നമ്മുടെ ഭൂമി


മാനത്തുണ്ടൊരു പൂന്തോണി
നക്ഷത്രങ്ങൾ കളിയാടീടും പൂന്തോണി
നമ്മുടെ മാമൻ പൂന്തോണി
അമ്പിളി മാമൻ പൂന്തോണി

കാട്ടിലുണ്ടൊരു മയിലമ്മ
നൃത്തം ചെയ്യും മയിലമ്മ
പീലി വിടർത്തും മയിലമ്മ
നമ്മുടെ സ്വന്തം മയിലമ്മ

കാട്ടിലുണ്ടൊരു ശബ്ദം
കുയിലമ്മയ്ക്കൊരു ശബ്ദം
കൂകൂ എന്നൊരു ശബ്ദം
എത്ര മനോഹരമീ ശബ്ദം

മുറ്റത്തുണ്ടൊരു കായൽ
കളകളമൊഴുകും കായൽ
കരീമീൻ നീന്തും കായൽ
നാടിൻ സ്വന്ത‍ം കായൽ

 

shiju
3 ജി.എൽ.പി.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത