടന്ന സമ്മേളനത്തിൽ മഹായിടവക സെക്രട്ടറി Dr. T. T പ്രവീൺ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഇ ആർ സത്യരാജ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇൻഡോർ പാർക്ക് ഉപകരണങ്ങൾ എൽപി സ്കൂളുകൾക്കും, ഹൈസ്കൂളുകൾക്ക് വൈറ്റ് ബോർഡുകളും നൽകി
  • 'സ്‌കൂൾ വാർഷിക ആഘോഷം
           2026 ജനുവരി 23-ാം തീയതി സ്കൂൾ വാർഷികാഘോഷം 'നിശാഗന്ധി' എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വച്ച് ഭംഗിയായി നടന്നു . വിദ്യാർത്ഥികളും അധ്യാപകരും, രക്ഷിതാക്കളും അട നാട്ടുകാരുമടങ്ങുന്ന വലിയൊരു ജനാവലി പരിപാടിയിൽ പങ്കെടുത്തു വൈകുന്നേരം 3 മണിക്ക് പി.ടി.എ പ്രസിഡൻ്റ് പതാകഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു പി.ടി.എപ്രസിഡൻ്റ് ശ്രീ അനീഷ് ചൈതന്യ അദ്ധ്യക്ഷനായ ഈ ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്പ്രസിഡൻ്റ് ശ്രീമതി . ആര്യ. എസ്. യു ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി ആയി പ്രശസ്ത സിനിമ സീരിയൽ കോമഡിതാരം വിതുര തങ്കച്ചനും പങ്കെടുത്തു . ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ ആശംസകൾ നേരുന്ന സംസാരിച്ചു. ക്ലാസ്‌റൂം ഫർണിച്ചറുകൾ, വൈറ്റ് ബോർഡ് എന്നിവയുടെ

ഉദ്ഘാടനം എജുക്കേഷൻ ബോർഡ് സെക്രട്ടറി ശ്രീ സത്യരാജ് സാർ നിർവഹിച്ചു സ്കൂൾ കലണ്ടറിന്റെ പ്രകാശനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ ഫ്രാൻസിസ് സാർ നിർവഹിച്ചു മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ മാഗസിനുകളുടെ പ്രകാശനം നിർവഹിച്ചു വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആഘോഷത്തിന് നിറം പകർന്നു നൃത്തം ഗാനങ്ങൾ ഗ്രൂപ്പ് ഡാൻസ് എന്നിവ കാണികളുടെ ഹൃദയം കീഴടക്കി മികച്ച പ്രകടനം കാഴ്ചവച്ച ജില്ലാ സംസ്ഥാനതല വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു സ്കൂളിൻറെ ഒരു വർഷത്തെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ നേട്ടങ്ങളും ഭാവി പദ്ധതികളും യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു അങ്ങനെ നിശാഗന്ധി 2026 വാർഷികാഘോഷം എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറി

[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]


  • 'വാങ്മയംപരീക്ഷ
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]
  • 'വാങ്മയംപരീക്ഷ
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]