ഉള്ളടക്കത്തിലേക്ക് പോവുക

സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 2025

പ്രവേശനോത്സവം

പ്രവേശനോത്സവം

അവധിക്കാല ആഘോഷങ്ങളോട് വിടപറ ഞ്ഞ് പുതിയ അധ്യയന വർ ഷത്തിൽ കുട്ടികൾ തിരികെ വിദ്യാലയത്തിലെത്തി. ജൂൺ രണ്ടാം തീയതി രാവി ലെ പത്തുമണിക്ക് പ്രവേശ നോത്സവ പരിപാടികൾ ആ രംഭിച്ചു. ഭാരതീയ സേവക് സമാജ് അഖിലേന്ത്യാ ചെയ ർമാൻ ഡോ.ബി എസ് ബാല ചന്ദ്രൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാ ടന പ്രസംഗത്തിൽ ജീവിത മാകണം ലഹരി എന്ന വലി യ സന്ദേശത്തോടൊപ്പം സാ ഹിത്യ മേഖലയിൽ പ്രാവി ണ്യം തെളിയിക്കുന്ന വിദ്യാർ ത്ഥികൾക്ക് അവാർഡ് പ്രഖ്യാപിക്കുകയും ചെയ് തു. പി ടി എ പ്രസിഡന്റ് ശ്രീ വിൻസന്റ് സാമുവേൽ അധ്യ ക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പാൾ ശ്രീമ തി. പുഷ്പിത ബി അതിഥി കളെ സ്വാഗതം ചെയ്തു സംസാരിച്ചു. മാനേജ്‌മെന്റ് പ്രതിനിധി ലഫ്.കേണൽ. ജോഷ്വ ഡേവിഡ്,സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി. മീര എം എസ്,  സ്‌കൂൾ എസ് എം സി ചെയർമാൻ ഡോ. ജോർജ്ജ് പെരേര, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ. അരുൺ കുമാർ, സീനിയർ അസിസ്റ്റന്റ് നിത്യ ആർ  എന്നിവർ ആശംസ അറി യിച്ചു. പൂർവ്വ വിദ്യാർത്ഥിയും സാമൂഹ്യ പ്രവർത്തകനു മായ ശ്രീ. വിനയചന്ദ്രൻ നായ രെ ആദരിക്കുകയും എസ് എസ്  എൽ സി പരീക്ഷ യിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സുവൻ ആർ പ്രദീപിനെ അനുമോ ദിക്കുകയും ചെയ്തു. പുതുതായി സ്‌കൂളിൽ പ്ര വേശനം നേടിയ എല്ലാ വിദ്യാ ർത്ഥികൾക്കും പഠനോപക രണങ്ങൾ വിതരണം ചെ യ്തു. ശ്രീമതി. ബീന ജോസ ഫ്‌ കൃതജ്ഞത രേഖപ്പെ ടുത്തി.

പരിസ്ഥിതിദിനം

പരിസ്ഥിതിദിനം
പരിസ്ഥിതിദിനം.01

പ്രകൃതി സംരക്ഷണം നമ്മുടെ ജീവിതചര്യയാക്കണമെന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കുളിലെ പരിസ്ഥിതിദിനം ഉദ്‌ഘാടനം ചെയ്യ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. ജൂൺ അഞ്ചാം തീയതി രാവിലെ സംഘടിപ്പിച്ച അസംബ്ലിയിൽ പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു. സിനിമ സീരിയൽ താരം ജോബി മുഖ്യാതിഥി ആയിരുന്നു. സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസി യേഷൻ എന്നീ സംഘടനകൾ പരിസ്ഥിതി ദിനാഘോഷത്തിൽ സ്കുളിനൊപ്പം പങ്കു ചേർന്നു. വൃക്ഷതൈ നടീൽ, വൃക്ഷതൈ വിതരണം, പോസ്റ്റർ രചന, പരിസര ശുചീകരണം, ക്വിസ് മത്സരം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.



വായന മാസാചരണം

വായന മാസാചരണം

കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണ ത്തിന്റെയും വിദ്യാരംഗം,  വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടത്തി. സാഹിത്യകാരനും സി മാറ്റ് കേരള റിസർച്ച് ഓഫീസറുമായ ഡോ. സോണി പൂമണി പരിപാടി ഉദ്ഘാ ടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പുഷ്പിത ബി സ്വാഗതം അറിയിച്ചു. എസ് എം സി ചെയർ മാൻ ഡോ. ജോർജ്ജ് പെരേര, പി ടി എ പ്രസിഡന്റ് വിൻസന്റ് സാമുവേൽ,  സീനിയർ അസിസ്റ്റന്റ് നിത്യ ആർ,  പ്രോഗ്രാം കൺവീനർ  ജയരാജ് വി റ്റി എന്നിവർ സംസാരിച്ചു. വായന മാസാചരണ ത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് കുട്ടികൾക്കായി നടത്തപ്പെടുന്നത്.

അന്തർദേശീയ യോഗാ ദിനം

ജൂൺ 21 അന്തർദേശീയ യോഗാ ദിനം ആചരിച്ചു. സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീ ലനം നൽകി. വിദ്യാർത്ഥികളുടെ കായിക ക്ഷ മത വളർത്തുവാനും ആരോഗ്യപരിപാലന ത്തിനും യോഗ ദിനചര്യയാക്കുവാൻ വിദ്യാർ ത്ഥികൾക്ക് നിർദേശം നൽകി.

ലഹരിവിരുദ്ധ ദിനം SAHSS

ലഹരിവിരുദ്ധ ദിനം

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോട നുബന്ധിച്ച് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. വിക്ടേഴ്‌സ് ചാനലിൽ നടത്തിയ പരിപാടിയുടെ തത്സമയ ദൃശ്യങ്ങളാണ് സ്മാർട്ട് ക്ലാസ്സിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചത്. പരിപാടിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുപറഞ്ഞു. അതിനോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് മത്സരം, അസംബ്ലി തുടക്കിയ പരിപാടികൾ നടത്തി.

ജൂലൈ 2025

ബഷീർദിനാചരണം

മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ച് ബഷീർദിനം ആചരിച്ചു. വിദ്യാ രംഗം കലാസാഹിത്യവേദി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരം, ഡോക്യൂമെന്ററി പ്രദർശനം , മാഗസിൻ നിർമ്മാണം , ബഷീർ കഥാപാത്രങ്ങളുടെ കാർട്ടൂൺ രചന എന്നീ പരിപാടികളും സംഘടിപ്പിച്ചു. ദിനാചരണവു മായി ബന്ധപെട്ടു നടത്തിയ അസം ബ്ലിയിൽ മത്സര വിജയികൾ ക്കുള്ള സമ്മാന ങ്ങൾ വിതരണം ചെയ്തു. ഒപ്പം ബഷീർ കൃതികളുടെ ശേഖര ണം പ്രത്യേക പരിപാടിയായി നടത്തിവരുന്നു.




ജൂലൈ 21 ചന്ദ്രദിനം

ചന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ദിവസത്തിന്റെ സ്മരണപുതുക്കലായി കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ ചന്ദ്രദിനം ആഘോഷിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരി പാടിയുടെ ഭാഗമായി പ്രത്യേക അസംബ്ലി, ക്വിസ് മത്സരം, ചിത്ര രചനാ മത്സരം, വിഡിയോ പ്രദർശനം എന്നിവ ഒരുക്കി. കുട്ടികൾ തയാറാക്കിയ റോക്കറ്റ് മാതൃകകൾ അസംബ്ലിയിൽ പ്രദ ർശിപ്പിച്ചു. കുട്ടികൾ തയാറാക്കിയ ചാന്ദ്രദിന പതിപ്പ് 'ചന്ദ്രായനം' പ്രകാശനം ചെയ്തു. സയൻസ് ക്ലബ്ബ് കോ ഓർഡിനേറ്റർമാരായ അധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രേംചന്ദ് ദിനം

പ്രേംചന്ദ് ദിനം

ഭാരതീയ ഹിന്ദി സാഹിത്യ കാരനായ പ്രേംചന്ദിന്റെ സ്മരണ പുതുക്കി പ്രേംചന്ദ് ദിനം ആചരിച്ചു. സമാനത കളില്ലാത്ത കൃതികളിലൂടെ ഭാരതീയ സാഹിത്യത്തെ പ്രൗഢമാക്കിയ എഴു ത്തുകാരൻ എന്ന നിലയിൽ അനുസ്മ രിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾ ലോക സാഹിത്യത്തിൽ ഇടംപിടിച്ചു. പ്രേംചന്ദ് ദിനവുമായി ബന്ധപെട്ടു നടത്തിയ പ്രത്യേക അസംബ്ലിയിൽ അനുസ്മരണ ത്തോടൊപ്പം അദ്ദേഹത്തിന്റെ കൃതികളെ പരിചയപ്പെടുത്തി. പ്രേംചന്ദിന്റെ ലഘു ജീവചരിത്രം വിദ്യാർഥികൾ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ വിവിധ ചിത്രങ്ങളും കൃതികളും അടങ്ങിയ ചിത്ര പ്രദർശനവും നടത്തപ്പെട്ടു.

നീറുന്ന ഓർമയായി വയനാട്

നീറുന്ന ഓർമയായി വയനാട്

കേരളത്തെ കണ്ണീരിലാഴ്‌ത്തിയ വയനാട് ദുരന്തം നടന്നിട്ട് ഒരുവർഷം പൂർത്തിയായി. രാത്രിയുടെ മറവിൽ പെയ്തിറങ്ങിയ മഴയിൽനിന്നും ഉണ്ടായ ഉരുൾപൊട്ടലിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. വിദ്യാലയ മുറ്റത്ത് കളിച്ചുനടന്ന കുഞ്ഞുങ്ങളും അവരുടെ വിദ്യാലയവും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും കണ്ണീരായി മാറി. ദുരന്തത്തിന് ഇന്നേക്ക് ഒരുവർഷം പിന്നിടുമ്പോൾ കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളും ആ ദുഃഖത്തിൽ പങ്കുചേർന്നു. അന്നേദിവസം നടന്ന പ്രത്യേക അസംബ്ലിയിൽ ദുരന്ത സ്മരണയിൽ മൗനാചരണം നടത്തി. മരണപ്പെട്ട ജീവനുകൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.

കാർഷിക സർവകലാശാല സന്ദർശിച്ചു

കാർഷിക സർവകലാശാല

കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ വെള്ളായണി കാർഷിക സർവകലാശാല സന്ദർശിച്ചു. കൃഷിപാ ഠങ്ങൾ പഠിക്കുവാനും അതിലൂടെ വിദ്യാലയത്തിലും വീടുകളിലും കൃഷി ത്തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം നടത്തിയത്. വെള്ളായണി കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രഫസറായ ശ്രീമതി. രേഖ വിദ്യാർത്ഥികൾക്ക് പുതിയ കൃഷിരീതികളെക്കുറിച്ച് ക്ലാസ് എടുത്തു. കാർഷിക ക്ലബ്ബ് കോ ഓർഡിനേറ്റർമാരായ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുപത്തിയഞ്ച് പേരടങ്ങുന്ന അംഗങ്ങളാണ് സന്ദർശനം നടത്തിയത്. സ്‌കൂളിലെ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനാവശ്യമായ വിത്തുകളും വളവും നൽകുകയും വേണ്ട നിർദേശങ്ങൾ വിദ്യാർത്ഥികളെ അറിയിക്കുകയും ചെയ്തു. കാർഷിക സർവ്വകലാശാലയിലേക്കുള്ള സന്ദർശനം കുട്ടികൾക്ക് പുതിയ അനുഭവമായി മാറി.

ഓഗസ്റ്റ് 2025

സത്യപ്രതിജ്ഞ നടത്തി

സത്യപ്രതിജ്ഞ

2025-2026 അധ്യയന വർഷത്തിൽ നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയികളായവരുടെ സത്യപ്രതിജ്ഞ നടത്തി. സ്കൂൾ ലീഡർ, ഡെപ്യുട്ടി ലീഡർ, ക്ലാസ് ലീഡേഴ്‌സ് എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. ഓരോ ലീഡർമാർക്കും പ്രത്യേക വകുപ്പുകൾ നൽകി സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്തുവരുന്നു. ഇതിലൂടെ വിദ്യാർഥികൾ ജനാധിപത്യ രീതികൾ മനസിലാക്കുന്നതിനും പൗരബോധം ഉൾകൊള്ളുന്നതിനും പ്രാപ്തരാക്കുന്നു.

വൈസ്മെൻ ട്രോഫി

വൈസ്മെൻ ട്രോഫി

വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ സോൺ 1 ഡിസ്ട്രിക്ട് 2ൽ ദ വേൾഡ് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ പ്രോജക്റ്റിൻ്റെ ഭാഗമായി എൽ ആർ ഡി ഇ വൈസ്മെന്റ് സാം മോസസ്  പ്രഖ്യാപിച്ച റോളിംഗ് ട്രോഫി ഈ വർഷത്തെ ജേതാക്കളായ  കവടിയാർ സാൽവേഷൻ ആർമി സ്കൂളിന് ലഭിച്ചു. ഡിസ്ട്രിക്ട് ഗവർണർ വൈസ്മെൻ മനോജ് ബി ആർ സ്കൂൾ എച്ച് എം  പുഷ്പിത ബി യ്ക്ക് ട്രോഫി കൈമാറി. ചടങ്ങിൽ എല്ലാ വിഷയത്തിനും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി ആയുഷ് എസ് നായർക്ക് ക്യാഷ് അവാർഡും വിതരണം ചെയ്തു. അക്കാദമിക വർഷത്തിൽ മികച്ച അധ്യയനം നടത്തുകയും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയങ്ങൾക്കാണ് പുരസ്കാരം നൽകി വരുന്നത്. ചടങ്ങിൽ പുഷ്പിതാ ബി, സാം മോസസ്, മനോജ് ബി ആർ, ജോസ് എബ്രഹാം, ജോർജ് പെരേര, സോജാ സി മനോജ്, അരുൺകുമാർ, ബീന ജോസഫ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കുചേർന്നു

ക്യാപ്റ്റന്മാരുടെ സ്ഥാനാരോഹണം

ക്യാപ്റ്റന്മാരുടെ സ്ഥാനാരോഹണം

വിദ്യാർത്ഥികളുടെ സർഗ്ഗഭാവനകളുടെ സമഗ്രവികസനം സാധ്യമാക്കുന്നതിനു പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികളെ നാല് ഗ്രുപ്പുകളായി തിരിച്ചു. റെഡ് ആർമി, ഗ്രീൻ ആർമി, ബ്ലൂ ആർമി, യെലോ ആർമി എന്നിങ്ങനെ പേരുകൾ നൽകി ഓരോ ഗ്രൂപ്പിനും ക്യാപ്റ്റൻ വൈസ് ക്യാപ്റ്റൻ എന്നിവരെ തെരഞ്ഞെടുത്തു. അവരുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു.


ചിത്രപ്രദർശനം

ചിത്രപ്രദർശനം

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രപ്രദർശനം നടത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ റെജി ചന്ദ്രന്റെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. വന്യജീവികളുടെയും പ്രത്യേക തുമ്പികളുടെയും ചിത്രങ്ങൾ വിദ്യാർത്ഥികളിൽ കൗതുകമുണർത്തി.



പെയിന്റിങ് മത്സരം

പെയിന്റിങ് മത്സരം

വിദ്യാർത്ഥികളിൽ സർഗ്ഗവാസന വളർത്തുന്നതിന്റെ ഭാഗമായി ദീപിക ദിനപത്രം നടത്തിയ പെയിന്റിങ് മത്സരത്തിൽ വിദ്യാർഥികൾ പങ്കെടുത്തു. യു.പി , ഹൈസ്‌കൂൾ വിഭാഗങ്ങളിൽനിന്നായി അൻപത്തിരണ്ട് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയികളായ ആദ്യ മുന്ന് സ്ഥാനക്കാർക്ക് മെമെന്റോയും സർട്ടിഫിക്കറ്റും നൽകി.

ഹിരോഷിമ , നാഗസാക്കി ദിനം

ഹിരോഷിമ , നാഗസാക്കി ദിനം
ഹിരോഷിമ , നാഗസാക്കി ദിനം

യുദ്ധത്തിന്റെ  ഭീകരതയെയും പരിണിത ഫലങ്ങളെയും കുറിച്ച്  വിദ്യാർത്ഥികളെ ബോധ്യപെടുത്തുന്നതിന്റെ ഭാഗമായി ഹിരോഷിമ , നാഗസാക്കി ദിനം ആചരിച്ചു. വരും തലമുറ സ്നേഹവും സാഹോദര്യവും ഉള്ളവരായി മാറുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും ദിനാചരണം ലക്ഷ്യം വയ്ക്കുന്നു. ഇതിന്റെ ഭാഗമായി ഹിരോഷിമ നൃത്തം, പോസ്റ്റർ രചന, സഡാക്കോ നിർമാണം , അസ്സംബ്ലി എന്നിവ നടത്തി.




സെപ്റ്റംബർ

ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണമെന്റ്

ഇന്റർ ഹൗസ് ഫുട്ബോൾ_43042

കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ആവേശകരമായ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണമെന്റിൽ റെഡ് ആർമി ജേതാക്കളായി. ഫൈനലിൽ ശക്ത രായ യെല്ലോ  ആർമിയെയാ ണ് റെഡ് ആർമി പരാജയ പ്പെടുത്തിയത്. സ്‌കൂൾ മൈ താനത്ത് നടന്ന ഫൈനൽ മത്സരം ഉദ്വേഗഭരിത മായിരുന്നു. നിശ്ചിത സമയ ത്തും അധികസമയത്തും ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ ത്തുട ർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗ ട്ടിൽ മികച്ച പ്രകടനം കാഴ്ച വെച്ച റെഡ് ആർമി എതിരില്ലാത്ത മൂന്ന് ഗോളു കൾക്ക് കിരീടം സ്വന്തമാ ക്കി.ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ , മുൻ ഹെഡ്മാസ്റ്റർ എന്നിവർ ചേർന്ന്  വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ഫുട്ബോളിന്റെ ആവേശം നിറഞ്ഞ ഇന്റർ ഹൗസ് മത്സരം വിദ്യാർത്ഥികൾക്ക് കായികക്ഷ മതയുടെയും ടീം വർക്കിന ്റെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. ടീമംഗങ്ങളെയും വിജയിക ളെയും വൈസ് പ്രിൻസിപ്പൽ അഭിനന്ദിച്ചു.

സ്‌കൂൾ കലോത്സവം 2025

സ്‌കൂൾ കലോത്സവം 2025

നഗരത്തി ലെ പ്രമുഖ വിദ്യാലയമായ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം വർണാഭമായി നടന്നു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗ്ഗശേഷിക്ക് വേദി നൽകുന്നതിനും വേണ്ടിയാണ് കലോത്സവം സംഘടിപ്പിച്ചത്. സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ഡി ആർ പോൾ പരിപാടി ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കലാരംഗ ത്തും മികവ് പുലർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കവിതാലാപനം, നൃത്തം, സംഗീതം, മോണോ ആക്ട് തുടങ്ങി വിവിധയിനം മത്സരങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായി നടന്നത്. ഓരോ വിഭാഗത്തിലും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്‌കൂൾ ശാസ്ത്രമേള 2025

വിദ്യാർത്ഥി കളിൽ ശാസ്ത്രീയ അവബോധവും ഗവേഷണ താൽപര്യവും വളർത്തുക എന്ന ലക്ഷ്യ ത്തോടെ കവടിയാർ സാൽവേ ഷൻ ആർമി ഹയർ സെക്ക ന്ററി സ്‌കൂളിൽ ഈ വർഷത്തെ സ്‌കൂൾ ശാസ്ത്രമേള സംഘടി പ്പിച്ചു. നൂതനമായ ആശയങ്ങ ളും കൗതുകകരമായ പ്രോജ ക്റ്റുകളുമായി വിദ്യാർത്ഥികൾ മേളയിൽ സജീവമായി പങ്കെടു ത്തു. സ്‌കൂൾ ഓഡിറ്റോറിയ ത്തിൽ നടന്ന ശാസ്ത്രമേള, വിദ്യാർത്ഥികളുടെ സർഗ്ഗാത്മ കതയുടെയും ശാസ്ത്ര വിഷയ ങ്ങളോടുള്ള താൽപര്യത്തി ന്റെയും നേർക്കാഴ്ചയായി. പരിസ്ഥിതി പ്രധാനമായും അവ തരിപ്പിച്ചത്.മുൻ അദ്ധ്യാപിക ശ്രീമതി ജാസ്മിൻ കെ ജോസഫ് മേള ഉദ്ഘാടനം ചെയ്തു. നമ്മുടെ ദൈനംദിന ജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രാധാന്യം എത്രത്തോളമു ണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശാസ്ത്രീയ ചിന്താഗതി വളർ ത്തേണ്ടതിന്റെ ആവശ്യക തയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവിധ ക്ലാസു കളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രോജക്റ്റുകൾ വിശദീകരിക്കാൻ വലിയ ഉത്സാഹം കാണിച്ചു. വിദ്യാർ ത്ഥികളുടെ കഴിവിനെയും അവതരണ മികവിനെയും അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു. ശാസ്ത്ര അധ്യാപകരുടെ നേതൃ ത്വത്തിൽ നടന്ന മേളയുടെ വിധിനിർണ്ണയം പ്രഗത്ഭരായ ശാസ്ത്രജ്ഞർ നിർവ്വഹിച്ചു.വിജ യികളായ പ്രോജക്റ്റുകൾക്ക് സമ്മാനങ്ങൾ നൽകി. ഈ പ്രോജക്റ്റുകൾ ഉപജില്ലാ ശാസ്ത്രമേളയിൽ സ്‌കൂളിനെ പ്രതിനിധീകരിക്കും.