സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/അംഗീകാരങ്ങൾ/2025-26
ദൃശ്യരൂപം
എൽ എസ് എസ് വിജയികൾ: കാതറിൻ വർഗീസ്, കാതറിൻ മരിയ, മുഹമ്മദ് ഹാദിൻ സി, ദിയ എസ് മിനാര, റോസ്മരിയ ബിനു, സ്പിയോണ റോസ് സജോഷ് അദ്വൈത് ശങ്കർ കെ
യു എസ് എസ് വിജയികൾ:
എഡ്‌വിൻ വർഗ്ഗീസ്,
നിയമേരി ജയിംസ്,
അഡോൺ വർഗ്ഗീസ്,
ദിയ കെ ജെ,
ശ്രിയ ദിനേശൻ,
നിയ മരിയ ഗ്ലിൻസ്,
അഹാന രഞ്ജിത്ത്,
എയ്ഞ്ചൽ റോയി,
ജ്യോതിസ് അൽഫോൻസ്,
സായിനാഥ് എൻ എസ്
ഹരിത കേരളം മിഷൻ- ഹരിത വിദ്യാലയം A ഗ്രേഡ് സർട്ടിഫിക്കറ്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.
- ഇരിട്ടി ഉപജില്ല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് സയാൻ പി പി A ഗ്രേഡ് നേടി.
- നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ഫ്രീഡം ക്വിസിൽ മുഹമ്മദ് ആദിൽ പി പി രണ്ടാം സ്ഥാനം നേടി.
- കേരളോദയ വായനശാല നെല്ലിക്കുററിയുടെയും സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുററിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല മൾട്ടിമീഡിയ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സിൽ മുഹമ്മദ് ഹാദിൻ സി, അയാൻ സന്തോഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി ക്യാഷ്പ്രൈസും ട്രോഫിയും നേടി.കാതറിൻ വർഗീസ്, മുഹമ്മദ് ആദിൽ പി എന്നിവരുടെ ടീമിന് അഞ്ചാം സ്ഥാനവും ലഭിച്ചു.
- കെ പി എസ് ടി എ ഇരിട്ടി ഉപജില്ല സ്വദേശ് മെഗാ ക്വിസിൽ മുഹമ്മദ് ആദിൽ പി പി, കാതറിൻ വർഗീസ് എന്നിവർ യുപി വിഭാഗത്തിൽ നാലാം സ്ഥാനം നേടി. നിയാൻ സി പി - L Pവിഭാഗത്തിൽ നാലാം സ്ഥാനം നേടി.
- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്- 2025 ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഹന്ന മരിയ ധനീഷും നിയാൻ സി പി യും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ കാതറിൻ വർഗീസും മുഹമ്മദ് ഹാദിൻ സിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
- വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ല സർഗോത്സവത്തിൽ അഭിനയത്തിന് ഏഴാം ക്ലാസിലെ അനശ്വര കെ എസ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- ഇരിട്ടി ഉപജില്ല ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന എൽപി വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ ഹന്ന മരിയ ധനീഷ്,ദേവദാരു ആർ എന്നീ കുട്ടികൾ രണ്ടാം സ്ഥാനം നേടി.
- ഇരിട്ടി ഉപജില്ല ശാസ്ത്രമേളയോട് അനുബന്ധിച്ചു നടത്തിയ യുപി വിഭാഗം ഐടി ക്വിസ്സിൽ ആൽബിൻ മാത്യു രണ്ടാം സ്ഥാനം നേടി.
- ഇരിട്ടി സബ്ജില്ലാതല ഗണിത ക്വിസ് (എൽ പി വിഭാഗം) മത്സരത്തിൽ ആൽബിനോ ജോർജ് റിജേഷ് നാലാം സ്ഥാനം നേടി.
- ഇരിട്ടി സബ്ജില്ലാതല യുപി വിഭാഗം ഗണിത ക്വിസ്സിൽ മാത്യൂസ് ജോർജ് രണ്ടാം സ്ഥാനം നേടി.
- ഡി വൈ എഫ് ഐ ഇടവേലി യൂണിറ്റ് നടത്തിയ ഗാന്ധിജയന്തിദിന മെഗാ ക്വിസ് മത്സരത്തിൽ മുഹമ്മദ് ഹാദിൻ സി ഒന്നാം സ്ഥാനവും മുഹമ്മദ് ആദിൽ പി പി നാലാം സ്ഥാനവും നേടി.
- ജവഹർ ബാൽ മഞ്ച് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചാച്ചാജി ക്വിസ് മത്സരത്തിൽ മുഹമ്മദ് ആദിൽ പി പി ഒന്നാം സ്ഥാനം നേടി.
- ജില്ലാതല ജീനിയസ് ടോപ്പ് ഇംഗ്ലീഷ് സ്പീച് മത്സരത്തിൽ എ ലെവൽ വിഭാഗത്തിൽ സ്പിയോണ റോസ് സജോഷും ബി ലെവൽ വിഭാഗത്തിൽ നിയാൻ സി പി യും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.
- ഇരിട്ടി ഉപജില്ല ഖോ ഖോ മത്സരത്തിൽ സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം നേടി. അഞ്ചു കുട്ടികൾ സബ്ജില്ലാ ടീമിലേക്ക് യോഗ്യത നേടി.
- ഇരിട്ടി ഉപജില്ല സബ് ജൂനിയർ ഗേൾസ് ഖോ- ഖോ മത്സരത്തിൽ നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം നേടി. ഏഴു കുട്ടികൾ സബ്ജില്ലാ ടീമിൽ ഇടം നേടി.
- ജനയുഗം സഹപാഠി അറിവുത്സവത്തിൽ മുഹമ്മദ് ആദിൽ പി പി, മുഹമ്മദ് ഹാദിൻ സി, ഹന്ന മരിയ ധനീഷ് എന്നിവർ വിജയികളായി.
- ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗ്രന്ഥശാല സർഗോത്സവത്തിൽ അഞ്ചു കുട്ടികൾ സമ്മാനാർഹരായി :
ചിത്രരചന- 1st -നേഹൽ ഷിബു കവിത രചന & കഥാ രചന -1st- അനശ്വര കെ എസ് കവിത രചന - 2nd - ആൻഡ്രിയ ഷിജോ ഉപന്യാസരചന-2nd - ദേവജ് അശോക് ചിത്രരചന -2nd- ദർഷിക് ദിനു
- കേരള ഉറുദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ നടത്തിയ എസ് എം സർവ്വർ മെഗാക്വിസ്സിൽ തമന്ന, മന്നത്ത് എന്നീ കുട്ടികൾ എ ഗ്രേഡ് നേടി.
- ഇരിട്ടി ഉപജില്ല ബാസ്കറ്റ് ബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും നാലാം സ്ഥാനം നേടി. അഭിനവ് ബൈജു എൽന റോസ് വർഗീസ് എന്നിവർക്ക് സബ്ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
- ഐ ജെ എം എച്ച് എസ് എസ് കൊട്ടിയൂർ വെച്ച് നടന്ന ഇരിട്ടി ഉപജില്ല ശാസ്ത്രമേള
ഐടി മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി. LP സയൻസ്- ഓവറോൾ 1st UP മാത്‍സ്- ഓവറോൾ 3rd UP സയൻസ്- ഓവറോൾ 7th LP മാത്‍സ്- ഓവറോൾ 4th UP WE- ഓവറോൾ 7th
ഓവറോൾ പോയിന്റ് നിലയിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.
- കണ്ണൂർ ജില്ല സബ്ജൂനിയർ പെൺകുട്ടികളുടെ ഖോ-ഖോ മത്സരത്തിൽ ഇരിട്ടി ഉപജില്ല രണ്ടാം സ്ഥാനം നേടി. ടീമിലെ ആറു പേർ നമ്മുടെ സ്കൂളിലെ കുട്ടികളാണ്. വൈഗ എം ബിജുവിന് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
- കണ്ണൂർ ജില്ല സബ് ജൂനിയർ ആൺകുട്ടികളുടെ ഖോ-ഖോ മത്സരത്തിൽ ഇരിട്ടി ഉപജില്ല മൂന്നാം സ്ഥാനം നേടി. ടീമിലെ 5 പേർ നമ്മുടെ സ്കൂളിലെ കുട്ടികളാണ്.
- കേരളത്തിൽ തന്നെ ഏറ്റവും വലിയ ഐ എ എസ് അക്കാദമി ആയ ഫോർച്യൂൺ ഐ എ എസ് അക്കാദമിയും ക്വിസ്സാരിയോ ക്ലബ്ബും ചേർന്നു നടത്തിയ ഫോർച്യൂൺ ഐ എ എസ് ജൂനിയർ ഒളിമ്പ്യാഡ് 2025 പ്രിലിമിനറി പരീക്ഷയിൽ 6 കുട്ടികൾ വിജയികളായി.
- ഏഴാം ക്ലാസിലെ വൈഗ എം ബിജു സംസ്ഥാന ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ടീമിൽ കളിച്ചു.
- Fortune ഐഎഎസ് ജൂനിയർ ഒളിമ്പ്യാഡ് 2025, സ്റ്റേജ് 2വിൽ അഫ്നാൻ സാലിഹ് വിജയിയായി.
- ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം:
എൽ പി ജനറൽ -1st ഓവറോൾ യു പി സംസ്കൃതം-1st ഓവറോൾ യു പി ജനറൽ- അഞ്ചാം സ്ഥാനം എൽ പി അറബിക് - അഞ്ചാം സ്ഥാനം സംസ്കൃതനാടകത്തിൽ മികച്ച നടിയായി അനശ്വര കെ എസ് തെരഞ്ഞെടുക്കപ്പെട്ടു.
- കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃതം കഥാരചനയിൽ ആൻഡ്രിയ ഷിജോ എ ഗ്രേഡ് നേടി. ഉപന്യാസരചനയിൽ ജോവന്ന മരിയ ബി ഗ്രേഡ് നേടി.
- റവന്യൂ ജില്ലാതല യുപി ജനറൽ സംഘനൃത്തത്തിൽ എ ഗ്രേഡ് നേടി.
- കണ്ണൂർ ജില്ല കിഡ്സ് അത്‌ലറ്റിക്സിൽ ലെവൽ വൺ ടൂ ത്രീ വിഭാഗങ്ങളിൽ പങ്കെടുത്തു. അതിൽ ലെവൽ ത്രീ പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി.
- വിദ്യാരംഗം കലാസാഹിത്യവേദി കണ്ണൂർ ജില്ലാതല മത്സരത്തിൽ അനശ്വര കെ എസ് അഭിനയത്തിൽ ഒന്നാം സ്ഥാനം നേടി.
- എൽകെജി യുകെജി കുട്ടികൾക്കായി നടത്തിയ മാജിക് പേൾസ് ഓൾ കേരള ടാലന്റ് എക്സാമിനേഷനിൽ 26 കുട്ടികൾ റാങ്ക് നേടി. 'സ്നേഹം' പദ്ധതി ആരംഭിച്ചു.
- കീഴ്പ്പള്ളി പി എച്ച് സി യുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുക്ജന്യ രോഗങ്ങളെകുറിച്ച് സ്കൂളിൽ വെച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ആദിൽ പി പി, ആൻലിയ ജോഷി, കാദറിൻ വർഗീസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
- തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി നടത്തിയ മാസ്റ്റർ മൈൻഡ് 2k25 പൊതുവിജ്ഞാന പരീക്ഷയിൽ അഞ്ച് കുട്ടികൾ റാങ്ക് നേടി.
കാതറിൻ വർഗീസ് -ക്ലാസ്സ് 5 - റാങ്ക് 2 സ്മേരാ എം രാജേഷ് - ക്ലാസ്സ് 6 - റാങ്ക് 3 മുഹമ്മദ് ആദിൽ പി പി - ക്ലാസ്സ് 7 - റാങ്ക് 4 നവമി മനോജ് - ക്ലാസ്സ് 6 - റാങ്ക് 7 സ്പിയോണ റോസ് സജോഷ് - ക്ലാസ്സ് 5 - റാങ്ക് 10
- ഉപജില്ലാതല ന്യൂ മാക്സ് സ്കോളർഷിപ്പ് പരീക്ഷയിൽ മാത്യൂസ് ജോർജ് രണ്ടാം റാങ്ക് നേടി.
° ഉപജില്ലാതല അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ മുഹമ്മദ് സായാൻ പി പി വിജയിയായി.
- കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ ഉപജില്ലാതല ഓൺലൈൻ ക്വിസ് മത്സരത്തിൽ മുഹമ്മദ് കെ ബി വിജയിയായി.
- ജീനിയസ് ടോപ് സംസ്ഥാനതല ഇംഗ്ലീഷ് പ്രസംഗം മത്സരത്തിൽ സ്പിയോണ റോസ് (ലെവൽ സി) രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. നിയാൻ സിപി (ലെവൽ ബി) എ ഗ്രേഡ് നേടി.
- കേരള ഉറുദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ നടത്തിയ അല്ലാമ ഇഖ്ബാൽ സംസ്ഥാനതല ടാലന്റ് മീറ്റിൽ ഫാത്തിമ കെ, മുഹമ്മദ് യൂനസ് എന്നിവർ വിജയികളായി.
- മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിയ 'ഇക്കോ സെൻസ് ' സ്കോളർഷിപ്പിന് 7 കുട്ടികൾ യോഗ്യത നേടി.
- നവജ്യോതി പൊതുജന ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പൊതുവിജ്ഞാന ക്വിസ്സിൽ മുഹമ്മദ് ആദിൽ പി പി ഒന്നാം സ്ഥാനവും മുഹമ്മദ് ഹാദിൻ സി, അഭിനവ ബൈജു, ആദിഷ് സജേഷ് എന്നിവർ രണ്ടാം സ്ഥാനവും നേടി. കവിതാലാപനത്തിൽ അനന്ദിത കെ എൻ ഒന്നാം സ്ഥാനവും ദിയ എസ് മിനാര രണ്ടാം സ്ഥാനവും നേടി. ചിത്രരചനയിൽ ഫാത്തിമ കെ ഒന്നാം സ്ഥാനവും നേഹൽ ഷിബു കാതറിൻ മരിയ എന്നിവർ രണ്ടാം സ്ഥാനവും നേടി.
- രണ്ടാം ക്ലാസിലെ നൈനിക നായർ എം സംസ്കൃത സ്കോളർഷിപ്പിന് അർഹയായി.