STEM CAMP

അവധിക്കാല പ്രവർത്തനങ്ങൾ -സ്കൂൾ തലം

 
STEM CAMP 2025

STEM CAMP -2025

Science, Technology, Engineering, Mathematics എന്നീ വിഷയങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് VII, VIII,IX ക്ലാസുകളിലെ പെൺകുട്ടികൾക്ക് മാത്രമായി അവധിക്കാലത്ത് നൽകിയ 7 ദിവസത്തെ ക്യാമ്പാണ് STEM. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന 26 കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്.നമ്മുടെ ചുറ്റുപാടും അനുഭവപ്പെടുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാൽ കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുക. 6 ദിവസത്തെ ക്യാമ്പിൽ അവർ നേടിയെടുത്ത അറിവുകളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനമായിര‍ുന്നു 7-ാം ദിവസം. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി.