ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രേവേശനോത്സവം

2025-26 ലെ പ്രവേശനോത്സവം



പരിസ്ഥിതി ദിനം


വായനാദിനാചരണം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റെയ്ഹാനയും അന്നയുമായിരുന്നു വിശിഷ്ട അതിഥികളായി എത്തുകയും വായനാദിനം ഉദ്ഘാടനം നടത്തുകയും ചെയ്തത്

ലഹരിക്കെതിരെ കായികം

ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്

ബോധവത്കരണക്ലാസ്

സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ്  എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.

ആയുഷ് ക്വിസ്

ഉഴപ്പാക്കോണം ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അന്ന ,ഷെഹിൻ മുഹമ്മദ് ഇവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

യോഗ ദിനംഎനർജി മാനേജ്‍മെന്റ് സെന്റർ വിസിറ്റ്

ലോക മുങ്ങിമരണ പ്രതിരോധ ദിനം

മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ ജീവനം- ജീവനോട് ജാഗ്രതയുടെ യുദ്ധം -ഭാഗമായി പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഇവ നടത്തി. ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും അപകടങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അസംബ്ലിയിൽ എച്ച്. എം.ബീന ടീച്ചർ കുട്ടികളോട് സംസാരിച്ചു.

ചാന്ദ്രദിനാചരണം

ഈ വർഷത്തെ ചാന്ദ്രദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഷെഹിൻ മുഹമ്മദ് വിദ്യാർത്ഥികൾക്കായി ഒരു ഡെമോൺസ്ട്രേഷൻ ക്ലാസ് നടത്തി. കൂടാതെ ,ചാന്ദ്രപ്പാട്ട് .ദൃശ്യാവിഷ്കാരം സ്കിറ്റ് ,കവിത ,ക്വിസ് പ്രസംഗംഓണക്കാല പച്ചക്കറി കൃഷിയും, പുഷ്പകൃഷിയും, കവിതലാപനം ഇവയും, കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മോഡലുകളുടെ പ്രദർശനവും നടത്തി.

വായനോത്സവം

അഖിലകേരള വായന മത്സരത്തിന്റെ ഭാഗമായി സ്കൂൾതല വായനോത്സവം നടത്തി.

ഉണർവ്

കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രോഗ്രാം ഉണർവ് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി നെടുമങ്ങാട് എസ് എച്ച് ഓ ജയചന്ദ്രൻ സാർ വളരെ സരസമായി ക്ലാസ് നയിച്ചു.

വിമുക്തിക്ലാസ്സ്

വിമുക്തി ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. നെടുമങ്ങാട് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജയകുമാർ സാർ ക്ലാസ് നയിച്ചു.

  ഓണക്കാല  പച്ചക്കറി

സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും , പരിസ്ഥിതി ക്ലബ്ബും സംയുക്തമായി നെടുമങ്ങാട് നഗരസഭയുടേയും, കൃഷിഭവൻ്റെയും സഹകരണത്തോടെ ഓണക്കാലത്തേക്കുള്ള പച്ചക്കറിത്തൈകളും, ചെടിത്തൈകളും നട്ടു. ഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എസ് സിന്ധു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി വസന്തകുമാരി സ്വാഗതം പറഞ്ഞു.

ബഷീർ ദിനാചരണം

ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ ഇന്ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തി. 'ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരം കവിതാലാപനം, പ്രസംഗം, നൃത്താവിഷ്ക്കാരം,,കഥാവതരണം, ആസ്വാദനക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു.

അക്വാട്ടിക് ചാമ്പ്യൻഷിപ്പ്

ബ്രെയിൻ സ്റ്റോർമിങ്

കുട്ടികളിൽ ഗണിതാഭിമുഖ്യം ജനിപ്പിക്കുക, ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രതിവാര പ്രശ്നോത്തരി BRAIN STORMING ൻ്റെ ഉദ്ഘാടനം എച്ച് എം ബീന ടീച്ചർ നിർവഹിച്ചു

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം അത്തപ്പൂക്കളം ഒരുക്കൽ ,കുട്ടികളുടെ വിവിധ കലാപരിപാടികൾ തിരുവാതിരക്കളി ഓണപ്പാട്ട് മറ്റ് ഓണക്കളികൾ ഓണസദ്യ ഇവയോടെ നടത്തി.

സ്കൂൾ കായിക മേള

ഉദ്ഘാടനം സ്പോർട്സ് ഓർഗനൈസർ ശ്രീ. ഹരീഷ് ശങ്കർ നിർവഹിച്ചു.

ഫുട്ബോൾ റണ്ണേഴ്സ് അപ്പ്

നെടുമങ്ങാട് സബ്ജില്ലാ U-17 ബോയ്സ് ഫുട്ബോൾ റണ്ണേഴ്സ് അപ്പ് .

ബസ്‌കറ്റ് ബാൾ CHAMPIONS.

നെടുമങ്ങാട് സബ്ജില്ലാ U-19 ഗേൾസ് ബസ്‌കറ്റ് ബാൾ CHAMPIONS.

നെടുമങ്ങാട് സബ്ജില്ലാ U-19 ബോയ്ഡ് ബാസ്കറ്റ് ബോൾ CHAMPIONS

wrestling ൽ സംസ്ഥാന തലത്തിലേക്ക്

ടെന്നിക്കോയിറ്റ് CHAMPIONS

നെടുമങ്ങാട് സബ്ജില്ലാ U-19 വിഭാഗം ടെന്നിക്കോയിറ്റ് CHAMPIONS GHS KARIPPOOR.

സബ്ജില്ല HS സയൻസ് ക്വിസ് First

നെടുമങ്ങാട് സബ്ജില്ല HS വിഭാഗം സയൻസ് ക്വിസ്

First - Adwaith R (Std 9)  Vaishnav AK (Std 8) GHS Karipoor.

സ്കൂൾ കലോത്സവം

  എസ് എം.സി ചെയർമാൻ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങ് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. 18-ാംതീയതി ശ്രവ്യ കലകളും, 19ാംതീയതി ദൃശ്യ കലകളും അരങ്ങേറി.

ടെന്നീകൊയറ്റ് റണ്ണേഴ്സ് അപ്പ്

തിരുവനന്തപുരം റവന്യൂ ജില്ല U -19 വിഭാഗം ടെന്നീകൊയറ്റ് റണ്ണേഴ്സ് അപ്പ് നെടുമങ്ങാട് സബ്ജില്ല .... GHS കരിപ്പൂരിലെ അഖിലേഷ്, സൂരജ് ഇവർ ടീമിൻ്റെ ഭാഗമായി.

നെറ്റ് ബോൾ

  നെടുമങ്ങാട് സബ്ജില്ല U-19 വിഭാഗം നെറ്റ് ബോൾ ഗേൾസ് മത്സരത്തിൽ ചാമ്പ്യൻസ് GHS കരിപ്പൂർ

നെടുമങ്ങാട് സബ്ജില്ല U-19 വിഭാഗം നെറ്റ് ബോൾ ബോയ്സ് മത്സരത്തിൽ ചാമ്പ്യൻസ് GHS കരിപ്പൂർ .

ത്രോ ബാൾ മൂന്നാം സ്ഥാനം

നെടുമങ്ങാട് സബ്ജില്ലാ U -19 വിഭാഗം  ആൺകുട്ടികളുടെ ത്രോ ബാൾ  മത്സരത്തിൽ മൂന്നാം സ്ഥാനം നേടി GHS KARIPPOOR

ലിറ്റിൽ കൈറ്റ്സ്ക്യാമ്പ്

9-ാംക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല പരിശീലന ക്യാമ്പ് നടന്നു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ഷീജ ടീച്ചർ ക്ലാസ് നയിച്ചു.

നാടോടി നൃത്തം - ഒന്നാം സ്ഥാനം

ജവഹർ ബാലഭവൻ സർഗോത്സവത്തോടനുബന്ധിച്ച് നടന്ന നാടോടി നൃത്തത്തിൽ കരിപ്പൂര് സ്കൂളിലെ ദൈവിക് L ബിജു ഒന്നാം സ്ഥാനം നേടി.

കലോത്സവത്തിൽ ജില്ലയിലേക്ക്

നെടുമങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും  ദൈവിക് L ബിജു, ആൺകുട്ടികളുടെ വിഭാഗത്തിൽ നാടോടിനൃത്തം,ഓട്ടൻതുള്ളൽ,ഭരതനാട്യം എന്നീ ഇനങ്ങളിലും,അഭിരാമി ലാൽ ബി കേരള നടനം,ഭരതനാട്യം എന്നീ ഇനങ്ങളിലും, ഋതിക RH മലയാളം പദ്യം ചൊല്ലലിലും A ഗ്രേഡ് ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കേരളപ്പിറവി വാരാഘോഷം

കേരളപ്പിറവി വാരാഘോഷത്തിൻ്റെ ഉദ്ഘാടനം നെടുമങ്ങാട് അസി. എക്സൈസ് ഇൻസ്പെക്ടർ ജയകുമാർ സാർ നിർവഹിച്ചു. തുടർന്ന് പ്രതിജ്ഞ , കുട്ടികളുടെ വിവിധ പരിപാടികൾ ഇവ നടന്നു.

നാടോടി നൃത്തം - ഒന്നാം സ്ഥാനം

ജവഹർ ബാലഭവൻ സർഗോത്സവത്തോടനുബന്ധിച്ച് നടന്ന നാടോടി നൃത്തത്തിൽ കരിപ്പൂര് സ്കൂളിലെ ദൈവിക് L ബിജു ഒന്നാം സ്ഥാനം നേടി.