ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂൾ മാനേജർ റവ. ഫാ. മാർട്ടിൻ കിഴക്കേ തലയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേഷ് കെ പി ഉദ്ഘാടനകർമ്മം നിർവഹിച്ചു.നവാഗതർക്ക് സമ്മാനങ്ങളും മുഴുവൻ കുട്ടികൾക്കും പായസ വിതരണവും ഉണ്ടായിരുന്നു. ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഒന്നാം ദിനം ക്ലാസ് തലത്തിൽ ലഹരിക്കെതിരെയുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി.

രണ്ടാം ദിനം ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മോക്ക്ഡ്രിൽ തുടങ്ങിയവ നടത്തി.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂളിൽ ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേഷ് കെ പി ഉദ്ഘാടനകർമ്മം നിർവഹിച്ചു കൃഷി ഓഫീസർ ശ്രീ ശരത് ആശംസകൾ നേർന്നു അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോസഫ് ഒരപ്പാംകുഴിമറ്റത്തിൽ സന്ദേശം നൽകി. വിവിധ പ്രവർത്തനങ്ങളും നടന്നു.

മൂന്നാം ദിനം ശുചിത്വത്തെ കുറിച്ചുള്ള ക്ലാസുകൾ എടുത്തു. നാലാം ദിനം പൊതു ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രവർത്തനങ്ങൾ സെമിനാറുകൾ സംഘടിപ്പിച്ചു ചർച്ച ചിത്രരചന- പോഷകാഹാരങ്ങൾ സുമ്പാ ഡാൻസ് പരിശീലനം എന്നിവ നടത്തി. അഞ്ചാം ദിനം ഡിജിറ്റൽ അച്ചടക്കം, മൊബൈൽ ഉപയോഗം ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തിൽ ക്ലാസ് തല ചർച്ച ക്രോഡീകരണം എന്നിവ നടത്തി.

  • ആറാം ദിനം- പൊതുമുതൽ സംരക്ഷണം- പൊതുമുതൽ എന്തൊക്കെ? സംരക്ഷണം എങ്ങനെ?ചർച്ച- ക്രോഡീകരണം.
  • ഏഴാം ദിനം- പരസ്പര സഹകരണം- അനുഭവവിവരണം- ചർച്ച ക്രോഡീകരണം.
  • എട്ടാം ദിനം -എല്ലാ ക്ലാസുകളിലും കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾ ഒന്നുകൂടി ഓർമിപ്പിച്ചു ക്രോഡീകരിച്ചു.
  • സ്കൂൾതല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം നടത്തി.വിജയികളെ പ്രഖ്യാപിച്ചു.
  • വായനാദിനം ആചരിച്ചു അസംബ്ലി നടത്തി പി എൻ പണിക്കർ അനുസ്മരണം നടത്തി പ്രതിജ്ഞ ചൊല്ലി വായന മത്സരം ക്വിസ് എന്നിവ നടത്തി.
  • വായന വാരാചരണത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി.
  • ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.
  • ലഹരി വിരുദ്ധ ദിനാചരണം നടത്തി.
  • ദേശീയ വൈദ്യുതി സുരക്ഷാ വാരത്തോടനുബന്ധിച്ച് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ ശ്രീ ബേസിൽ കുട്ടികൾക്കായി ക്ലാസ് എടുത്തു.
  • പിടിഎ ജനറൽബോഡി നടത്തി. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ക്ലാസ് പിടിഎ നടത്തി.
  • ബഷീർ അനുസ്മരണം നടത്തി. ക്വിസ്, ഛായ ചിത്രരചന എന്നിവ സംഘടിപ്പിച്ചു.
  • ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. ക്വിസ് പോസ്റ്റർ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
  • സ്കൂൾ കലോത്സവം നടത്തി.
  • ജീനിയസ് ടോപ് ഇംഗ്ലീഷ് സ്പീച് കോമ്പറ്റീഷൻ നടത്തി വിജയികളെ കണ്ടെത്തി.
  • വാങ്ങ്മയം ഭാഷ പ്രതിഭാ നിർണയ പരീക്ഷ നടത്തി.
  • ചാന്ദ്രദിനത്തോടനുബന്ധിച്ച് സന്ദേശം വീഡിയോ പ്രദർശനം പോസ്റ്റർ ക്വിസ് പതിപ്പ് എന്നിവ നടത്തി.
  • സ്കൂൾതല പ്രവർത്തി പരിചയമേള നടത്തി.
  • സ്കൂൾതല ഇലക്ഷൻ നടത്തി സ്കൂൾ ലീഡറായി മുഹമ്മദ് ആദിൽ പി, സെക്രട്ടറിയായി ജോവന്ന മരിയ, ഡെപ്യൂട്ടി ലീഡറായി എൽവിസ് തോമസ് നിതീഷ്,ജോയിന്റ് സെക്രട്ടറി ആയി അനശ്വര കെ എസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
  • അബ്ദുൽ കലാം അനുസ്മരണം നടത്തി കുട്ടികൾക്കായി ഉപന്യാസമത്സരം സംഘടിപ്പിച്ചു.
  • സ്കൂൾതല വാങ്മയം ഭാഷാ പ്രതിഭാ നിർണയ പരീക്ഷ നടത്തി 38 കുട്ടികൾ പങ്കെടുത്തു.
  • സ്കൂൾതല സയൻസ് ഫെസ്റ്റ് നടത്തി.
  • ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സന്ദേശം, ക്വിസ്, പോസ്റ്റർ രചന, സഡാക്കോ കൊക്ക് നിർമ്മാണം തുടങ്ങിയവ നടത്തി.
  • "സൗഹൃദത്തിന് തണലേകാൻ ചങ്ങാതിക്ക് ഒരു തൈ"- പരിപാടിയുടെ ഭാഗമായി കുട്ടികൾ തൈകൾ കൊണ്ടുവരികയും കൈമാറുകയും ചെയ്തു.
  • രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ കിഴക്കേതലക്കൽ പതാകയുയർത്തി സന്ദേശം നൽകി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി പായസവിതരണവും ഉണ്ടായിരുന്നു.
  • ഇക്കോ ക്ലബ്ബ് മിഷൻ ലൈഫ് 2025 പ്രവർത്തനമായ 'ഏക് പേഡ് മാ കേ നാം' 'ഒരു വൃക്ഷം അമ്മയുടെ പേരിൽ' എന്ന പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ അമ്മയോടൊപ്പം ചെടിനട്ട് ഫോട്ടോയെടുത്ത് കുട്ടികൾ ക്ലാസ് ടീച്ചറിന് അയച്ചു കൊടുത്തു.
  • വിപുലമായ ഓണാഘോഷം നടത്തി. മാവേലി, മലയാളി മങ്ക, ഓണക്കളികൾ, ഓണപ്പാട്ട് മത്സരങ്ങൾ നടത്തി.
  • പിടിഎയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് കേക്ക് മുറിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
  • സ്പെഷ്യൽ ഇംഗ്ലീഷ് ട്രെയിനിങ് ആരംഭിച്ചു.
  • ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഭൂമിക്കൊരു കുട നിർമ്മാണ മത്സരം പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു സന്ദേശം നൽകി.
  • സെന്റ് ജോസഫ് യുപി സ്കൂൾ കുന്നോത്ത് വച്ച് നടന്ന പുതിയ ദ്വദിന ദ്വിതീയ സോപാൻ ക്യാമ്പിലും പരീക്ഷയിലും 17 സ്കൗട്ടുകളും 9 ഗൈഡുകളും പങ്കെടുത്തു.
  • ഇരിട്ടി ഉപജില്ല കലോത്സവത്തിന് ശേഖരിച്ച ഭക്ഷ്യവിഭവങ്ങളും 3000 രൂപയും ഭക്ഷണ കമ്മിറ്റിക്ക് കൈമാറി.
  • എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ് കോമ്പറ്റീഷനും യുപി കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനും എൻഡിങ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന വിഷയത്തിൽ നടത്തി.
  • ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. റാലി നടത്തി. ചാച്ചാജി പ്രച്ഛന്ന വേഷം, ക്വിസ്, പ്രസംഗം, തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. കുട്ടികൾക്കായി ഫ്രൈഡ് റൈസ് ആൻഡ് ഗോപി മഞ്ചൂരിയൻ വിതരണം നടത്തി. കരാട്ടെ പ്രദർശനവും ഉണ്ടായിരുന്നു. കളർ ഇന്ത്യ വിജയികളെ ആദരിച്ചു.
  • ക്ലാസ് പിടിഎയും ജനറൽബോഡിയും രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ ബെസ്റ്റ് ടീച്ചർ അവാർഡ് നേടിയ ശ്രീ ആന്റോ സി എൽ ക്ലാസ് നയിച്ചു.
  • എൽപി വിഭാഗം പഠനയാത്ര സംഘടിപ്പിച്ചു. പഴശ്ശി ഡാം, പറശ്ശിനിക്കടവ് ബോട്ടിംഗ്, സ്നേക്ക് പാർക്ക്, ദീപിക പ്രസ്സ്, സെന്റ് ആൻഞ്ചലോ ഫോർട്ട്, പയ്യാമ്പലം ബീച്ച് പാർക്ക്, ബീച്ച്,എയർപോർട്ട് എന്നിവിടങ്ങളിൽ സന്ദർശിച്ചു.55 കുട്ടികൾ പങ്കെടുത്തു.
  • എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ പെൻസിൽ ഡ്രോയിങ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.