ജി.എച്ച്.എസ്.എസ് മംഗൽപാടി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സാവത്തിന്റെ സ്കൂൾതല ഉദ്ഘടാനം 2-06-2025 തിങ്കളാഴ്ച ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആയ ശ്രി നൗഷാദ് കെ പി നിർവ്വഹിച്ചു. പുതിയ അധ്യയനവർഷം കുട്ടികൾക്ക് ആവേശത്തോടെ ആരംഭിക്കാനായി വിദ്യാലയം മുഴുവൻ സന്നദ്ധരായി. അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികൾക്ക് ഒരു സന്തോഷപരമായ ആദ്യദിനം ഒരുക്കി.

പരിസ്ഥിതി ദിനാചരണം 2025

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്

സമഗ്രപരിപോഷണ പരിപാടിയുടെ ഭാഗമായി സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ് എസ് മംഗല്പാടിയിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് 04-06-2025 ബുധനാഴ്‌ച സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട കാസർഗോഡ് ഡി ഡി ഇ മധുസൂദനൻ ടി. വി ഈ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രധാന അഥിതികളായി കുമ്പള എക്സൈസ് ഓഫീസർമാരായ പ്രജിത്. പി, രാഹുൽ എന്നിവർ പങ്കെടുത്തു.

ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ നൗഷാദ്. കെ. പി അധ്യക്ഷനായി. മുഖ്യാധിതികൾ ലഹരിമരുന്നുകളുടെ ദുഷ്പ്രഭാവങ്ങൾ വിശദീകരിച്ചു. വിദ്യാർത്ഥികളോട് സ്വാഭാവിക ജീവിതം നയിക്കാൻ ആഹ്വാനം ചെയ്തു.

ഈ പരിപാടിയിൽ സ്റ്റാഫ് സെക്രെട്ടറി ഷൈജു. വി. വി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീമതി നസീമ അവർകൾ സംസാരിച്ചു. സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ മാസ്റ്റർ ദിനേശ്. കെ നന്ദി രേഖപ്പെടുത്തി. വിമുക്തി ക്ലബ്ബിന്റെ കോർഡിനേറ്റർസ് ആയ ഗീത മരക്കിനി, വിബിന ബാലൻ വി. വി എന്നിവർ ഈ പരിപാടി നല്ലരീതിയിൽ സംഘടിപ്പിച്ചു.

വായന ദിനം 2025ജൂൺ 19

ദേശീയ വായനാദിനം. വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ട് തന്നെ വാക്കുകൾ ഇഴ ചേർത്തുവച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിനു തുല്യമാണ്. സ്കൂൾ അസ്സംബ്ലിയിൽ വായനാദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഹെഡ്മിസ്ട്രസ് സംസാരിച്ചു. തുടർന്ന് കുട്ടികൾ വായനാദിന പ്രതിജ്ഞയെടുത്തു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കുകയും ക്വിസ് കോംപറ്റീഷൻ, വായനാമത്സരം എന്നിവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുകയും ചെയ്തു.