എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/2025-26

30 യു.എസ്. എസ് അവാർഡ് നേട്ടവുമായി പരപ്പിൽ എം.എം ഹൈസ്കൂൾ
=======================
കോഴിക്കോട്: പരപ്പിൽ എം.എം ഹൈസ്കൂളിൽ 2024-25 അധ്യയന വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ അവാർഡ് കരസ്ഥമാക്കിയ 30 വിദ്യാർത്ഥികളെ അനുമോദിച്ചു.പി. ടി.എ പ്രസിഡണ്ട് സി.എൻ ഇമ്പിച്ചിക്കോയ,ഉപാധ്യക്ഷ ആമിനബി,ഹെഡ്മാസ്റ്റർ ഇ. റിയാസ്, സ്കൂൾ മാനേജ്മെന്റ് ട്രഷറർ നജീബ്, സെക്രട്ടറി പി.വി ഹസ്സൻ കോയ,അബ്ദുറഷീദ്,സ്റ്റാഫ് സെക്രട്ടറി കെ.എം.എ നാസർ, പി. അർജിഷ തുടങ്ങിയവർ സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് അവധിക്കാലപ്രൊഡക്ഷൻ ക്യാമ്പ് നടത്തി
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമായിരുന്നു ക്യാമ്പ് നടന്നത്. കുട്ടികളുടെ ആത്മവിശ്വാസവും പൊതു സംസാരവൈദഗ്ധ്യവും വളർത്തുക,മാധ്യമ സംബന്ധിയായ കരിയറുകളിൽ അഭിരുചി ജനിപ്പിക്കുക ,വിവിധ ആശയങ്ങളെ ദൃശ്യപരമാക്കുവാൻ കുട്ടികളെ സജ്ജരാക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.
കുട്ടികൾ റീലുകൾ നിർമ്മിക്കുകയും കേടെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് എഡിറ്റ് ചെയ്യുകയും ചെയ്തു.

ക്യാമ്പ് സ്കൂൾ Head master E Riyas master ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്മാരായ K P JASEELA, JINSHA TEACHER CALICUT എന്നിവർ നേതൃത്വം നൽകി.
പരപ്പിൽ എം.എം ഹൈസ്‌കൂളിൽ വിപുലമായ പ്രവേശനോത്സവം സംഘടി പ്പിച്ചു
====================

കോഴിക്കോട്: പരപ്പിൽ എം.എം ഹൈസ്‌കൂളിൽ, കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിക്കുന്ന "സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം" ലക്ഷ്യമാക്കി കൊണ്ട് 2025-26 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ജൂൺ രണ്ട് (തിങ്കളാഴ്ച) തുടക്കമായി.പ്രവേശനോൽസവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കായി മെയ് 31 (ശനിയാഴ്ച)അദ്ധ്യാപകർ സ്കൂളിലെത്തിച്ചേർന്ന് പ്രവേശനോത്സവത്തിനനായ് വിദ്യാലയം അണിയിച്ചൊരുക്കിയിരുന്നു.സ്കൂളിലെത്തിച്ചേർന്ന നവാഗതരായ കുരുന്നുകളെ സ്വാഗതം ചെയ്യാനായി ബാൻ്റ് മേളം ഒരുക്കിയിരുന്നു.പ്രവേശനോൽസവത്തിന് കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.മൊയ്തീൻ കോയ മുഖ്യാതിഥിയായി പങ്കെടുത്തു.സ്കൂൾ ഹയർസക്കണ്ടറി പ്രിൻസിപ്പാൾ കെ.കെ ജലീൽ, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ഹനീഫ പാലാഴി,ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർ ഇ.റിയാസ്,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എ മുഹമ്മദ് കല്ലുരുട്ടി,പ്രൈമറി വിഭാഗം ഹെഡ്മിസ്ട്രസ് പി. ജസീഖ,പി.ടി.എ പ്രസിഡണ്ട് സി.എൻ ഇമ്പിച്ചിക്കോയ,ഉപാധ്യക്ഷ ആമിനബി,മദർ പി.ടി.എ ചെയർപേഴ്സൻ സി.എച്ച് ആയിശ മെറീന,മറ്റ് പി.ടി.എ പ്രതിനിധികൾ,മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോൽസവത്തിൻ്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും പായസം വിതരണം ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കി.

ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപകടങ്ങളും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി
https://youtube.com/shorts/iybXxq-AghU
എം എം അറബിക് ക്ലബിന്റെ ഉദ്ഘാടനം
ജൂൺ 13 ന് ഓഡിറ്റോറിയത്തിൽ വെച്ച് എം എം അറബിക് ക്ലബിന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ ഇ റിയാസ് സാർ നിർവ്വഹിച്ചു

https://youtube.com/shorts/u8Y_UH1sM1w?si=GBdJA2KSS35Z9wMw
പരപ്പിൽ എം.എം ഹൈസ്‌കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും, "വായന മാസാചരണ പ്രവർത്തനങ്ങൾക്കും തുടക്കമായി

കോഴിക്കോട് : പരപ്പിൽ എം.എം സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം മലയാള സാഹിത്യകാരനും കോഴിക്കോടിന്റെ എഴുത്തുകാരനുമായ എൻ.പി ഹാഫിസ് മുഹമ്മദ് നിർവ്വഹിച്ചു.ജൂൺ 19 വായന ദിനത്തോട് കൂടി ആരംഭിക്കുന്ന സ്കൂൾതല വായനമാസ പ്രവർത്തനങ്ങളുടെയും ഉദ്ഘാടന കർമ്മം ഇതോടനുബന്ധിച്ച് നടന്നു. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന്റെ ആവശ്യകതയും വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതിന് സ്കൂൾ ലൈബ്രറിയുടെ സഹായം അത്യാവശ്യമാണെന്നും ആഫിസ് മുഹമ്മദ് ഉദ്ഘാടന പ്രസംഗത്തിലൂടെ പറഞ്ഞു. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് എഴുത്തുകാരനും നിരൂപകനുമായ ടി.കെ അസീസാണ്.ഡിജിറ്റൽ കാലഘട്ടത്തിലെ വായനയെക്കുറിച്ച് പറയുന്നതോടൊപ്പം ഗ്രന്ഥശാല സ്ഥാപകൻ പി.എൻ പണിക്കരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ടി.കെ.എ അസീസ് എഡിറ്റ് ചെയ്ത "അതിജീവനത്തിന്റെ പ്രഭാഷണങ്ങൾ" എന്ന പുസ്തകവും, പി വി ഹസീബ് റഹ്മാൻ എഡിറ്റ് ചെയ്ത "പ്രശസ്ത കവി പി.എച്ച് അബ്ദുള്ളയുടെ ജീവചരിത്രവും സ്കൂൾ ലൈബ്രറിക്ക് കൈമാറി". സ്കൂൾ മാനേജ്മെൻറ്,എം.ഇ.എ പ്രസിഡൻറ് പി.എസ് അസ്സൻകോയ അധ്യക്ഷനായി.ഡിജിറ്റൽ ലൈബ്രറിയെ സംബന്ധിച്ചുള്ള റിപ്പോർട്ട് ലൈബ്രറി ഇൻ ചാർജ് സി.അർച്ചന അവതരിപ്പിച്ചു.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.റിയാസ് സ്വാഗതം ആശംസിച്ചു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എ മുഹമ്മദ് നന്ദി പറഞ്ഞു.എം.ഇ.എ ജോയിൻ സെക്രട്ടറി പി.വി ഹസ്സൻ കോയ,പി.ടി.എ പ്രസിഡണ്ട് സി.എൻ ഇമ്പിച്ചിക്കോയ ,സ്റ്റാഫ് സെക്രട്ടറി കെ.എം.എ നാസർ, സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സി.സി ഹസ്സൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായി
https://youtube.com/shorts/P-Cy9ofe3eg
തീരദേശ വിദ്യാർത്ഥികൾക്കായി മഴക്കാല ബോധവൽക്കരണം നടത്തി : എം.എം സ്കൗട്ട് യൂണിറ്റ്

കോഴിക്കോട് : തീരദേശ വിദ്യാലയമായ പരപ്പിൽ എം.എം ഹൈസ്കൂളിലെ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളായ രക്ഷിതാക്കൾക്കും അവരുടെ വിദ്യാർഥികൾക്കുമായി "കടൽക്ഷോഭ - മഴക്കെടുതി" വിഷയത്തിൽ ബോധവൽക്കരണം നടത്തി. സ്കൂൾ ഹാളിൽ നടന്ന പരിപാടി ബേപ്പൂർ തീരദേശ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി.രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. കാലവർഷമാരംഭമുണ്ടാകുന്ന കടൽക്ഷോഭ വേളകളിലുണ്ടാകുന്ന കടലിൽ ഇറങ്ങിയുള്ള കുളിയും,മറ്റു വിനോദങ്ങളിൽ ഏർപ്പെടുമ്പോഴെല്ലാം ക്ഷണിച്ചു വരുത്തുന്ന അശ്രദ്ധയും,അപകടവും ജീവന് വലിയ വില നൽകേണ്ടി വരുമെന്നും കേന്ദ്ര-സംസ്ഥാന കാലാവസ്ഥ വകുപ്പിന്റെ കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കുവാൻ തീരദേശ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും മഴക്കെടുതികൾക്കെതിരെയുള്ള ബോധവൽക്കരണ ഉദ്യമങ്ങളിൽ അത്തരം വിദ്യാർത്ഥികൾക്ക് മാതൃകാപരമായ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ സൂചിപ്പിച്ചു. സിവിൽ പോലീസ് ഓഫീസർ കെ പി അരുൺ "മഴക്കാല ജാഗ്രത സെഷന് " നേതൃത്വം നൽകി. സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.എൻ ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ഇ.എ ജോ: സെക്രട്ടറി പി.വി ഹസൻ കോയ,മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ റഷീദ്, പി.ടി.എ വൈസ് പ്രസിഡണ്ട് ആമിനബി,മദർ പി.ടി.എ ചെയർപേഴ്സൺ ആയിഷ മെറീന, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.മുഹമ്മദ്,സീനിയർ അസിസ്റ്റന്റ് ഇ. ഷാജഹാൻ,സ്റ്റാഫ് സെക്രട്ടറി കെ എം അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. സ്കൗട്ട് അധ്യാപകരായ സി.ഷാനവാസ് സ്വാഗതവും കെ.പി മുഹമ്മദ് നജീം നന്ദിയും പറഞ്ഞു.
സംഗീത ദിനം

ജൂൺ 21 ന് ഓഡിറ്റോറിയത്തിൽ വെച്ച് മ്യൂസിക് ക്ലബ് ലോകസംഗീത ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു
https://youtube.com/shorts/BtUbYnPjExI?si=P7RnmStRREmz0e6W
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം


ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സയൻസ് അ അ ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
https://youtube.com/shorts/hKLEYgN2RXo?si=hGXtRQcsP7pt_qmz
വീഡിയോ പ്രദർശനം സംഘടിപ്പിച്ചു
https://youtu.be/3yg8uRw1k6w?si=8yQSGB9nAWJyvuml
https://youtu.be/xipu1kPBYNA?si=50ykx8JE4z_HdJmi

സുംബ ഡാൻസ് സംഘടിപ്പിച്ചു
https://youtube.com/shorts/OJ-WJZt0YVI?si=lO7gZwvTCupl3uKj
JUNE 30 പേ വിഷബാധ ബോധവൽക്കരണ പ്രതിജ്ഞ സ്പെഷ്യൽ അസംബ്ലി

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ക്ലാസ്
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് സൈബർ ഭീഷണികളെക്കുറിച്ചും അതിൽ നിന്ന് ആത്മസംരക്ഷണം കൈവരിക്കാനുള്ള മാർഗങ്ങളെയുംക്കുറിച്ചുള്ള അവബോധം നൽകുന്നതിനായിരുന്നു ഈ ക്ലാസിന്റെ പ്രധാന ഉദ്ദേശം. 2025 ജൂലായ് 2 നായിരുന്നു ക്ലാസ്സ് എടുത്തത് .

കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ബീരജ് സർ ക്ലാസിന് നേതൃത്വം നൽകി. അവർ വളരെ ലളിതവും ആകർഷകവുമായ രീതിയിൽ ക്ലാസ് അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്ക് തങ്ങൾ നേരിട്ട് അനുഭവിച്ച പ്രായോഗിക പ്രശ്നങ്ങളും സംശയങ്ങളും പങ്കുവെക്കാൻ അവസരം ലഭിക്കുകയും അതിന് ലളിതമായ വിശദീകരണങ്ങൾ ലഭിക്കുകയും ചെയ്തു.വിദ്യാർത്ഥികളിൽ നിന്നും ഈ ക്ലാസിന് വലിയ പ്രതികരണമായിരുന്നു
https://youtube.com/shorts/itx-kxU64Y8?si=TPuXNPMMR0WXBYKr
പ്രധാന വിഷയങ്ങൾ:
- സൈബർ ആക്രമണങ്ങളുടെയും ഹാക്കിംഗിന്റെയും രൂപങ്ങൾ
- സോഷ്യൽ മീഡിയയിൽ സുരക്ഷിതമായി ഇടപെടാനുള്ള മാർഗങ്ങൾ
- പാസ്‌വേഡിന്റെ സുരക്ഷിതത്വം
- ഫിഷിങ് ഇമെയിലുകളും അതിനുള്ള പ്രതിരോധ മാർഗങ്ങളും
- ലൈസൻസില്ലാത്ത സോഫ്റ്റ്വെയറുകളുടെ അപകടങ്ങൾ
SPC ജൂനിയർ ബാച്ച് ഉദ്ഘാടനം


JULY 5 BASHEER DAY

https://youtu.be/sLiWsKocJUg?si=uzjy7t23izt-XMgu
https://youtube.com/shorts/RO2Hj3FFJvw?si=xS04v5Uw5F0Ju8M8

