ഉള്ളടക്കത്തിലേക്ക് പോവുക

സി. എം. എസ്. എൽ. പി. എസ്. തൃശ്ശൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

സി.എം.എസ്. എൽ .പി .സ്കൂൾ തൃശ്ശൂർ നഗരത്തിന്റെ നടുവിലായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ചർച്ച മിഷൻ സൊസൈറ്റിയുടെ മിഷനറി സംഘം 1883 സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ 138 വർഷം പ്രായമായ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. 1883 മെയ്‌ മാസത്തിൽ ചർച്ച് മിഷൻ സൊസൈറ്റി ആണ് വിദ്യാലയം സ്ഥാപിച്ചത്. തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നിലനിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്. സ്കൂളിന്റെ അങ്കണം ധാരാളം തണൽ വിരിക്കുന്ന മരങ്ങളാൽ മനോഹരമാണ്. വിശാലമായ കളിസ്ഥലവും ലൈബ്രറിയും സ്കൂളിന്റെ പ്രത്യേകതകളിൽ ഒന്നാണ്. അബാക്കസ് ഫുട്ബോൾ കരാട്ടെ എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്.