ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ജൂനിയർ റെഡ് ക്രോസ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്ടേഴ്‌സ് ദിനാചരണം


കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്ടേഴ്‌സ് ദിനം സമുചിതമായി ആചരിച്ചു. സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലപ്പെട്ട സേവനങ്ങളെ സ്മരിച്ചുകൊണ്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് കൺവീനർ രമ്യ മോൾ പി നേതൃത്വം നൽകി. ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്ന വിവിധ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.