ഗവ. എൽ പി എസ് പൂങ്കുളം/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
2024- 2025 അധ്യയന വർഷത്തെ പ്രവേശനോത്സവം റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.ശശിധരൻ സാർ ഉദ്ഘാടനം ചെയ്തു. പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. അന്നേദിവസം പൂർവ വിദ്യാർഥികൾ മധുരം വിതരണം ചെയ്തു.


ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ബോധവൽക്കരണ ക്ലാസ്, ക്വിസ്, ചിത്രരചന, ഊർജ്ജ സംരക്ഷണം, ഈ വേസ്റ്റ് സംസ്കരണം, ചെടികൾ വച്ച് പിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു. കൂടാതെ കായൽ ഫോട്ടോഗ്രാഫർ ശ്രീ.സന്തോഷ് ഫോട്ടോ പ്രദർശനം നടത്തുകയും സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.


ജൂൺ 19ന് വായനാദിനം
ജൂൺ 19ന് വായനാദിനം, കമ്പ്യൂട്ടർ ഉദ്ഘാടനം, ആദരിക്കൽ എന്നീ പരിപാടികൾ ഒന്നിച്ച് സംഘടിപ്പിച്ചു. IMA നമ്മുടെ ആരോഗ്യം ക്ലബ് പ്രസിഡന്റ് ശ്രീ. ഉപേന്ദ്രൻ സാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കായൽ ഫോട്ടോഗ്രാഫർ ശ്രീ. സന്തോഷിനെ എച്ച്.എം. ആദരിച്ചു. 1983 - 88 പൂർവവിദ്യാർഥി കൂട്ടായ്മ നൽകിയ കമ്പ്യൂട്ടർ എസ്.ഐ.ടി പി.ബിജു സർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർഥി പ്രതിനിധി ശ്രീ. രാകേഷ് ഈ യോഗത്തിൽ സംസാരിച്ചു. പൂർവ അധ്യാപകരും വിദ്യാർഥികളും ഈ പരിപാടിയിൽ പങ്കുകൊണ്ടു. രണ്ടാം ക്ലാസ് വിദ്യാർഥിനി വിചിത്രയ്ക്ക് ഫാൻ നൽകി.


എൻറെ കൗമുദി
തിരുവനന്തപുരം ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻറെ പ്രസിഡ് ശ്രീ.ഷാജി സാറിൻറെ നേതൃത്വത്തിൽ സ്കൂളിൽ 11 എൻറെ കൗമുദി പത്രം ലഭ്യമാകുന്നു. ഈ യോഗത്തിൽ വച്ച് എൻറെ കൗമുദി പത്രത്തിൻറെ ഉദ്ഘാടനം നടന്നു. ധാരാളം രക്ഷിതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു.


പുസ്തക പ്രദർശനം
വായനാദിനത്തോടനുബന്ധിച്ച് ക്വിസ്, വായന മത്സരം, പോസ്റ്റർ തയ്യാറാക്കൽ, വായനക്കുറിപ്പ് തയ്യാറാക്കൽ, പതിപ്പ്, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. ജൂൺ മാസം 28 ന് എ. കെ. ജി ഗ്രന്ഥശാലയിൽ നിന്ന് പുസ്തക പ്രദർശനം നടത്തി. ശ്രീ. ശശിധരൻ സാർ, ശ്രീ. ചന്ദ്രൻ എന്നിവർ നേതൃത്വം വഹിച്ചു. ഇത് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും പുസ്തകം പരിചയപ്പെടുന്നതിന് അവസരം ഒരുക്കി.


ചാന്ദ്രദിനം
ചാന്ദ്രദിനം വളരെ ഭംഗിയായി ഈ വർഷവും ആഘോഷിച്ചു. റോക്കറ്റുകളും പതിപ്പുകളും കുറിപ്പുകളും മോഡലുകളും പോസ്റ്ററുകളും തയ്യാറാക്കി എല്ലാ ക്ലാസ്സുകാരും പ്രദർശനം നടത്തി. വളരെ നന്നായി പ്രദർശനം നടത്തിയ ക്ലാസുകളെ എച്ച്.എം അഭിനന്ദിച്ചു. ഇതുകൂടാതെ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

സ്വച്ഛത പക്‌വാട
CGO യിൽ നിന്ന് സ്വച്ഛത പക്‌വാട എന്ന പരിപാടിയുടെ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. 5 വൃക്ഷത്തൈകൾ കുട്ടികൾക്ക് നൽകി. സ്കൂളിന് ആവശ്യമായ ക്ലീനിങ് ഡിറ്റർജന്റുകളും dust ബിന്നുകളും നൽകി. കുട്ടികൾക്ക് സ്വച്ഛത പക്‌വാട സംബന്ധമായ അറിവ് ഉദ്യോഗസ്ഥർ പകർന്ന് നൽകി. ഇവരുടെ നേതൃത്വത്തിൽ ഒരു ചിത്രരചന മത്സരം സംഘടിപ്പിച്ചു. വൃത്തി ഇന്ന് ഭാവിയിൽ ഈ വിഷയത്തിൽ മികച്ച ചിത്രം വരച്ച കുട്ടികൾക്ക് സമ്മാനം നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി.

സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിന പരിപാടികൾ പതാക ഉയർത്തൽ, പുഷ്പാർച്ചന, ദേശഭക്തി ഗാനാലാപനം എന്നിവ ഉൾപ്പെടുത്തി ഓഗസ്റ്റ് 15 ന് നടത്തി. കോവളം ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.


സ്കൂൾതല ശാസ്ത്ര മത്സരം
സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് മുന്നോടിയായി ജൂലൈ മാസം അവസാനം സ്കൂൾതല ശാസ്ത്ര മത്സരം സംഘടിപ്പിച്ചു. വിജയികളായ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി. സബ് ജില്ല പ്രവർത്തിപരിചയമേളയിൽ ദേവനന്ദ എസ് എസ് മൂന്നാം സ്ഥാനം നേടി. സയൻസ് മേളയിൽ എല്ലാ ഇനങ്ങളിലും എൽ പി വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു. ഇതര വിഷയങ്ങളിലും കുട്ടികൾ നല്ല മികവ് പുലർത്തി. A ഗ്രേഡ് ഉൾപ്പെടെ മികച്ച വിജയം കരസ്ഥമാക്കി.


സ്കൂൾതല കലോത്സവം
ആഗസ്റ്റ് മാസം സ്കൂൾതല കലോത്സവം സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പരിശീലിപ്പിക്കുകയും സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സംഘമത്സരങ്ങളിലും വ്യക്തിത മത്സരങ്ങളിലും കുട്ടികൾ മികവ് പുലർത്തി. അഭിനയഗാനം, കഥാകഥനം, അഭിനയ ഗാനം ഇംഗ്ലീഷ് എന്നിവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയുണ്ടായി.

ഭക്ഷ്യമേള
രണ്ട് ഘട്ടങ്ങളിലായി ഭക്ഷ്യ മേള സംഘടിപ്പിച്ചു. രക്ഷകർത്താക്കൾ വിവിധ നാടൻ വിഭവങ്ങൾ ഉണ്ടാക്കി സ്കൂളിൽ കൊണ്ടുവന്ന് വിൽപ്പന നടത്തി. രക്ഷിതാക്കളുടെ സഹകരണത്തോടെ ഈ ഭക്ഷ്യമേള നല്ല രീതിയിൽ നടത്തുവാൻ കഴിഞ്ഞു.

