അതിജീവനം

കൊറോണ കാലത്ത് ആദ്യം ഒന്നും മനസിലായില്ല. ആരും പുറത്തിറങ്ങാതായി. എല്ലാവരും വീടിനുള്ളിൽ തന്നെ. അച്ഛനെന്നും വാർത്ത കാണും. ഞാനും കൂടെയിരിക്കും. കാര്യത്തിന്റെ ഗൗരവം എനിക്ക് മനസിലായി. ഹാൻഡ്‌വാഷിന്റെ ഉപയോഗം എന്താണെന്നും. വെറുതെ ഇരുന്നു കുമിളകൾ ഉണ്ടാക്കി തീർക്കാനും പഠിച്ചു. ബോറടി മാറ്റാനായി പഴയ കുപ്പികൾ ഉപയോഗിച്ചു ചെടികൾ നട്ടു. വീട് വൃത്തിയാക്കിയപ്പോഴാണ് മനസിലായത് വീടിന് ഇത്രയും ഭംഗി ഉണ്ടായിരിന്നു എന്ന്. സ്കൂൾ കാലത്ത് സ്കൂൾവിട്ടുവന്നാൽ ട്യൂഷന് പോകും. അമ്മയെ കാണാൻ കിട്ടുന്ന സമയം ചുരുക്കമാണ്. ഇപ്പോൾ 24 മണിക്കൂറും അമ്മയുടെയും അച്ഛന്റെയും കൂടെയാണ്. സമയം പോകാത്തതുകൊണ്ട് ഇപ്പോൾ പൂക്കൾ വിരിയുന്നത് നോക്കിനിൽക്കുകയാണ് പതിവ്. എന്റെ അധ്യാപകരെയും കൂട്ടുകാരെയും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. വഴിക്ക് വെച്ച് ഒരു നായയെ കിട്ടി അതിനെ പരിപാലിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലുള്ള മൃഗങ്ങൾക്കെല്ലാം ഞാൻ പേരിട്ടു കളിക്കാറുണ്ട്. ഇനിയും പല പല അബദ്ധങ്ങളും നല്ലകാര്യങ്ങളും ചെയ്ത് കൊറോണകാലം സന്തോഷമാക്കാനാണ് എന്റെ ആഗ്രഹം. ഒരുമീറ്റർ ഇടവിട്ട് ഒത്തുചേർന്നു അതിജീവിക്കാം കരുതലോടെ ഈ മഹാമാരിയെ..........

ആദിത്യകൃഷ്ണ. എൻ
7.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം