സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം{ജുൺ 5}

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അസംബ്ലിയിൽ സയൻസ് ക്ലബ് അംഗമായ 9 B യിൽ പഠിക്കുന്ന സൽവ പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്യുകയും കുട്ടികൾ ഏറ്റു പറയുകയും ചെയ്തു .10 D യിൽ പഠിക്കുന്ന ആലിയയും സംഘവും പരിസ്ഥിതി ദിനാ ഗാനം ആലപിക്കുകയും ചെയ്തു .8,9, 10 ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു .25 ചോദ്യങ്ങളെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ 8 B ക്ലാസിലെ ജുമാനത്ത് ഒന്നാം സ്ഥാനവും ഇതേ ക്ലാസിലെ ഷസ്മിന രണ്ടാം സ്ഥാനവും 8 A ക്ലാസിലെ ഫാത്തിമ മൂന്നാം സ്ഥാനം കരസ്ഥമാക്കി.